AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rahul Easwar: രാഹുല്‍ ഈശ്വറെ ഇന്ന് കോടതിയില്‍ ഹാജരാക്കും, വീഡിയോ കണ്ടെത്തി

Rahul Easwar Arrest: രാഹുല്‍ ഈശ്വറിനെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. ഇന്നലെയാണ് രാഹുലിനെ അറസ്റ്റു ചെയ്തത്. ആദ്യം ചോദ്യം ചെയ്യലിന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി

Rahul Easwar: രാഹുല്‍ ഈശ്വറെ ഇന്ന് കോടതിയില്‍ ഹാജരാക്കും, വീഡിയോ കണ്ടെത്തി
Rahul EaswarImage Credit source: Rahul Easwar/ Facebook
jayadevan-am
Jayadevan AM | Published: 01 Dec 2025 06:37 AM

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ പരാതി നല്‍കിയ അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. ഇന്നലെയാണ് രാഹുലിനെ അറസ്റ്റു ചെയ്തത്. ആദ്യം ചോദ്യം ചെയ്യലിന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി. അതിജീവിതയെ അധിക്ഷേപിക്കാന്‍ അപ്‌ലോഡ് ചെയ്ത വീഡിയോ ഇയാളുടെ മൊബൈലില്‍ നിന്ന് കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. ജാമ്യമില്ലാ വകുപ്പ് കൂടി ചുമത്തിയാണ് രാഹുലിനെ അറസ്റ്റു ചെയ്തത്.

ഞായറാഴ്ച വൈകിട്ടാണ് സൈബര്‍ പൊലീസ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. കേസിലെ അഞ്ചാം പ്രതിയാണ് രാഹുല്‍. മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി രഞ്ജിത പുളിക്കൻ, അഡ്വ. ദീപ ജോസഫ്, കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ തുടങ്ങിയവരും കേസിലെ പ്രതികളാണ്. ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇവര്‍ക്ക് നോട്ടീസ് നല്‍കും.

രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് നിരവധി വീഡിയോകളാണ് രാഹുല്‍ ഈശ്വര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. തനിക്കെതിരെ അധിക്ഷേപം നടത്തുന്നതായി ആരോപിച്ച് അതിജീവിത പരാതി നല്‍കുകയായിരുന്നു. ഈ പരാതിയിലാണ് നടപടി.

അറസ്റ്റിന് മുമ്പ് രാഹുല്‍ ഈശ്വര്‍ പങ്കുവച്ച വീഡിയോ

Also Read: Rahul Easwar: അതിജീവിതയെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ചു: രാഹുൽ ഈശ്വര്‍ പോലീസ് അറസ്റ്റിൽ

അതേസമയം, ഒളിവിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും. രാഹുലിന്റെ ഫ്ലാറ്റിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. ഫ്ലാറ്റിൽ വീണ്ടും പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. എംഎല്‍എ അവസാനം ഫ്ലാറ്റിൽ എത്തിയത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

രാഹുലിന്റെ പഴ്‌സണല്‍ സ്റ്റാഫ് അംഗത്തെ ചോദ്യം ചെയ്തു. രാഹുലിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണ്. മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിന് മുമ്പ് രാഹുലിനെ അറസ്റ്റ് ചെയ്യാനാണ് ശ്രമം. ഒളിവിലുള്ള കൂട്ടുപ്രതി ജോബിക്കായും പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ജോബിയുടെ സുഹൃത്തിന്റെ വീട്ടില്‍ പൊലീസ് എത്തിയിരുന്നു.