അവിവാഹിതരാണോ? സര്‍ക്കാരിന്റെ പെന്‍ഷന്‍ വാങ്ങാം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

Unmarried Women to Get Monthly Pension in Kerala Full Details: 50 വയസും അതിന് മുകളിലും പ്രായമുള്ള സ്ത്രീകള്‍ക്കായാണ് ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ഇവര്‍ക്ക് പ്രതിവര്‍ഷം 1 ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനം ഉണ്ടായിരിക്കരുത്. കേരളത്തില്‍ സ്ഥിരതാമസമാക്കിയവര്‍ ആയിരിക്കണം അപേക്ഷകര്‍.

അവിവാഹിതരാണോ? സര്‍ക്കാരിന്റെ പെന്‍ഷന്‍ വാങ്ങാം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

പ്രതീകാത്മക ചിത്രം

Edited By: 

Jenish Thomas | Updated On: 22 Apr 2026 | 01:41 PM

അവിവാഹിതരായ പ്രായമായ സ്ത്രീകളുടെ ക്ഷേമത്തിനായി സംസ്ഥാന സർക്കാർ പെൻഷൻ നൽകുന്നുണ്ടെന്ന് അറിയുമോ? അണ്‍മരീഡ് വിമന്‍ പെന്‍ഷന്‍ സ്‌കീം (Kerala Unmarried Women Pension Scheme) എന്ന പേരിലുള്ള സംസ്ഥാന സർക്കാരിൻ്റെ പദ്ധതി അവിവാഹിതരായ സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കാനാണ് അവതരിപ്പിച്ചിട്ടുള്ളത്. സാമ്പത്തിക സ്ഥിതി, പ്രായം തുടങ്ങി വിവിധ ഘടകങ്ങള്‍ പരിശോധിച്ചാണ് ഈ പദ്ധതി വഴി ആനുകൂല്യങ്ങള്‍ സർക്കാർ വിതരണം ചെയ്യുന്നത്. മറ്റ് പെന്‍ഷനുകള്‍ വിതരണം ചെയ്യുന്നതുപോലെ എല്ലാ മാസവും നിശ്ചിത തുക ഉപഭോക്താക്കളിലേക്ക് നേരിട്ടോ ബാങ്ക് വഴിയോ ലഭിക്കുന്നതാണ്.

എന്താണ് മാനദണ്ഡങ്ങള്‍?

50 വയസും അതിന് മുകളിലും പ്രായമുള്ള സ്ത്രീകള്‍ക്കായാണ് ഈ പദ്ധതിയുടെ ഗുണഫലം ലഭിക്കുന്നത്. ഇവര്‍ക്ക് പ്രതിവര്‍ഷം 1 ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനം ഉണ്ടാകാൻ പാടില്ല. കേരളത്തില്‍ സ്ഥിരതാമസമാക്കിയവര്‍ ആയിരിക്കണം അപേക്ഷകര്‍. മാത്രമല്ല, ഇവര്‍ മറ്റ് പെന്‍ഷൻ ആനുകൂല്യങ്ങൾ ഒന്നും കൈപ്പറ്റുന്നവരും ആകരുത്.

എങ്ങനെ അപേക്ഷ സമര്‍പ്പിക്കാം

പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ സെക്രട്ടറിമാര്‍ മുഖേന വേണം പദ്ധതിയിലേക്ക് അപേക്ഷ സമര്‍പ്പിക്കാന്‍. പ്രായം തെളിയിക്കുന്ന രേഖ, വിവാഹം കഴിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന രേഖ എന്നിവ ഹാജരാക്കേണ്ടതായി വരും. മാത്രമല്ല, മറ്റ് പെന്‍ഷനുകള്‍ കൈപ്പറ്റുന്നയാളല്ലെന്ന് കാണിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ രേഖയും സമര്‍പ്പിക്കണം. കൂടാതെ ഓണ്‍ലൈനായും അപേക്ഷ സമർപ്പിക്കാവുന്നതാണ്. സേവന പെൻഷൻ പോർട്ടൽ (Sevana Pension Portal) വഴിയാണ് ഓൺലൈൻ അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഓൺലൈനായി അപേക്ഷ സമർപ്പിച്ചതിന് ശേഷം, അപേക്ഷയുടെ പകര്‍പ്പ് പഞ്ചായത്ത്, മുനിസിപ്പാലിറ്റി അല്ലെങ്കിൽ കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് മുമ്പില്‍ ഹാജരാക്കേണ്ടി വന്നേക്കാം.

Also Read: Prathibha Scholarship Programme: വിദ്യാര്‍ഥികള്‍ക്ക് പ്രതിവര്‍ഷം 60,000 രൂപ വരെ; പ്രതിഭ പദ്ധതിയിലേക്ക് അപേക്ഷിച്ചാലോ?

ആവശ്യമായ രേഖകള്‍

  • റേഷന്‍ കാര്‍ഡ്
  • വയസ് തെളിയിക്കുന്ന രേഖ
  • വരുമാന സര്‍ട്ടിഫിക്കറ്റ്
  • ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍
  • അവിവാഹിതയാണെന്ന് തെളിയിക്കുന്ന സത്യവാങ്മൂലം

എത്രനാള്‍ ലഭിക്കും?

ഉപഭോക്താവ് മറ്റൊരു വിവാഹം കഴിക്കുന്നത് വരെയോ അല്ലെങ്കില്‍ അവര്‍ മരിക്കുന്നത് വരെയോ മാത്രമേ ഈ പെന്‍ഷന് അര്‍ഹതയുള്ളൂ. ഇവയ്ക്ക് രണ്ടിനും ശേഷം ബന്ധപ്പെട്ടവര്‍ അതാത് രേഖകള്‍ പഞ്ചായത്ത്, കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി തുടങ്ങി നിങ്ങള്‍ താമസിക്കുന്ന പ്രദേശത്തെ ഭരണകേന്ദ്രത്തില്‍ സമര്‍പ്പിക്കണം.

 

Follow Us
ഗ്യാസ് ഉപയോഗം കുറയ്ക്കാൻ വീടുപണിയുമ്പോൾ ഇത് ശ്രദ്ധിച്ചാൽ മതി
വെള്ളരിക്ക ദിവസവും കഴിക്കാൻ മടിക്കല്ലേ... ​ഗുണങ്ങൾ ഏറെ
ഉറക്കക്കുറവ് അമിതവണ്ണത്തിന് കാരണമാകുന്നത് എങ്ങനെ?
ഉലുവ വെള്ളം ദിവസവും കുടിച്ചാൽ എന്ത് സംഭവിക്കും? അറിയാം
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി