Kerala Nuclear Power Plant: കേരളത്തിലും ആണവ വൈദ്യതി, പഴയ പദ്ധതികൾ പൊടിതട്ടുന്നു
എറണാകുളം ജില്ലയിലെ ഭൂതത്താൻകെട്ടിൽ ഒരു ആണവ നിലയം സ്ഥാപിക്കാനുള്ള നിർദ്ദേശം ഉയർന്നിരുന്നു എന്നാൽ കടുത്ത എതിർപ്പിനെത്തുടർന്ന് അന്നത്തെ സർക്കാർ അത് ഉപേക്ഷിക്കാൻ നിർബന്ധിതരാവുകയായിരുന്നു. പിന്നീട് കാസർഗോഡിലെ പെരിങ്ങോമിൽ ആണവ നിലയം എന്ന പദ്ധതി സർക്കാർ കൊണ്ടു വന്നു. 1990 ൽ കെ കരുണാകരൻ മന്ത്രിസഭയുടെ കീഴിൽ ഇതിൻ്റെ പ്രവർത്തനങ്ങൾ വേഗത്തിലാവുകയും ചെയ്തു. എന്നാൽ എതിർപ്പായിരുന്നു പ്രധാന പ്രശ്നം. പിന്നീട് പദ്ധതി ഉപേക്ഷിക്കപ്പെട്ടു. വേറെയും ചില മാറ്റങ്ങൾ ആണ വൈദ്യതി ഉത്പാദനത്തിൽ വേണ്ടി വന്നിരുന്നു.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: അതി രൂക്ഷമായ വൈദ്യതി പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സംസ്ഥാനത്ത് ആണവ വൈദ്യതി ഉത്പാദനത്തിൻ്റെ സാധ്യത പരിശോധിക്കാൻ സർക്കാർ. മുൻകാലങ്ങളിൽ പലവട്ടവും ചർച്ചകളിലും പ്രൊപ്പസലുകളിലും മാത്രമായി ഒതുങ്ങിയ പദ്ധതികളെ പറ്റി പഠിക്കാൻ ഒരുങ്ങുകയാണ് സർക്കാർ. കാസർഗോഡിലെ ചീമേനിയിൽ ആണവ നിലയം സ്ഥാപിക്കാനുള്ള നിർദ്ദേശം നേരത്തെ ഉയർന്നു വന്നിരുന്നു. 440 മെഗാവാട്ട് ശേഷിയുള്ള ഉത്പാദന കേന്ദ്രമായിരുന്നു ലക്ഷ്യം പ്രാഥമിക പഠനങ്ങളടക്കം അന്ന് നടന്നിരുന്നെങ്കിലും പ്രദേശിക തലത്തിൽ ജനങ്ങളിൽ നിന്നും മറ്റും ഉയർന്ന എതിർപ്പിനെ തുടർന്ന് വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.
പലവട്ടം
1970 കളുടെ അവസാനത്തിൽ, എറണാകുളം ജില്ലയിലെ ഭൂതത്താൻകെട്ടിൽ ഒരു ആണവ നിലയം സ്ഥാപിക്കാനുള്ള നിർദ്ദേശം ഉയർന്നിരുന്നു എന്നാൽ കടുത്ത എതിർപ്പിനെത്തുടർന്ന് അന്നത്തെ സർക്കാർ അത് ഉപേക്ഷിക്കാൻ നിർബന്ധിതരാവുകയായിരുന്നു. 1980 കളുടെ മധ്യത്തിൽ കാസർഗോഡിലെ പെരിങ്ങോമിൽ ആണവ നിലയം എന്ന പദ്ധതി സർക്കാർ കൊണ്ടു വന്നു. 1990 ൽ കെ കരുണാകരൻ മന്ത്രിസഭയുടെ കീഴിൽ ഇതിൻ്റെ പ്രവർത്തനങ്ങൾ വേഗത്തിലാവുകയും ചെയ്തു. എന്നാൽ എതിർപ്പായിരുന്നു പ്രധാന പ്രശ്നം. പിന്നീട് പദ്ധതി ഉപേക്ഷിക്കപ്പെട്ടു.
ആദ്യം ചെയ്യാൻ പോകുന്നത്
പദ്ധതിയുടെ ഏറ്റവും പ്രാഥമികമായ ചർച്ച എന്നത് ഒരു രാഷ്ട്രീയ സമവായം കെട്ടിപ്പടുക്കുക എന്നതാണ്. “പാർട്ടി നേതൃത്വങ്ങൾ സമവായത്തിലെത്തിയാൽ കേരളത്തിൽ ഒരു ആണവ നിലയം സ്ഥാപിക്കുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകും എന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. “വർദ്ധിച്ചുവരുന്ന വൈദ്യുതി ക്ഷാമവും അടിയന്തര വൈദ്യുതി കരാറുകൾ നേടുന്നതിലെ തടസ്സങ്ങളും കണക്കിലെടുക്കുമ്പോൾ, സംസ്ഥാനം എല്ലാ ഓപ്ഷനുകളും പരിശോധിക്കേണ്ടതുണ്ട്,” അദ്ദേഹം പറഞ്ഞു.
Also Read: കുടുംബകലഹം സൃഷ്ടിക്കുന്നു! എം.വി.ഡി ചെലാനിൽ നിന്ന് ഫോട്ടോ ഒഴിവാക്കും
പദ്ധതികൾ തുടരാൻ കഴിഞ്ഞില്ല.
മുൻകാലങ്ങളിൽ ആണവോർജ്ജ പദ്ധതികൾക്കുള്ള നിർദ്ദേശങ്ങൾ ഉയർന്നുവന്നിരുന്നെങ്കിലും, രാഷ്ട്രീയ സമ്മർദ്ദവും സാമൂഹിക, പരിസ്ഥിതി ഗ്രൂപ്പുകളിൽ നിന്നുള്ള എതിർപ്പും കാരണം തുടർച്ചയായ സർക്കാരുകൾക്ക് പദ്ധതികൾ തുടരാൻ കഴിഞ്ഞില്ല. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഏജൻസികളിൽ നിന്നും വൈദ്യുതി വാങ്ങുന്നതിനുള്ള സാധ്യതയ്‌ക്കൊപ്പം, കാലാവസ്ഥാ വ്യതിയാനവും മൺസൂൺ മഴയുടെ കുറവും സംസ്ഥാനത്തിനായി ബദൽ വൈദ്യുതി സ്രോതസ്സുകൾ തേടാൻ സർക്കാർ തന്നെ നിലവിൽ നിർബന്ധിതരായിരിക്കുകയാണ്. എന്തായാലും പദ്ധതി വന്നാൽ കേരളത്തിലെ നിലവിലെ വൈദ്യതി പ്രതിസന്ധിക്ക് പരിഹാരമായേക്കും. മാത്രമല്ല, അധിക ഉത്പാദനം വഴിയുള്ള വൈദ്യതി മറ്റ് സംസ്ഥാനങ്ങൾക്കും നൽകാം.
ആണവ വൈദ്യതി പദ്ധതിയുള്ള സംസ്ഥാനങ്ങൾ
തമിഴ്നാടും, കർണ്ണാടകയും അടക്കം 7 ഇന്ത്യൻ സംസ്ഥാനങ്ങളിലാണ് നിലവിൽ ആണവ വൈദ്യുതി പ്ലാൻ്റുകളുള്ളത്. ഇതിൽ ഗുജറാത്ത്, തമിഴ്നാട്ടിൽ കൽപ്പാക്കം, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ ആണവ നിലയങ്ങൾ 440 മെഗാവാട്ട് ശേഷിയിലുള്ളവയാണ്. 2000 മെഗാവാട്ട് ശേഷിയുള്ള തമിഴ്നാട്ടിലെ തന്നെ കൂടംകുളമണ് ഏറ്റവും വലിയ ന്യൂക്ലിയർ പവർ പ്ലാൻ്റ്.
English Summary
Kerala Likely to Bring Nuclear Power Project to Reduce the Power Crisis in the State. Says Electricity Minister Sunny Joseph. Tamilnadu and Karnataka do have Multiple Operational Nuclear Power Plant. In Previous Years Kerala was in the Discussion about this Project but Dropped due to Strong Oppose.