AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ചോറ്റിയിൽ അ‌ഞ്ച് കാറുകൾ അ‌ടക്കം ഏഴ് വാഹനങ്ങൾ കൂട്ടിയിടിച്ചു; 11 പേർ ആശുപത്രിയിൽ

Mundakayam Chotti Accident: ഞായറാഴ്ച രാവിലെ 8.15ന് ചോറ്റി ജങ്ഷനിൽ ആണ് ഏഴ് വാഹനങ്ങൾ കൂട്ടിയിടിച്ചുള്ള വമ്പൻ അ‌പകടം ഉണ്ടായിരിക്കുന്നത്. അഞ്ച് കാറുകളും ഒരു ഓട്ടോറിക്ഷയും ഒരു സ്കൂട്ടറും അ‌പകടത്തിൽപ്പെട്ടു. ഏകദേശം 11 പേർക്ക് പരുക്കേറ്റു. ഇവരിൽ എട്ടുപേരെ ഇരുപത്താറാം മൈലിലെ മേരീ ക്യൂൻസ് മിഷൻ ആശുപത്രിയിലും മൂന്നുപേരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ചോറ്റിയിൽ അ‌ഞ്ച് കാറുകൾ അ‌ടക്കം ഏഴ് വാഹനങ്ങൾ കൂട്ടിയിടിച്ചു; 11 പേർ ആശുപത്രിയിൽ
Mundakayam Chotti AccidentImage Credit source: Special Arrangement
Prasanth Kumar
Prasanth Kumar | Published: 01 Nov 2026 | 11:32 AM

കോട്ടയം: കെ.കെ റോഡിൽ മുണ്ടക്കയം ചോറ്റിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നിരവധി യാത്രക്കാർക്കും വഴിയാത്രികർക്കും പരുക്ക്. ഞായറാഴ്ച രാവിലെ 8.15ന് ചോറ്റി ജങ്ഷനിൽ ആണ് ഏഴ് വാഹനങ്ങൾ കൂട്ടിയിടിച്ചുള്ള വമ്പൻ അ‌പകടം ഉണ്ടായിരിക്കുന്നത്. അഞ്ച് കാറുകളും ഒരു ഓട്ടോറിക്ഷയും ഒരു സ്കൂട്ടറും അ‌പകടത്തിൽപ്പെട്ടു. ഏകദേശം 11 പേർക്ക് പരുക്കേറ്റു. ഇവരിൽ എട്ടുപേരെ ഇരുപത്താറാം മൈലിലെ മേരീ ക്യൂൻസ് മിഷൻ ആശുപത്രിയിലും മൂന്നുപേരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൂട്ടിക്കൽ, മടുക്ക, ചോറ്റി സ്വദേശികൾക്കാണ് പരിക്കേറ്റത്. ഇതിൽ മൂന്ന് പേർക്ക് സാരമായി പരുക്ക് ഉണ്ട്. അമിത വേഗത്തിലെത്തിയ കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരേ എത്തിയ വാഹനത്തിൽ ഇടിക്കുകയും തുടർന്ന് മറ്റു വാഹനങ്ങൾ കൂട്ടിയിടിക്കുകയുമായിരുന്നു എന്നാണ് വിവരം.

Follow Us