AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

December Dry Days Kerala: ബെവ്കോയും ബാറുമില്ല; കൂട്ട അവധി ഡിസംബറിൽ വരുന്നു

Kerala Bevco Holiday 2025: ഡിസംബർ എഴ് മുതലാണ് അവധി ആരംഭിക്കുന്നത്. നീതിയുക്തവും സമാധാനപരവുമായ വോട്ടെടുപ്പ് പ്രക്രിയ ഉറപ്പാക്കണമെന്ന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ അഭ്യർത്ഥനയെ തുടർന്നാണ് സമ്പൂർണ്ണ മദ്യ നിരോധനം

December Dry Days Kerala: ബെവ്കോയും ബാറുമില്ല; കൂട്ട അവധി ഡിസംബറിൽ വരുന്നു
December Dry Days KeralaImage Credit source: TV9 Network
arun-nair
Arun Nair | Published: 01 Dec 2025 11:44 AM

തിരുവനന്തപുരം: എല്ലാ മാസത്തിലെയും ഒന്നാം തീയ്യതിയുള്ള ഡ്രൈ ഡേ മാത്രമല്ല ഇത്തവണ ഡിസംബറിൽ ബെവ്കോയിൽ അവധികളുടെ ഘോഷയാത്രയാണുള്ളത്. ഇതുകൊണ്ട് തന്നെ ആറ് ദിവസം തുടർച്ചയായി ബെവ്കോ അടഞ്ഞു കിടക്കും. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് സർക്കാർ മദ്യശാലകൾക്ക് ക്രമീകരണം ഏർപ്പെടുത്തുന്നത്. ഡിസംബർ എഴ് മുതലാണ് അവധി ആരംഭിക്കുന്നത്. നീതിയുക്തവും സമാധാനപരവുമായ വോട്ടെടുപ്പ് പ്രക്രിയ ഉറപ്പാക്കണമെന്ന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ അഭ്യർത്ഥനയെ തുടർന്നാണ് സമ്പൂർണ്ണ മദ്യ നിരോധനം ആ ദിവസങ്ങളിൽ നടപ്പാക്കുന്നത്.

ഏതൊക്കെ ജില്ലകളിൽ ബാധകം

ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഡിസംബര് ഏഴ് മുതല് 11 വരെ മദ്യശാലകൾ അടഞ്ഞു കിടക്കും. രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഡിസംബർ 9 ന് വൈകുന്നേരം 6 മുതൽ ഡിസംബർ 11 ന് വോട്ടെടുപ്പ് അവസാനിക്കുന്നതുവരെ മദ്യവിൽപ്പന ഉണ്ടാവില്ല.

അവധിയുള്ള തീയ്യതികൾ

ഡിസംബർ 7
ഡിസംബർ 8
ഡിസംബർ 9
ഡിസംബർ 10
ഡിസംബർ 11
ഡിസംബർ 13

നിരോധനം എവിടെയൊക്കെ

ഹോട്ടലുകൾ, ബാറുകൾ, റെസ്റ്റോറന്റുകൾ, ക്ലബ്ബുകൾ, റീട്ടെയിൽ ഔട്ട്ലെറ്റുകൾ എന്നിവിടങ്ങളിലാണ് മദ്യ വിൽപ്പന, വിതരണം, ഉപഭോഗം എന്നിവ നിയന്ത്രിക്കുന്നത്. വ്യക്തികൾക്ക് മദ്യം കയ്യിൽ സൂക്ഷിക്കുന്നതിനും വിലക്കുണ്ട്. അനധികൃത മദ്യവിൽപ്പന തടയാൻ കർശന നടപടി സ്വീകരിക്കാൻ എക്സൈസ് വകുപ്പിനെ ചുമതലപ്പെടുത്തി.