Kerala Weather Update: മഴയോട് മഴ! നാല് ജില്ലകളില്‍ അതിശക്തമായ മഴ; കാറ്റിനും ഇടിമിന്നലിനും സാധ്യത
Kerala Weather Alert on April 5 Sunday Heavy Rain Expected: ഇവിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്ന് പറയുന്നത്. വേനല്‍ മഴയ്ക്കൊപ്പം താപനിലയും ഉയരുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം. മഴയ്ക്കൊപ്പം താപനില ഉയരുമെന്നും പ്രവചനം.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ആലപ്പുഴ, എറണാകുളം ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് വകുപ്പ്. മഴയ്ക്കൊപ്പം താപനില ഉയരുമെന്നും പ്രവചനം.
ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ
ഏപ്രില്‍ നാല് മുതല്‍ ഏപ്രില്‍ ആറ് വരെ കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഏപ്രില്‍ 7,8 തീയതികളിലും മഴ തുടരും. ഇന്നേദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടമിന്നലോട് കൂടിയ മഴയ്ക്കൊപ്പം മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുമുണ്ടാകും.
മഴ സാധ്യത പ്രവചനം
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
പുറപ്പെടുവിച്ച സമയം: 01.00 PM; 05/04/2026
IMD-KSEOC-KSDMA pic.twitter.com/O2wl8LwtMN
— Kerala State Disaster Management Authority (@KeralaSDMA) April 5, 2026
അലര്‍ട്ട് പ്രഖ്യാപിച്ചു
ഏപ്രില്‍ 5 ഞായര്‍- പത്തനംതിട്ട, പാലക്കാട്, മലപ്പുറം, വയനാട്
ഏപ്രില്‍ 6 തിങ്കള്‍- പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം
ഇവിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്ന് പറയുന്നത്. വേനല്‍ മഴയ്ക്കൊപ്പം താപനിലയും ഉയരുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം.