ED Notice To Kerala CM: സര്‍ക്കാരിന് കുരുക്ക്, കിഫ്ബി മസാല ബോണ്ടില്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് ഇഡി നോട്ടീസ്
ED Issues Notice To Kerala CM Pinarayi Vijayan: മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് ഇഡി നോട്ടീസ്. വിദേശനാണ്യ വിനിമയ ചട്ടങ്ങൾ (ഫെമ) ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നോട്ടീസ്
തിരുവനന്തപുരം: മസാല ബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് ഇഡി നോട്ടീസ്. കിഫ്ബി സിഇഒ കെഎം എബ്രഹാമിനും നോട്ടീസ് നല്‍കിയിട്ടുണ്ടെന്നാണ് വിവരം. വിദേശനാണ്യ വിനിമയ ചട്ടങ്ങൾ (ഫെമ) ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നോട്ടീസ് നല്‍കിയത്. ഇഡി അഡ്ജുഡിക്കേറ്റിങ് അതോറിറ്റിയാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് മാസം മുമ്പ് ചെന്നൈയിലെ അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് അന്തിമ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് മുഖ്യമന്ത്രിക്കും, മുന്‍ ധനമന്ത്രിക്കും, കിഫ്ബി സിഇഒയ്ക്കും കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയത്.
മസാലബോണ്ടിലൂടെ സമാഹരിച്ച തുക വിനിയോഗിച്ചതില്‍ ചട്ടലംഘനമുണ്ടായെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍. മൂന്ന് വര്‍ഷത്തിലേറെ അന്വേഷണം നീണ്ടു. ശനിയാഴ്ചയാണ് നോട്ടീസ് നല്‍കിയത്. ഡല്‍ഹിയിലെ അഡ്ജുഡിക്കേറ്റിങ് അതോറിറ്റിയാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
Also Read: Rahul Easwar: രാഹുല്‍ ഈശ്വറെ ഇന്ന് കോടതിയില്‍ ഹാജരാക്കും, വീഡിയോ കണ്ടെത്തി
മുഖ്യമന്ത്രിയടക്കമുള്ളവരുടെ വാദം കേള്‍ക്കും. ഇതിനു ശേഷമാകും അതോറിറ്റിയുടെ അന്തിമതീരുമാനം. വിദേശനാണ്യ വിനിമയ ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയാല്‍ കിഫ്‌ബിയിൽ നിന്ന് പിഴ ഈടാക്കും. എന്നാല്‍ പിഴ ഈടാക്കാന്‍ ഉത്തരവിട്ടാലും കിഫ്ബിക്ക് ഇത് നിയമപരമായി ചോദ്യം ചെയ്യാനാകും. അപ്പലേറ്റ് ട്രിബ്യൂണിലനെ സമീപിക്കാന്‍ കിഫ്ബിക്ക് സാധിക്കും. നേരത്തെ രണ്ട് തവണ തോമസ് ഐസക്കിന് അന്വേഷണ ഏജന്‍സി സമന്‍സ് അയച്ചിരുന്നു.
ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ മസാല ബോണ്ടിറി 2150 കോടി രൂപയാണ് സമാഹരിച്ചത്. 9.72 ശതമാനം പലിശയ്ക്ക് 2019ലായിരുന്നു ഈ നടപടി. ആ വര്‍ഷം ജനുവരി 17ന് ചേര്‍ന്ന യോഗത്തിലാണ് ബോണ്ടിനു വേണ്ടിയുള്ള നടപടി പൂര്‍ത്തിയാക്കാന്‍ തീരുമാനമായത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലായിരുന്നു യോഗം.