AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Kerala Weather Update: മഴയോട് മഴ! നാല് ജില്ലകളില്‍ അതിശക്തമായ മഴ; കാറ്റിനും ഇടിമിന്നലിനും സാധ്യത

Kerala Weather Alert on April 5 Sunday Heavy Rain Expected: ഇവിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്ന് പറയുന്നത്. വേനല്‍ മഴയ്‌ക്കൊപ്പം താപനിലയും ഉയരുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം. മഴയ്‌ക്കൊപ്പം താപനില ഉയരുമെന്നും പ്രവചനം.

Kerala Weather Update: മഴയോട് മഴ! നാല് ജില്ലകളില്‍ അതിശക്തമായ മഴ; കാറ്റിനും ഇടിമിന്നലിനും സാധ്യത
പ്രതീകാത്മക ചിത്രംImage Credit source: PTI
Shiji M K
Shiji M K | Edited By: Arun Nair | Updated On: 26 Apr 2026 | 07:42 PM

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ആലപ്പുഴ, എറണാകുളം ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് വകുപ്പ്. മഴയ്‌ക്കൊപ്പം താപനില ഉയരുമെന്നും പ്രവചനം.

ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ

ഏപ്രില്‍ നാല് മുതല്‍ ഏപ്രില്‍ ആറ് വരെ കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഏപ്രില്‍ 7,8 തീയതികളിലും മഴ തുടരും. ഇന്നേദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുമുണ്ടാകും.

മഴ സാധ്യത പ്രവചനം


Also Read: Kerala Weather Update: മഴയെ വെല്ലുന്ന കത്തുന്ന ചൂട്; സംസ്ഥാനത്ത് ഇന്ന് മഴ പെയ്യുമോ… വരാനിരിക്കുന്നത് എന്ത്?

അലര്‍ട്ട് പ്രഖ്യാപിച്ചു

ഏപ്രില്‍ 5 ഞായര്‍- പത്തനംതിട്ട, പാലക്കാട്, മലപ്പുറം, വയനാട്
ഏപ്രില്‍ 6 തിങ്കള്‍- പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം

ഇവിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്ന് പറയുന്നത്. വേനല്‍ മഴയ്‌ക്കൊപ്പം താപനിലയും ഉയരുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം.

Follow Us