DA Hike: സർക്കാർ ജീവനക്കാർക്ക് ഡിഎ ഉടൻ, കിട്ടുക കുടിശ്ശിക ഉൾപ്പെടെ
Kerala DA Hike Update: പ്രൊവിഡന്റ് ഫണ്ടിൽ ലയിപ്പിച്ചാൽ അത്രയും തുക കടമെടുപ്പിൽ കേന്ദ്ര സർക്കാർ വെട്ടിക്കുറയ്ക്കും. പെൻഷൻകാരുടെ കുടിശിക ഒറ്റയടിക്കു പണമായി നൽകാൻ നിലവിലെ സാഹചര്യത്തിൽ ബുദ്ധിമുട്ടാണ്. അതേസമയം, കഴിഞ്ഞ സർക്കാരിന്റെ കാലത്തെ ഡിഎ കുടിശിക യുഡിഎഫ് സർക്കാർ അനുവദിക്കാൻ സാധ്യതയില്ലെന്നാണ് വിവരം.
സംസ്ഥാന സർക്കാർ ജീവനക്കാരുടെ ദീർഘകാലത്തെ ആശങ്കയ്ക്ക് പരിഹാരം. ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്തയും (ഡിഎ) ക്ഷാമാശ്വാസവും (ഡിആർ) അനുവദിക്കാൻ സർക്കാർ ഒരുങ്ങുന്നതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു. ജനുവരി മുതൽ ലഭിക്കേണ്ട രണ്ട് ശതമാനം ക്ഷാമബത്ത ഉടൻ ജീവനക്കാർക്ക് അനുവദിക്കും. അതുപോലെ, ജീവനക്കാരുടെ കുടിശിക പ്രൊവിഡന്റ് ഫണ്ടിൽ ലയിപ്പിക്കാനും പെൻഷൻകാരുടേത് പണമായി നൽകാനുമുള്ള നിർദേശം സർക്കാരിന്റെ പരിഗണനയിലാണ്.
ക്ഷാമബത്ത ഉടൻ
ജീവനക്കാർക്കും പെൻഷൻകാർക്കും ഡിഎയും ഡിആറും നൽകുന്നതിന് ആകെ 100 കോടിയോളം രൂപയാണ് അധികമായി കണ്ടെത്തേണ്ടതുണ്ട്. കഴിഞ്ഞ 8 മാസത്തെ കുടിശിക കൂടി നൽകേണ്ടതിനാൽ ബാധ്യത എങ്ങനെ കൈകാര്യം ചെയ്യുമെന്ന ആലോചനയിലാണ് ധനവകുപ്പ്. ജീവനക്കാരുടെ കുടിശിക പ്രൊവിഡന്റ് ഫണ്ടിൽ ലയിപ്പിക്കാനും പെൻഷൻകാരുടേത് പണമായി നൽകാനുമുള്ള നിർദേശം സർക്കാരിന്റെ പരിഗണനയിലാണ്.
പ്രൊവിഡന്റ് ഫണ്ടിൽ ലയിപ്പിച്ചാൽ അത്രയും തുക കടമെടുപ്പിൽ കേന്ദ്ര സർക്കാർ വെട്ടിക്കുറയ്ക്കും. പെൻഷൻകാരുടെ കുടിശിക ഒറ്റയടിക്കു പണമായി നൽകാൻ നിലവിലെ സാഹചര്യത്തിൽ ബുദ്ധിമുട്ടാണ്. അതേസമയം, കഴിഞ്ഞ സർക്കാരിന്റെ കാലത്തെ ഡിഎ കുടിശിക യുഡിഎഫ് സർക്കാർ അനുവദിക്കാൻ സാധ്യതയില്ലെന്നാണ് വിവരം.
ALSO READ: സർക്കാർ ജീവനക്കാർക്ക് ഡിഎ 64 ശതമാനം? 8-ാം ശമ്പള കമ്മീഷന് മുമ്പ് മറ്റൊരു ലോട്ടറി!
ഡിഎ കുടിശ്ശിക എത്ര?
രണ്ടാം പിണറായി സർക്കാർ ജീവനക്കാരുടെ ഒരു ക്ഷാമബത്തയ്ക്കും മുൻകാലപ്രാബല്യം നൽകിയിരുന്നില്ല. 2019ൽ നടപ്പാക്കേണ്ടിയിരുന്ന ശമ്പള പരിഷ്കരണം 2021ലാണ് നടപ്പാക്കിയത്. അന്ന് കുടിശികയുണ്ടായിരുന്ന 7% ഡിഎയും അതിനൊപ്പം ലയിപ്പിച്ചിരുന്നു. 2025 ജൂലൈ വരെയുള്ള ഡിഎ ഈ വർഷമാദ്യം അനുവദിച്ചെങ്കിലും കുടിശിക നൽകിയില്ല.
നിലവിൽ സർക്കാർ ജീവനക്കാർക്ക് 35% ഡിഎയാണ്. ജനുവരിയിലെ 2% കൂടി ചേരുമ്പോൾ 37% ഡിഎയാകും. ജീവനക്കാർക്ക് ഡിഎ നൽകാൻ 54.20 കോടിയും പെൻഷൻകാർക്ക് ഡിആർ നൽകാൻ 38.60 കോടിയും ഉൾപ്പെടെ മാസം 97.80 കോടിയുടെ അധികച്ചെലവുണ്ടാകും.
ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ, ഡിആർ കുടിശ്ശിക 36,057 കോടി രൂപയാണ്. 2026 മാർച്ച് 31-ലെ കണക്കനുസരിച്ച് സർക്കാരിന്റെ മൊത്തം കുടിശ്ശിക ബാധ്യതയായ 48,733 കോടി രൂപയിൽ ഏറ്റവും വലിയ വിഹിതം സർക്കാർ ജീവനക്കാർ, അധ്യാപകർ, സർവീസ് പെൻഷൻകാർ, കുടുംബ പെൻഷൻകാർ എന്നിവർക്ക് നൽകാനുള്ള ക്ഷാമബത്ത കുടിശ്ശികയാണ്. 2021 ജനുവരി 1 മുതൽ 2026 ഫെബ്രുവരി 28 വരെയുള്ള കാലയളവിലെ ക്ഷാമബത്തയുടെയും ക്ഷാമാശ്വാസത്തിന്റെയും മൊത്തം തുക 36,057 കോടി രൂപയാണെന്നാണ് കണക്ക്.
English Summary:
Government is preparing to grant DA to employees and DR to pensioners. The two per cent DA due from January is expected to be sanctioned to employees soon.