Doctors Dismissed: പല തവണ പറഞ്ഞിട്ടും കേട്ടില്ല, ഒടുവില്‍ ആരോഗ്യവകുപ്പിന്റെ കര്‍ശന നടപടി; 51 ഡോക്ടര്‍മാരുടെ പണി പോയി
51 Doctors Dismissed In Kerala: ഡോക്ടര്‍മാര്‍ അനധികൃതമായി സര്‍വീസില്‍ നിന്നു വിട്ടുനില്‍ക്കുന്നത് വകുപ്പിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും. ഇത്തരം ജീവനക്കാരെ തുടരാന്‍ അനുവദിച്ചാല്‍ സേവനതല്‍പരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടപ്പെടുന്നതിനും കാരണമാകും

Image for representation purpose only
തിരുവനന്തപുരം: അനധികൃതമായി സര്‍വീസില്‍ നിന്ന് വിട്ടുനിന്ന 51 ഡോക്ടര്‍മാരെ ആരോഗ്യവകുപ്പ് പിരിച്ചുവിട്ടു. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 51 ഡോക്ടര്‍മാരെയാണ് പിരിച്ചുവിട്ടത്. പല തവണ അവസരം നല്‍കിയിട്ടും ഇവര്‍ സര്‍വീസിലേക്ക് തിരികെ പ്രവേശിച്ചില്ല. ഇതേ തുടര്‍ന്നാണ് നടപടി. അനധികൃതമായി ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരെ കണ്ടെത്താനും, നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്.
ഡോക്ടര്‍മാര്‍ അനധികൃതമായി സര്‍വീസില്‍ നിന്നു വിട്ടുനില്‍ക്കുന്നത് വകുപ്പിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും. ഇത്തരം ജീവനക്കാരെ തുടരാന്‍ അനുവദിച്ചാല്‍ സേവനതല്‍പരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടപ്പെടുന്നതിനും കാരണമാകും. ഈ സാഹചര്യത്തിലാണ് വകുപ്പ് കര്‍ശന നടപടികളിലേക്ക് കടന്നത്.
മെഡിസെപ് രണ്ടാം ഘട്ടത്തിന് അംഗീകാരം
അതേസമയം, മെഡിസെപ്പ് രണ്ടാംഘട്ടത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. ഇന്‍ഷുറന്‍സ് പരിരക്ഷ മൂന്ന് ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമായി വര്‍ധിപ്പിക്കും. അടിസ്ഥാന ചികിത്സാ പാക്കേജിൽ 2100ലധികം ചികിത്സാ പ്രക്രിയകൾ ഉള്‍പ്പെടുത്താനും തീരുമാനമായി. 41 സ്പെഷ്യാലിറ്റി ചികിത്സകൾക്കായാണ് ഇത്രയും ചികിത്സാ പ്രക്രിയകള്‍ ഉള്‍പ്പെടുത്തുന്നത്.