AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala dengue and zika: ഡെങ്കിപ്പനിയും സികയും പിടിമുറുക്കുന്നത് കേരളത്തേയോ? ഈ കണക്കുകളൊന്നു നോക്കൂ

Kerala faces a sharp rise in Dengue and Zika cases: വൈറസുകളുടെ ജനിതക മാറ്റങ്ങൾ, ഡെങ്കിയും സികയും ഒരേസമയം ബാധിക്കുമ്പോഴുണ്ടാകുന്ന സങ്കീർണ്ണതകൾ എന്നിവ പഠനവിധേയമാക്കും. രോഗപ്രതിരോധത്തിനായുള്ള പുതിയ മാർഗരേഖകൾ തയ്യാറാക്കാൻ ഈ പഠനം സഹായിക്കുമെന്നാണ് പ്രതീക്ഷ.

Kerala dengue and zika: ഡെങ്കിപ്പനിയും സികയും പിടിമുറുക്കുന്നത് കേരളത്തേയോ? ഈ കണക്കുകളൊന്നു നോക്കൂ
rise in Dengue and Zika Image Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 08 Feb 2026 | 10:13 AM

കോട്ടയം: കേരളത്തിൽ ഡെങ്കിപ്പനിയും സിക വൈറസ് ബാധയും ആശങ്കാജനകമാംവിധം ഉയരുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളം മാറിയിരിക്കുകയാണ്. 2026 ജനുവരിയിൽ മാത്രം സംസ്ഥാനത്ത് 378 ഡെങ്കിപ്പനി കേസുകളും നാല് മരണങ്ങളും സ്ഥിരീകരിച്ചതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ വർഷങ്ങളിൽ രോഗബാധിതരുടെ എണ്ണത്തിലുണ്ടായ വർധന ഞെട്ടിക്കുന്നതാണ്

  • 2025: 10,886 സിക കേസുകൾ, 56 മരണം.
  • 2024: 20,674 ഡെങ്കി കേസുകൾ, 128 മരണം.
  • 2023: 17,426 ഡെങ്കി കേസുകൾ, 153 മരണം.

അനുകൂലമായ കാലാവസ്ഥ, ജനസാന്ദ്രത, കൊതുക് വളർച്ചാകേന്ദ്രങ്ങൾ എന്നിവയാണ് രോഗവ്യാപനത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

  • കാലാവസ്ഥാ വ്യതിയാനം: ഇടവിട്ടുള്ള മഴയും ഈർപ്പമുള്ള കാലാവസ്ഥയും കൊതുകു വളർച്ചയ്ക്ക് അനുകൂലമാകുന്നു.

  • മനുഷ്യനിർമിത തടസ്സങ്ങൾ: ശാസ്ത്രീയമല്ലാത്ത മാലിന്യ സംസ്കരണവും വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യങ്ങളും.

  • ഉയർന്ന ജനസാന്ദ്രത: രോഗം അതിവേഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പടരാൻ ഇത് കാരണമാകുന്നു.

ഐ.സി.എം.ആർ.-വെക്ടർ കൺട്രോൾ റിസർച്ച് സെന്ററിന്റെ നേതൃത്വത്തിൽ ഈ മാസം പഠനം ആരംഭിക്കും. വൈറസുകളുടെ ജനിതക മാറ്റങ്ങൾ, ഡെങ്കിയും സികയും ഒരേസമയം ബാധിക്കുമ്പോഴുണ്ടാകുന്ന സങ്കീർണ്ണതകൾ എന്നിവ പഠനവിധേയമാക്കും. രോഗപ്രതിരോധത്തിനായുള്ള പുതിയ മാർഗരേഖകൾ തയ്യാറാക്കാൻ ഈ പഠനം സഹായിക്കുമെന്നാണ് പ്രതീക്ഷ.

Follow Us