AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Sthree Suraksha Pension: സ്ത്രീസുരക്ഷ പെന്‍ഷന്‍ വന്നില്ലേ ഇതുവരെ? ഒരാഴ്ചകൊണ്ട് അക്കൗണ്ടിലെത്തും

Sthree Suraksha Pension 3rd Installment Distribution Date: സ്ത്രീസുരക്ഷ പെന്‍ഷന്റെ മൂന്നാം ഗഡു വിതരണത്തിന് ഇനി അധിക ദിവസങ്ങളില്ലെന്ന റിപ്പോര്‍ട്ടാണ് വരുന്നത്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അക്കൗണ്ടില്‍ പണമെത്തും. ആദ്യത്തെ രണ്ട് ഗഡുക്കള്‍ ലഭിക്കാതിരുന്നവര്‍ക്ക് അതും ചേര്‍ത്തായിരിക്കും പെന്‍ഷന്‍ ലഭിക്കുക എന്നും വിവരമുണ്ട്.

Sthree Suraksha Pension: സ്ത്രീസുരക്ഷ പെന്‍ഷന്‍ വന്നില്ലേ ഇതുവരെ? ഒരാഴ്ചകൊണ്ട് അക്കൗണ്ടിലെത്തും
പ്രതീകാത്മക ചിത്രം Image Credit source: Peter Dazeley/Photodisc/Getty Images
Shiji M K
Shiji M K | Edited By: Jenish Thomas | Updated On: 23 Apr 2026 | 02:47 PM

രണ്ടാം പിണറായി വിജയൻ സര്‍ക്കാര്‍, സംസ്ഥാനത്തെ സ്ത്രീകള്‍ക്കായി പ്രഖ്യാപിച്ച സുപ്രധാന പദ്ധതികളിലൊന്നാണ് സ്ത്രീസുരക്ഷ പെന്‍ഷന്‍. സ്ത്രീസുരക്ഷ പെന്‍ഷന്‍ വഴി സംസ്ഥാനത്തെ 35നും 60 വയസിനും ഇടയിലുള്ള തൊഴില്‍രഹിതരായ ധാരാളം സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ തണലേകുന്നു. ആയിരം രൂപയാണ് പെൻഷൻ തുകയായി സർക്കാർ ബാങ്ക് മുഖേന നൽകുന്നത്. മൂന്ന് ഗഡുക്കളായിട്ടാണ് പെൻഷൻ തുക നൽകാനാണ് സർക്കാർ തീരൂമാനം. ആദ്യ രണ്ട് ഗഡുക്കളാണ് ഇതുവരെ സർക്കാർ വിതരണം ചെയ്തതിട്ടുള്ളത്. എന്നാൽ മൂന്നാം ഗഡു ഏപ്രില്‍ മാസത്തിന്റെ തുടക്കത്തില്‍ തന്നെ എത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും നിലവിൽ കാലതാമസം നേരിടുകയാണ്. സ്ത്രീസുരക്ഷ പെൻഷൻ്റെ ഉപയോക്താക്കൾ എല്ലാവരും മൂന്നാമത്തെ ഗഡുവിനായി കാത്തിരിക്കുകയാണ് ഇപ്പോൾ

സ്ത്രീസുരക്ഷ പെന്‍ഷന്‍ എന്ന് ലഭിക്കും?

സ്ത്രീസുരക്ഷ പെന്‍ഷന്റെ മൂന്നാം ഗഡു വിതരണത്തിന് ഇനി അധിക ദിവസങ്ങളില്ലെന്ന റിപ്പോര്‍ട്ടാണ് വരുന്നത്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പെൻഷൻ തുക അക്കൗണ്ടില്‍ എത്തും. ആദ്യത്തെ രണ്ട് ഗഡുക്കള്‍ ലഭിക്കാതിരുന്നവര്‍ക്ക് അതും ചേര്‍ത്തായിരിക്കും ഇത്തവണ പെന്‍ഷന്‍ ലഭിക്കുക എന്നും വിവരമുണ്ട്. അടുത്ത സര്‍ക്കാര്‍ അധികാരത്തിലേറും മുമ്പ് ആദ്യ മൂന്ന് ഗഡുക്കളും വിതരണം ചെയ്യുമെന്നായിരുന്നു സർക്കാർ നേരത്തെ അറിയിച്ചിരുന്നത്. അതിന് വേണ്ടിയുള്ള പണം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നേരത്തെ മാറ്റിവെച്ചിരുന്നു.

സ്ത്രീസുരക്ഷ പെന്‍ഷന്‍ ആര്‍ക്കെല്ലാം അപേക്ഷിക്കാം?

കേരളത്തിലെ 35നും 60നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. എന്നാല്‍ എല്ലാവരുടെയും അപേക്ഷ പരിഗണിക്കില്ല. അപേക്ഷകര്‍ എഎവൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടവരായിരിക്കണം എന്നതാണ് പ്രധാന നിബന്ധന. മാത്രമല്ല, അപേക്ഷിക്കുന്നവർക്ക് മറ്റ് സാമൂഹികക്ഷേമ പെന്‍ഷനുകള്‍ സ്വീകരിക്കുന്ന ആളായിരിക്കാനും പാടില്ല.

Also Read: Aswasakiranam Scheme: ആരോഗ്യത്തിന് കാവലായി ആശ്വാസകിരണം പദ്ധതി; ഇതുവരെ അപേക്ഷിച്ചില്ലേ?

കെസ്മാര്‍ട്ട് (K-Smart) വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ പരിശോധിച്ച് അര്‍ഹരായവര്‍ക്കെല്ലാം പെന്‍ഷന്‍ ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ പിശകകള്‍ കണ്ടെത്തിയ അപേക്ഷകള്‍ നിരസിക്കുന്നുണ്ട്. ഇവര്‍ തെറ്റുകളെല്ലാം തിരുത്തി, ശരിയായ രേഖകള്‍ നല്‍കി അപേക്ഷ വീണ്ടും സമര്‍പ്പിക്കേണ്ടതാണ്.

അപേക്ഷിക്കാൻ ആവശ്യമായിട്ടുള്ള രേഖകൾ

  1. ആധാർ കാർഡ്
  2. പ്രായം തെളിയിക്കുന്ന രേഖ ( ജനന സർട്ടിഫിക്കേറ്റ്, സ്കൂളിലെ ടിസി, പാസ്പോർട്ട്, ഡ്രൈവിങ് ലൈസെൻസ്, മെഡിക്കൽ ഏജ് സർട്ടിഫിക്കേറ്റ്).
  3. പിഎച്ച്എച്ച് അല്ലെങ്കിൽ എഎവൈ റേഷൻ കാർഡിൻ്റെ പകർപ്പ്
  4. ബാങ്ക് പാസ്ബുക്ക് രേഖ
  5. സ്വയം സാക്ഷ്യം പെടുത്തികൊണ്ടുള്ള ഫോറം

Follow Us