Cabinet Meeting: സർക്കാർ ഓഫീസുകൾക്ക് ശനി, ഞായർ അവധി; സുപ്രധാന തീരുമാനമുണ്ടാകുമോ? മന്ത്രി സഭാ യോഗം ഇന്ന്

Kerala Cabinet Meeting Today: പൊതുഭരണ വകുപ്പ് തയ്യാറാക്കിയ ശുപാർശ ചീഫ് സെക്രട്ടറിയുടെ അംഗീകാരം നേടി മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് എത്തിയതായാണ് സൂചന. അതുകൊണ്ടുതന്നെ ഇന്ന് ചേരുന്ന അവസാന മന്ത്രിസഭാ യോഗത്തിൽ പിണറായി സർക്കാർ ഇവ ചർച്ചചെയ്യാനുള്ള സാധ്യത കൂടുതലാണ്.

Cabinet Meeting: സർക്കാർ ഓഫീസുകൾക്ക് ശനി, ഞായർ അവധി; സുപ്രധാന തീരുമാനമുണ്ടാകുമോ? മന്ത്രി സഭാ യോഗം ഇന്ന്

Kerala Secretariat

Published: 

13 Mar 2026 | 07:35 AM

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന മന്ത്രിസഭാ യോ​ഗം ഇന്ന്. വൈകിട്ട് അഞ്ച് മണിക്ക് ഓൺലൈനായാണ് മന്ത്രിസഭാ യോ​ഗം നടക്കുന്നത്. വിവിധ സുപ്രധാന തീരുമാനങ്ങൾ ഇന്നെടുത്തേക്കുമെന്നാണ് സൂചന. സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിവസങ്ങളുമായി ബന്ധപ്പെട്ട ചർച്ചയ്ക്കാണ് മുൻ​ഗണന. സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിവസങ്ങളുടെ എണ്ണം അഞ്ചാക്കി ജീവനക്കാർക്ക് ശനിയും ഞായറും അവധിയാക്കുന്ന നിർണായക തീരുമാനം ഇന്ന് വന്നേക്കും. ചീഫ് സെക്രട്ടറി ഇത് സംബന്ധിച്ച ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയെന്നാണ് വിവരം.

6 പ്രവൃത്തി ദിനങ്ങളെന്നത് 5 ആക്കി കുറയ്ക്കണമെന്ന ജീവനക്കാരുടെ ദീർഘകാലത്തെ ആവശ്യം നടപ്പിലാക്കാനുള്ള അവസാനവട്ട ഫയൽ നീക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. പൊതുഭരണ വകുപ്പ് (GAD) തയ്യാറാക്കിയ ശുപാർശ ചീഫ് സെക്രട്ടറിയുടെ അംഗീകാരം നേടി മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് എത്തിയതായാണ് സൂചന. അതുകൊണ്ടുതന്നെ ഇന്ന് ചേരുന്ന അവസാന മന്ത്രിസഭാ യോഗത്തിൽ പിണറായി സർക്കാർ ഇവ ചർച്ചചെയ്യാനുള്ള സാധ്യത കൂടുതലാണ്.

ALSO READ: തൃശൂരിൽ വയോധികയെ നായ കടിച്ചുകൊന്നു, പോസ്റ്റ്മോർട്ടം ഇന്ന്

ജീവനക്കാർക്ക് സന്തോഷമാകുന്ന തീരുമാനം പ്രഖ്യാപിച്ചാൽ വരുന്ന തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കും എന്ന വിലയിരുത്തൽ സർക്കാരിനുണ്ട്. ജീവനക്കാരുടെ സംഘടനകളുടെ പിന്തുണ ഉറപ്പാക്കുന്നതിനൊപ്പം ഭരണപരമായ ചെലവുകൾ കുറയ്ക്കാനും ഈ നീക്കം സഹായിക്കും. മാർച്ച് 16-ഓടെ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരാൻ സാധ്യതയുള്ളതിനാൽ, പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുമ്പ് ഇത്തരം തീരുമാനങ്ങളെടുക്കാനാണ് സർക്കാർ നീക്കം.

നിലവിൽ മാസത്തിലെ രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും അവധിയാണ്. പുതിയ മാറ്റം വന്നാൽ ആഴ്ചയിലെ എല്ലാ ശനിയാഴ്ചകളും അവധി ദിനങ്ങളായി മാറും. അതേസമയം, ശനിയാഴ്ചയിലെ നഷ്ടം പരിഹരിക്കാൻ ബാക്കി അഞ്ച് ദിവസങ്ങളിലെ പ്രവൃത്തി സമയം കൂട്ടാനും സാധ്യതയുണ്ട്. നിലവിലെ, രാവിലെ 10.15 മുതൽ 5.15 വരെയുള്ള ജോലിസമയം  9.30 മുതൽ 5.30 വരെയാക്കി മാറ്റിയേക്കാം. കൂടാതെ, കാഷ്വൽ ലീവുകളുടെ എണ്ണത്തിലും നേരിയ കുറവ് വരുത്തിയേക്കാം.

Follow Us
Related Stories
മൂന്ന് ബൈക്കുകൾ കൂട്ടിയിടിച്ചു; എടപ്പാളിൽ ജിം ട്രെയിനർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരുക്ക്
കോട്ടയത്ത് പോകാൻ പറ്റുമോ? റോഡിൽ എവിടൊക്കെ വെള്ളമുണ്ട്; ഗതാഗതം തടസപ്പെട്ട റോഡുകളുടെ ലിസ്റ്റ്
Kerala Rain : മഴക്കെടുതി; മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം, വീടും സ്ഥലവും പോയവർക്ക് 12 ലക്ഷം, കച്ചവടക്കാർക്ക് 10000 വീതം
Kerala Rain Alert: കുട മടക്കാന്‍ സമയമായില്ല; തീവ്രമഴ തുടരും! സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്‌
Kerala Lottery Result : ഫലം വന്നിട്ടുണ്ടേ… ധനലക്ഷ്മി ടിക്കറ്റ് എടുത്തവർ വേ​ഗം നോക്കിക്കോ…
Onam KSRTC Ticket Booking: ഓണം യാത്ര ഈസിയല്ലേ, KSRTC ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; ബെംഗളൂരു, ചെന്നൈ…എത്രയെത്ര ബസ്സുകള്‍
മുടി കൊഴിച്ചിൽ കാരണം വിഷമിക്കുകയാണോ? ഭക്ഷണ ശീലങ്ങൾ മാറ്റിനോക്കൂ
തടിയും കുറയും മസിലും വെക്കും; പുത്തൻ വർക്ക്ഔട്ട് ട്രെൻഡ്!
കിസാന്‍ വികാസ് പത്രയിലൊന്ന് നോക്കിയാലോ? നിക്ഷേപത്തിന് നേട്ടം ഇരട്ടി
മകം, പൂരം... തുടങ്ങിയ നക്ഷത്രങ്ങൾക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടവും സൗഭാഗ്യങ്ങളും
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു