MVD Challan: കുടുംബകലഹം സൃഷ്ടിക്കുന്നു! എം.വി.ഡി ചെലാനിൽ നിന്ന് ഫോട്ടോ ഒഴിവാക്കും
MVD to Remove Speed Camera Photos From Challan: റോഡുകളിലെ എ. ഐ ക്യാമറകൾ വഴി ഫൈൻ അടിച്ചാൽ ചലാൻ നോട്ടീസ് ലെറ്ററായി വീട്ടിലേക്ക് അയക്കുന്ന പതിവുണ്ട്. ഇങ്ങനെ വരുന്ന ഫൈൻ നോട്ടീസുകളിൽ നിയമലംഘനം വ്യക്തമാക്കുന്ന ചിത്രങ്ങളും ഉൾപ്പെടുത്താറുണ്ട്. ഇത്തരത്തിൽ ചിത്രങ്ങൾ ഉൾപ്പെടുത്തിയ ഫൈൻ നോട്ടീസുകൾ കുടുംബ കലഹങ്ങൾക്കും മറ്റും ഇടയാക്കുന്നു എന്ന റിപ്പോർട്ടുകളെ തുടർന്ന് ഫോട്ടോകൾ സ്വകാര്യമാക്കി ഇ - ചെലാൻ പോർട്ടൽ പരിഷ്കരിച്ചു.
തിരുവനന്തപുരം: റോഡുകളിലെ എ. ഐ ക്യാമറകൾ വഴി ഫൈൻ അടിച്ചാൽ ചലാൻ നോട്ടീസ് ലെറ്ററായി വീട്ടിലേക്ക് അയക്കുന്ന പതിവുണ്ട്. ഇങ്ങനെ വരുന്ന ഫൈൻ നോട്ടീസുകളിൽ നിയമലംഘനം വ്യക്തമാക്കുന്ന ചിത്രങ്ങളും ഉൾപ്പെടുത്താറുണ്ട്. ഇത്തരത്തിൽ ചിത്രങ്ങൾ ഉൾപ്പെടുത്തിയ ഫൈൻ നോട്ടീസുകൾ കുടുംബ കലഹങ്ങൾക്കും മറ്റും ഇടയാക്കുന്നു എന്ന റിപ്പോർട്ടുകളെ തുടർന്ന് ഫോട്ടോകൾ സ്വകാര്യമാക്കി ഇ – ചെലാൻ പോർട്ടൽ പരിഷ്കരിച്ചു. ഇനിമുതൽ വാഹന ഉടമയുടെ അനുമതിയോടെ മാത്രമേ ചിത്രങ്ങൾ പരിശോധിക്കുവാൻ കഴിയുകയുള്ളൂ. വാഹനത്തിന്റെ രജിസ്ട്രേഷൻ വിവരങ്ങൾ ഉൾപ്പെടെ ഇതിനായി ആവശ്യമാണ്. ഫൈൻ ചുമത്തുന്നത് സംബന്ധിച്ച് അറിയിപ്പ് വരുന്ന എസ്എംഎസിലേക്കുള്ള ചേലാൻ നമ്പർ ഉപയോഗിച്ച് പിഴ വിശദാംശങ്ങൾ അറിയാൻ സാധിക്കും.
റോഡുകളിൽ സ്ഥാപിച്ചിരിക്കുന്ന ആർട്ടിഫിഷൽ ഇന്റലിജൻസ് ക്യാമറകൾ പകർത്തുന്ന ചിത്രങ്ങളിലെ സ്വകാര്യത നിലനിർത്തുന്നതിന് വേണ്ടിയാണ് പുതിയ തീരുമാനം. നേരത്തെ രജിസ്ട്രേഷൻ നമ്പർ കൈവശമുണ്ടെങ്കിൽ ഏതു വാഹനത്തിന്റെയും പിഴ വിവരങ്ങൾ പരിശോധിക്കുവാനും നിയമ ലംഘനങ്ങളുടെ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യാനും കഴിയുമായിരുന്നു. എന്നാൽ ഈ സൗകര്യത്തെ ചിലർ ദുരുപയോഗം ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. സ്ത്രീകൾ ഉടമകളായ വാഹനങ്ങളുടെ പിഴ വിവരങ്ങൾ തിരയുകയും ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്ത സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Also Read: മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമോ? സത്യമെന്ത്; വ്യക്തത വരുത്തി എംവിഡി
ട്രാഫിക് കൺട്രോൾ റൂമുകളിൽ നിന്നും അയക്കുന്ന ചിത്രങ്ങളും ചില കുടുംബങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് വഴിവെച്ചിരുന്നു. പിഴ ചുമത്തിയ ചെലാൻ നോട്ടീസ് കളിലെ ഫോട്ടോ വഴിയും പ്രശ്നങ്ങൾ ഉണ്ടാകുന്നതായി പരാതി ഉയർന്നിരുന്നു. ഇതുപോലുള്ള സാഹചര്യങ്ങൾ പല കുടുംബങ്ങളിലും പ്രശ്നങ്ങൾ സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് സ്വകാര്യത ഉറപ്പാക്കുന്ന പുതിയ തീരുമാനം വന്നിരിക്കുന്നത്.
വാഹനങ്ങൾ സ്വകാര്യ ഇടമായി കണക്കാമെങ്കിലും പൊതു സ്ഥലത്തെ നിയമ ലംഘനങ്ങൾ പകർത്താൻ നിയമം അനുവദിക്കുന്നുണ്ട്. പക്ഷേ അവിടെയും സ്വകാര്യത സംരക്ഷിക്കണമെന്ന വ്യവസ്ഥ നിലനിൽക്കുന്നു. അതേസമയം പിഴ ചുമത്തുന്നതിൽ കൃത്യത ഉറപ്പാക്കണം എന്നതിനാൽ പൂർണ്ണമായും നിമലംഘനങ്ങളുടെ ചിത്രങ്ങൾ രഹസ്യമാക്കാൻ കഴിയില്ല. മാത്രമല്ല കുറ്റം ചെയ്തുവെന്ന് വാഹന ഉടമയെ ബോധ്യപ്പെടുത്തേണ്ടതും ഉണ്ട്. തങ്ങളുടെ വാഹനത്തിന് പിഴ ചുമത്തിയത് സംബന്ധിച്ച് ഏതെങ്കിലും വിധത്തിലുള്ള പരാതിയുണ്ട് എങ്കിൽ https://echallan.parivahan.nic.in/grievance എന്ന വെബ്സൈറ്റ് വഴി അധികൃതരെ അറിയിക്കാം.
English Summary
It is customary for challan notices to be mailed to one’s home following traffic violations detected by AI cameras on the roads; these notices often include photographs documenting the violation. However, following reports that such notices containing these images were leading to family disputes and other issues, the e-challan portal has been updated to keep the photographs private.