Prathibha Scholarship Programme: വിദ്യാര്‍ഥികള്‍ക്ക് പ്രതിവര്‍ഷം 60,000 രൂപ വരെ; പ്രതിഭ പദ്ധതിയിലേക്ക് അപേക്ഷിച്ചാലോ?
Get 60000 Per Year Prathibha Scholarship for Science Students: കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ നടപ്പാക്കുന്ന ഒരു പദ്ധതിയാണ് പ്രതിഭ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം. ശാസ്ത്ര വിഷയങ്ങളില്‍ ഉപരിപഠനം നടത്തുന്നവര്‍ക്കാണ് ഈ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ അര്‍ഹത. പ്രതിവര്‍ഷം 60,000 രൂപ വരെ ഇതുവഴി വിതരണം ചെയ്യുന്നു.
വിദ്യാര്‍ഥികളെ സാമ്പത്തികമായി പിന്തുണയ്ക്കുന്നതിനായി ഒട്ടേറെ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നുണ്ട്. സര്‍ക്കാരിന് പുറമെ മറ്റ് പല സംവിധാനങ്ങളും ഇത്തരം സാമ്പത്തിക സഹായം നല്‍കുന്നു. കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ നടപ്പാക്കുന്ന ഒരു പദ്ധതിയാണ് പ്രതിഭ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം. ശാസ്ത്ര വിഷയങ്ങളില്‍ ഉപരിപഠനം നടത്തുന്നവര്‍ക്കാണ് ഈ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ അര്‍ഹത. പ്രതിവര്‍ഷം 60,000 രൂപ വരെ ഇതുവഴി വിതരണം ചെയ്യുന്നു.
ആര്‍ക്കെല്ലാം അപേക്ഷിക്കാം?
ശാസ്ത്ര വിഷയങ്ങളില്‍ ബിരുദവും ബിരുദാനന്തര ബിരുദ കോഴ്‌സുകളും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് പദ്ധതിയിലേക്ക് അപേക്ഷിക്കാനാകുക. കേരളത്തില്‍ സ്ഥിര താമസമാക്കിയവര്‍ ആയിരിക്കണം അപേക്ഷകര്‍. ശാസ്ത്ര രംഗത്ത് ഉന്നത പഠനവും ഗവേഷണവും നടത്താന്‍ വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ബിഎസ്‌സി, ഇന്റഗ്രേറ്റഡ് എംഎസ്‌സി, എംഎസ്, ബിഎസ് എന്നീ കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാനാകുന്നതാണ്.
എത്ര രൂപ വരെ ലഭിക്കും?
- ഒന്നാം വര്‍ഷം- 12,000 രൂപ
- രണ്ടാം വര്‍ഷം- 18,000 രൂപ
- മൂന്നാം വര്‍ഷം 24,000 രൂപ
ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്ക് പ്രതിവര്‍ഷം 40,000 രൂപ മുതല്‍ 60,000 രൂപ വരെയും നേടാനാകും. സ്‌കോളര്‍ഷിപ്പിന് പുറമെ വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്രജ്ഞരുമായി സംവദിക്കാനുള്ള അവസരവും ഉണ്ടായിരിക്കും.
അപേക്ഷിക്കേണ്ട വെബ്‌സൈറ്റ്- prathibha.kscste.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.