Kerala Hartal: ഹർത്താൽ ചൂടിൽ കേരളം; സംസ്ഥാനത്ത് പല സ്ഥലങ്ങളിലും വാഹനങ്ങൾ തടഞ്ഞ് പ്രതിഷേധം
Kerala Hartal Latest Update: സിറ്റി സർവീസടക്കം സ്വകാര്യബസുകളും നിരത്തിൽ ഓടുന്നുണ്ട്. ജില്ലയിൽ ഇതുവരെ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തിരുവനന്തപുരത്ത് ആശുപത്രിയിൽ പോകേണ്ട ഒരു സ്ത്രീയെ പോലീസ് ബസിൽ നിന്ന് ഇറക്കി ഇവരെ പോലീസ് ജീപ്പിലാണ് ആശുപത്രിയിൽ എത്തിച്ചത്. എറണാകുളത്തും തിരുവല്ലയിലും വാഹനങ്ങൾ തടയുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഇന്ന് രാവിലെ ആറ് മണി മുതലാണ് സംസ്ഥാനത്ത് ഹർത്താൽ ആരംഭിച്ചത്.
തിരുവനന്തപുരം: മെഡിക്കൽ വിദ്യാർത്ഥി നിതിൻ രാജിൻ്റെ മരണത്തിൽ (Nithin Raj Death) പ്രതിഷേധിച്ച് കേരളത്തിൽ ഹർത്താൽ ശക്തം (Kerala Hartal). തലസ്ഥാനത്ത് അടക്കം സംസ്ഥാനത്തെ പലയിടത്തും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞ് ശക്തമായി പ്രതിഷേധിച്ചു. അടൂരിൽ കെഎസ്ആർടിസി സ്റ്റാൻഡിന് മുമ്പിലായി സമരക്കാർ വാഹനങ്ങൾ തടഞ്ഞതായാണ് വിവരം. പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ചാണ് സ്ഥലത്ത് നിന്ന് നീക്കിയത്. നെടുമങ്ങാടും ഹർത്താൽ അനുകൂലികൾ കെഎസ്ആർടിസി ബസുകൾ വഴിയിൽ തടഞ്ഞു. ഇടുക്കി, കണ്ണൂർ ജില്ലയിലും പലയിടങ്ങളിലും വാഹനങ്ങൾ തടഞ്ഞതായി റിപ്പോർട്ടുണ്ട്. എന്നാൽ, ഇരുചക്ര വാഹനങ്ങൾ കടത്തിവിടുന്നുണ്ട്.
അതേസമയം, കോഴിക്കോട് ജില്ലയിലെ ജനജീവിതത്തെ ഹർത്താൽ ബാധിച്ചില്ലെന്നാണ് വിവരം. സിറ്റി സർവീസടക്കം സ്വകാര്യബസുകളും നിരത്തിൽ ഓടുന്നുണ്ട്. ജില്ലയിൽ ഇതുവരെ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തിരുവനന്തപുരത്ത് ആശുപത്രിയിൽ പോകേണ്ട ഒരു സ്ത്രീയെ പോലീസ് ബസിൽ നിന്ന് ഇറക്കി ഇവരെ പോലീസ് ജീപ്പിലാണ് ആശുപത്രിയിൽ എത്തിച്ചത്. എറണാകുളത്തും തിരുവല്ലയിലും വാഹനങ്ങൾ തടയുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
ALSO READ: സംസ്ഥാനവ്യാപകമായി ഇന്ന് ഹര്‍ത്താല്‍; പരീക്ഷകള്‍ നടക്കില്ല; കടകള്‍ തുറക്കുമോ?
ഇന്ന് രാവിലെ ആറ് മണി മുതലാണ് സംസ്ഥാനത്ത് ഹർത്താൽ ആരംഭിച്ചത്. നിതിൻ രാജിൻ്റെ കുടുംബത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നൽകുക, രോഹിത് വെമുല നിയമം നടപ്പാക്കുക, അഞ്ചരക്കണ്ടി ഡെന്റൽ കോളജിന്റെ അഫിലിയേഷൻ റദ്ദാക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരക്കാർ പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്. ജസ്റ്റിസ് ഫോർ നിതിൻ രാജ് ആക്ഷൻ കൗൺസിലും ദളിത് ആദിവാസി സംഘടനകളുമാണ് ഹർത്താൽ നടത്തുന്നത്.
അതേസമയം, ഹർത്താലുമായി സഹകരിക്കില്ലെന്നും കടകൾ തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി നേരത്തെ അറിയിച്ചിരുന്നു. കേസ് അന്വേഷണം നിലവിൽ ശരിയായ ദിശയിലാണെന്നും ഒന്നാം പ്രതിയായ ഡോ. എം കെ റാമിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയ സാഹചര്യത്തിൽ ഹർത്താലിന്റെ ആവശ്യമില്ലെന്നുമാണ് വ്യാപാരി വ്യവസായി ഏകോപന സിമിതിയുടെ നിലപാട്. അതിനാൽ തന്നെ സംസ്ഥാനത്തെ എല്ലാ കടകളും പതിവുപോലെ തുറന്ന് പ്രവർത്തിക്കുമെന്നും സമിതി അറിയിച്ചു.
അധ്യാപകൻ റാമിന് വേണ്ടി തിരച്ചിൽ
നിതിൻ രാജിൻ്റെ മരണത്തിൽ രണ്ടാം പ്രതിയായ ഡോ. കെ ടി സംഗീത നമ്പ്യാരെ അറസ്റ്റ് ചെയ്ത് കഴിഞ്ഞ ദിവസം ജാമ്യത്തിൽ വിട്ടിരുന്നു. ചോദ്യം ചെയ്തശേഷമാണ് ഇവരെ വിട്ടയച്ചത്. സംഗീത നമ്പ്യാർക്ക് തലശ്ശേരി സെഷൻസ് കോടതി മുൻകൂർജാമ്യം അനുവദിച്ചിരുന്നു. മൂന്ന് മാസത്തേക്ക് എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം എന്നടക്കം കർശന ഉപാധികളോടെയാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്. നിതിൻ്റെ മരണത്തിന് പിന്നാലെ ഒളിവിലായിരുന്ന അവർ ജാമ്യം ലഭിച്ചതോടെയാണ് സ്റ്റേഷനിൽ ഹാജരായത്.
അതേസമയം, കേസിൽ ഒന്നാം പ്രതിയായ ഡോ. എം കെ റാം ഇപ്പോഴും ഒളിവിലാണ്. ഇയാളെ കണ്ടെത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചു. കഴിഞ്ഞ ദിവസം റാമിന് ജാമ്യം നിഷേധിച്ചിരുന്നു. അന്വേഷണം കൃത്യമായി നടക്കാൻ ഇയാളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും കോടതി ഉത്തരവിൽ പറയുന്നു. രണ്ടാം പ്രതി ഡോ. കെ ടി സംഗീത നമ്പ്യാർ ജാതിപരമായ അധിക്ഷേപം നടത്തിയതിന് പ്രാഥമിക തെളിവുകളില്ലെന്ന് കോടതി ചൂണ്ടികാട്ടിയിരുന്നു.
English Summary:
Kerala Dalit -Tribal Organizations And Justice For Nithin Raj Action Council Held Harthal On Dental Student Nithin Raj Death. Due To Strike Vehicles Blocked In Many Places Include Public Transport. Exams Are Postponed Today. Protesters Forward Many Needs Include Nithin Raj Family Financial Help And Arrest Of Accused.