AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ദീപാവലി ആഘോഷം ദുരന്തമായി; പടക്കം പൊട്ടിത്തെറിച്ച് 10 വയസ്സുകാരൻ മരിച്ചു, ആശുപത്രിക്കെതിരെ ഗുരുതര ആരോപണം

Skyrocket Hits Chest: Delhi Boy Dies on Diwali, Family Alleges Medical Negligence: സ്കൈ റോക്കറ്റിന് തീ കൊളുത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്. തീ കൊളുത്തിയ ഉടനെ പടക്കം മുകളിലേക്ക് പോകുന്നതിന് പകരം നേരെ കുട്ടിയുടെ നെഞ്ചിലേക്ക് വന്ന് ഇടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഋഷിയെ ഉടൻ തന്നെ നരേലയിലെ സത്യവാദി രാജ ഹരിശ്ചന്ദ്ര ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ദീപാവലി ആഘോഷം ദുരന്തമായി; പടക്കം പൊട്ടിത്തെറിച്ച് 10 വയസ്സുകാരൻ മരിച്ചു, ആശുപത്രിക്കെതിരെ ഗുരുതര ആരോപണം
പ്രതീകാത്മക ചിത്രം Image Credit source: Soeren Stache/picture alliance via Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 09 Nov 2026 | 03:39 PM

ന്യൂഡൽഹി: ഡൽഹിയിലെ നരേലയിൽ ദീപാവലി ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടിത്തെറിച്ച് പത്തു വയസ്സുകാരന് ദാരുണാന്ത്യം. നരേല സ്വദേശിയായ ഋഷിയാണ് മരിച്ചത്. ഞായറാഴ്ച രാത്രി കുടുംബാംഗങ്ങൾക്കൊപ്പം വീടിന് പുറത്ത് ദീപാവലി ആഘോഷിക്കുന്നതിൻ്റെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിനിടെയായിരുന്നു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ദാരുണ സംഭവം ഉണ്ടായത്. ഏറെ സന്തോഷം നിറഞ്ഞുനിന്നിന്ന ആഘോഷം നിമിഷനേരം കൊണ്ട് വലിയ ദുരന്തമായി മാറുകയായിരുന്നു.

സ്കൈ റോക്കറ്റിന് തീ കൊളുത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്. തീ കൊളുത്തിയ ഉടനെ പടക്കം മുകളിലേക്ക് പോകുന്നതിന് പകരം നേരെ കുട്ടിയുടെ നെഞ്ചിലേക്ക് വന്ന് ഇടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഋഷിയെ ഉടൻ തന്നെ നരേലയിലെ സത്യവാദി രാജ ഹരിശ്ചന്ദ്ര ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ കുട്ടി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.

അതേസമയം, കുട്ടിയുടെ മരണത്തിൽ ആശുപത്രി അധികൃതർക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തി. ഡോക്ടർമാരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് ഋഷിയുടെ മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു. ആശുപത്രിയിൽ എത്തിച്ചപ്പോൾ കുട്ടിക്ക് ശ്വാസം ഉണ്ടായിരുന്നുവെന്നും, എന്നാൽ അടിയന്തര സാഹചര്യമായിട്ടും ഡോക്ടർമാർ ഒട്ടും ഗൗരവമില്ലാതെയാണ് പെരുമാറിയതെന്നും ഋഷിയുടെ സഹോദരൻ മോഹിത് പറഞ്ഞു. ഡോക്ടർമാർ വളരെ പതുക്കെയാണ് കുട്ടിയുടെ അടുത്തേക്ക് വന്നതെന്നും, നെഞ്ചിൽ അമർത്തി നോക്കുക മാത്രമാണ് ചെയ്തതെന്നും സഹോദരൻ ആരോപിച്ചു.

Also Read: കാമുകനെ വെട്ടിക്കൊന്നു; സോഫ്റ്റ്‌വെയർ എൻജിനീയറുടെ കൊലപാതകത്തിൽ ലിവ് ഇൻ പങ്കാളിയും അമ്മയും അറസ്റ്റിൽ

10 വയസ്സുകാരൻ്റെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ അച്ഛൻ ആശുപത്രിയിൽ കുഴഞ്ഞുവീണിരുന്നു. അച്ഛനെ പരിചരിക്കുന്നതിനിടെ തങ്ങളെ അറിയിക്കാതെ അധികൃതർ കുട്ടിയുടെ മൃതദേഹം മാറ്റിയെന്നും മോഹിത് പറഞ്ഞു. കൃത്യമായ ചികിത്സ നൽകിയിരുന്നെങ്കിൽ തൻ്റെ സഹോദരനെ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്നും മോഹിത് പറഞ്ഞു.

ഡൽഹിയിൽ നിരവധി അപകടങ്ങൾ

ഇതിനിടെ, ദീപാവലി ദിനത്തിൽ ഡൽഹി ഫയർ സർവീസ് ഡിപ്പാർട്ട്മെൻ്റിന് ലഭിച്ചത് 257 എമർജൻസി കോളുകൾ. ഇതിൽ 214 എണ്ണം തീപിടിത്തവുമായി ബന്ധപ്പെട്ടതായിരുന്നു. പടക്കം പൊട്ടിക്കുന്നതിനിടെ 24 തീപിടിത്തമാണ് ഉണ്ടായത്. രാത്രി 8 മണിക്കും 10 മണിക്കും ഇടയിലാണ് ഫയർ ഫോഴ്സിന് ഏറ്റവും കൂടുതൽ കോളുകൾ വന്നത്. 85 കോളുകളാണ് ഈ സമയത്ത് ഫയർ ഫോഴ്ദിസിന് ലഭിച്ചത്. രാത്രി 10 മണിക്കും അർധരാത്രിക്കും ഇടയിൽ 61 കോളുകളും ലഭിച്ചു. നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ തീപിടിത്തം അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ അഞ്ച് അഗ്നിശമന സേനാംഗങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

English Summary

A 10-year-old boy in Delhi died after a skyrocket firecracker struck his chest during Diwali. His family alleges medical negligence, claiming the hospital doctors delayed critical emergency treatment.

Follow Us