AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Gold Rate: ഇന്നത്തെ സ്വര്‍ണവില; കേരളത്തില്‍ പൊന്ന് വാങ്ങാനിത് ബെസ്റ്റ് ടൈം

One Pavan Gold Rate on July 8 Wednesday: ഹോര്‍മുസിലൂടെ സഞ്ചരിച്ചിരുന്ന മൂന്ന് കപ്പലുകള്‍ക്ക് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. സംഭവത്തിന് പിന്നില്‍ ഇറാന്‍ ആണെന്ന് അമേരിക്ക ആരോപിക്കുന്നുണ്ടെങ്കിലും, രാജ്യം ഇതുവരെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിന് പിന്നാലെ ക്രൂഡ് ഓയില്‍ വില വീണ്ടും ഉയര്‍ന്നു.

Kerala Gold Rate: ഇന്നത്തെ സ്വര്‍ണവില; കേരളത്തില്‍ പൊന്ന് വാങ്ങാനിത് ബെസ്റ്റ് ടൈം
ഇന്നത്തെ സ്വര്‍ണവില Image Credit source: Pakin Songmor/Moment/Getty Images
Shiji M K
Shiji M K | Published: 08 Jul 2026 | 07:33 AM

സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്കെല്ലാം അവസരം പ്രയോജനപ്പെടുത്താം. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും വലിയ മുന്നേറ്റങ്ങളില്ലാതെ തുടരുകയാണ് സ്വര്‍ണവില. വന്‍ വിലക്കയറ്റത്തിന് സാധ്യതയുണ്ടെന്ന് പറയുമ്പോഴും തുടര്‍ച്ചയായി സ്വര്‍ണത്തിന് വില ഇടിയുകയാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷം വീണ്ടും ആരംഭിച്ചതാണ് സ്വര്‍ണവിലയെ താഴോട്ടിറക്കുന്നതിന് പ്രേരിപ്പിക്കുന്നത്. വരും ദിവസങ്ങളിലും സമാനസ്ഥിത തുടരുകയാണെങ്കില്‍ 1 ലക്ഷത്തിന് താഴേക്കും സ്വര്‍ണം എത്തിയേക്കാം.

ഹോര്‍മുസില്‍ വീണ്ടും ആക്രമണം

ഹോര്‍മുസിലൂടെ സഞ്ചരിച്ചിരുന്ന മൂന്ന് കപ്പലുകള്‍ക്ക് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. സംഭവത്തിന് പിന്നില്‍ ഇറാന്‍ ആണെന്ന് അമേരിക്ക ആരോപിക്കുന്നുണ്ടെങ്കിലും, രാജ്യം ഇതുവരെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിന് പിന്നാലെ ക്രൂഡ് ഓയില്‍ വില വീണ്ടും ഉയര്‍ന്നു. യുദ്ധം അവസാനിച്ച് മേഖലയില്‍ സമാധാനം കൈവന്നുവെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും, വീണ്ടും സംഘര്‍ഷം പൊട്ടിപുറപ്പെടുന്നത് ലോകരാജ്യങ്ങളെ ആശങ്കയിലാഴ്ത്തുകയാണ്.

തിരിച്ചടിച്ച് അമേരിക്ക

കപ്പലുകള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടി എന്ന പേരില്‍, രാജ്യത്തിന്റെ വിവിധ മേഖലകളില്‍ അമേരിക്ക ശക്തമായ പ്രത്യാക്രമണം നടത്തിയിരിക്കുകയാണ്. ഇറാന്റെ തന്ത്രപ്രധാനമായ പല മേഖലകളിലും അമേരിക്ക മിസൈലാക്രമണം നടത്തി. ഇതിനെതിരെ ഇറാന്റെ ഭാഗത്തുനിന്ന് തിരിച്ചടി ഉണ്ടാകുമെന്ന മുന്നറിയിപ്പ് രാജ്യം നല്‍കിക്കഴിഞ്ഞു. പശ്ചിമേഷ്യന്‍ യുദ്ധം വീണ്ടും ആരംഭിക്കുന്നുവെന്ന സൂചനയാണ് നിലവില്‍ ലഭിക്കുന്നത്. യുദ്ധം ഇനിയും ഉണ്ടാകുകയാണെങ്കില്‍ ക്രൂഡ് ഓയില്‍ വില നേരത്തെ ഉണ്ടായിരുന്നതിനേക്കാള്‍ ഉയരത്തിലേക്ക് കുതിക്കുമെന്ന കാര്യം ഉറപ്പാണ്.

Also Read: Kerala Gold Rate: സ്വർണം ധൈര്യമായി വാങ്ങിച്ചോളൂ, വില താഴേക്ക്; ഇന്ന് പവന് കൊടുക്കേണ്ടത്…

ക്രൂഡ് ഓയില്‍ വില ഉയര്‍ന്നാല്‍ എന്ത് സംഭവിക്കും?

ക്രൂഡ് ഓയില്‍ വില ഉയരുമ്പോള്‍ പണപ്പെരുപ്പ ആശങ്കകള്‍ വര്‍ധിക്കും. ഇതിന് പുറമെ ഇന്ധനവില ഉയരും, രൂപയുടെ മൂല്യം തകര്‍ന്നടിയും. ഗതാഗത ചെലവ് വര്‍ധിക്കുന്നത് നിത്യോപയോഗ സാധനങ്ങളുടെ ഉള്‍പ്പെടെ വില ഉയരുന്നതിന് പ്രേരിപ്പിച്ചേക്കും. ഇത് സാധാരണക്കാരുടെ ജീവിതം ദുഷ്‌കരമാക്കും.

സ്വര്‍ണവില ഉയരുമോ?

ക്രൂഡ് ഓയില്‍ വില പണപ്പെരുപ്പം ഉയരുന്നതിന് വഴിവെക്കുന്നു, ഇതോടെ ആഗോള സാമ്പത്തിക അനിശ്ചിതത്വം ഉണ്ടാകും, ഇങ്ങനെ സംഭവിക്കുന്നത് നിക്ഷേപകരെ സ്വര്‍ണം പോലുള്ള ആസ്തികളിലേക്ക് മാറാന്‍ പ്രേരിപ്പിച്ചേക്കും. ഉയര്‍ന്ന ഡിമാന്‍ഡാണ് സ്വര്‍ണവില ഉയരുന്നതിന് പ്രധാന കാരണം. എന്നാല്‍ ക്രൂഡ് ഓയില്‍ വില ഉയരുമ്പോള്‍ എപ്പോഴും സ്വര്‍ണവിലയും കൂടണമെന്നില്ല, മറ്റുപല ഘടകങ്ങളും സ്വര്‍ണത്തെ സ്വാധീനിക്കുന്നുണ്ട്. ക്രൂഡ് ഓയില്‍ വില വര്‍ധനവ് പണപ്പെരുപ്പ ആശങ്ക തീര്‍ക്കുമ്പോഴും സ്വര്‍ണവില കുറയുന്നതിന് കാരണമാകുന്നത് എന്താണെന്ന് നോക്കാം.

  1. സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തില്‍ നിന്ന് നിക്ഷേപകര്‍ ഓഹരികളിലേക്കോ മറ്റോ മാറുന്നത്.
  2. അമേരിക്കന്‍ ഡോളര്‍ മൂല്യം ശക്തിപ്പെടുക, ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നത് സ്വര്‍ണത്തില്‍ സമ്മര്‍ദം ചെലുത്തും.
  3. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് ഉയര്‍ത്തുമെന്ന പ്രതീക്ഷ. ഇത് സ്വര്‍ണത്തിലേക്കുള്ള നിക്ഷേപകരുടെ ഒഴുക്ക് കുറയ്ക്കും.

English Summary

Kerala gold rate today remains in focus as renewed tensions in West Asia keep global financial markets on alert. Investors are closely watching developments that could influence international gold prices. Check the latest gold rate in Kerala and understand the factors driving the market today.

Follow Us