Pinarayi Vijayan Investment: മുഖ്യമന്ത്രിയുടെ സ്വത്ത് വിവരങ്ങൾ പുറത്ത്, ആകെ ഒരു കോടിയിലധികം രൂപയുടെ നിക്ഷേപമോ?

Kerala CM Pinarayi Vijayan Files Nomination from Dharmadam: സിപിഎം നേതാക്കളായ ഇ.പി. ജയരാജൻ, എ.എൻ. ഷംസീർ, കെ.കെ. രാഗേഷ് എന്നിവർക്കൊപ്പമാണ് മുഖ്യമന്ത്രി പത്രിക സമർപ്പിക്കാനെത്തിയത്. പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാർ നിർമ്മാണ ജോലികളിലൂടെ സ്വരൂപിച്ച തുകയാണ് കെട്ടിവെക്കാനായി അദ്ദേഹം ഉപയോഗിച്ചത്.

Pinarayi Vijayan Investment: മുഖ്യമന്ത്രിയുടെ സ്വത്ത് വിവരങ്ങൾ പുറത്ത്, ആകെ ഒരു കോടിയിലധികം രൂപയുടെ നിക്ഷേപമോ?

Pinarayi Vijayan (1)

Published: 

19 Mar 2026 | 08:50 PM

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ സമർപ്പിച്ച നാമനിർദ്ദേശ പത്രിക ചർച്ചയാകുന്നു. ധർമ്മടം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിനു സമർപ്പിച്ച നാമനിർദ്ദേശ പത്രികയിലെ സ്വത്ത് വിവരമാണ് ചർച്ചയായത്. ഇന്ന് രാവിലെ 11 മണിയോടെ തലശ്ശേരി സബ് രജിസ്ട്രാർ ഓഫീസിലെത്തി വരണാധികാരി സച്ചിൻ കൃഷ്ണ മുമ്പാകെയാണ് അദ്ദേഹം പത്രിക നൽകിയത്. തുടർച്ചയായി മൂന്നാം തവണയാണ് അദ്ദേഹം ധർമ്മടത്ത് നിന്നും ജനവിധി തേടുന്നത്.

ALSO READ: ചെങ്ങന്നൂരിൽ ഇത്തവണയും ചെങ്കൊടി പാറുമോ?; അതോ അപ്രതീക്ഷിത ട്വിസ്റ്റോ, മണ്ഡലം ആർക്കൊപ്പം

പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലം പ്രകാരം മുഖ്യമന്ത്രിയുടെയും ഭാര്യ കമലയുടെയും പേരിലായി ആകെ ഒരു കോടിയിലധികം രൂപയുടെ നിക്ഷേപമുണ്ട്. പിണറായി വിജയന്റെ പേരിൽ 43.35 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട് ഒപ്പം 78 സെന്റ് സ്ഥലവും സ്വന്തമായുണ്ട്. ഭാര്യ കമല വിജയന്റെ പേരിൽ 60.58 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. ഒപ്പം ഒഞ്ചിയത്ത് 17.5 സെന്റ് സ്ഥലവും 10 പവൻ സ്വർണ്ണവുമുണ്ട്. ഇരുവരുടെയും പേരിൽ യാതൊരുവിധ കടബാധ്യതകളുമില്ലെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ പേരിൽ മൂന്ന് ക്രിമിനൽ കേസുകൾ നിലവിലുണ്ടെങ്കിലും ഒന്നിനും ശിക്ഷിക്കപ്പെട്ടിട്ടില്ല.

സിപിഎം നേതാക്കളായ ഇ.പി. ജയരാജൻ, എ.എൻ. ഷംസീർ, കെ.കെ. രാഗേഷ് എന്നിവർക്കൊപ്പമാണ് മുഖ്യമന്ത്രി പത്രിക സമർപ്പിക്കാനെത്തിയത്. പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാർ നിർമ്മാണ ജോലികളിലൂടെ സ്വരൂപിച്ച തുകയാണ് കെട്ടിവെക്കാനായി അദ്ദേഹം ഉപയോഗിച്ചത്. പത്രികാ സമർപ്പണത്തിന് ശേഷം മാധ്യമങ്ങളോട് പറയാനുണ്ട്, പിന്നെ പറയാം എന്ന് പ്രതികരിച്ച അദ്ദേഹം തിരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ പങ്കെടുക്കാനായി മലപ്പുറത്തേക്ക് തിരിച്ചു.

Loading...
Unable to load recommendations.
Follow Us
Related Stories
ഭണ്ഡാരം കുത്തിത്തുറക്കാൻ നോക്കിയിട്ട് പറ്റിയില്ല! കണ്ണൂരിൽ 14 കാരൻ 3 ചാക്ക് തേങ്ങ മോഷ്ടിച്ചു
ഓർഡർ ചെയ്തത് എൽ.ഇ.ഡി ബൾബ്; കിട്ടിയത് മദ്യക്കുപ്പിയിലാക്കിയ മനുഷ്യമൂത്രം, സംഭവം പത്തനംതിട്ടയിൽ
തിരുവനന്തപുരത്ത് കുഴഞ്ഞുവീണ യുവാവും ആംബുലൻസിൽ കയറ്റാൻ സഹായിച്ച അയൽവാസിയും മരിച്ചു
CM Vijay: അവസാന നിമിഷം, തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ കേരള സന്ദർശനം റദ്ദാക്കി, കാരണമിത്
CMRL – Exalogic Case: സിഎംആർഎൽ എക്സാലോജിക്ക് കേസിൽ പിണറായി വിജയൻ സുപ്രീം കോടതിയിൽ! വിജിലൻസ് എഫ്ഐആർ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യം
Kerala Lottery Result: ഒരു കോടിയടിച്ച ഭാഗ്യക്കുറി നിങ്ങളുടെ പോക്കറ്റിലുണ്ടോ? സുവര്‍ണ കേരളം ലോട്ടറിഫലം പുറത്ത്‌
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
തലയിൽ എണ്ണ പുരട്ടാൻ അനുയോജ്യമായ സമയം ഏത്?
ഭക്ഷണം കഴിച്ച ഉടൻ ഗ്രീൻ ടീ കുടിക്കാമോ?
ആൻഡമാൻ യാത്ര പ്ലാൻ ചെയ്യുകയാണോ? IRCTC-യുടെ കിടിലൻ പാക്കേജ് ഇതാ!
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?