AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Uttarkashi Flash Floods: ‘ദുരിതബാധിതര്‍ക്ക് സഹായം നല്‍കാന്‍ കേരളം തയ്യാര്‍’; ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്ക് കത്തയച്ച് പിണറായി വിജയന്‍

Kerala CM expresses support for Uttarakhand Flood: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിക്ക് അയച്ച കത്തിലൂടെയാണ് പിണറായി വിജയൻ ഇക്കാര്യം അറിയിച്ചത്. ദുരിതബാധിതര്‍ക്ക് ആവശ്യമായ സഹായം നല്‍കാനും കേരളം തയ്യാറാണെന്നും മുഖ്യമന്ത്രി കത്തിൽ പറഞ്ഞു.

Uttarkashi Flash Floods: ‘ദുരിതബാധിതര്‍ക്ക് സഹായം നല്‍കാന്‍ കേരളം തയ്യാര്‍’; ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്ക് കത്തയച്ച് പിണറായി വിജയന്‍
Cm Pinarayi VijayanImage Credit source: PTI
sarika-kp
Sarika KP | Published: 06 Aug 2025 21:03 PM

തിരുവനന്തപുരം: ഉത്തരാഖണ്ഡിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ കേരളമാകെ ദുരിതബാധിതർക്കൊപ്പം ചേർന്നു നിൽക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിക്ക് അയച്ച കത്തിലൂടെയാണ് പിണറായി വിജയൻ ഇക്കാര്യം അറിയിച്ചത്. ദുരിതബാധിതര്‍ക്ക് ആവശ്യമായ സഹായം നല്‍കാനും കേരളം തയ്യാറാണെന്നും മുഖ്യമന്ത്രി കത്തിൽ പറഞ്ഞു.

രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ നടപടികൾക്കും കേരളത്തിലെ ആളുകളുടെ പിന്തുണയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്തത്തിൽ കേരളത്തിൽ നിന്നുള്ളവരും അകപ്പെട്ടിട്ടുണ്ടെന്നാണ് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിന്റെ പശ്ചാത്തലത്തിൽ ദുരന്തത്തിൽപ്പെട്ടവരുടടെ വിവരങ്ങൾ ലഭിക്കുന്നമുറക്ക് കേരള സർക്കാരിനെ അറിയിക്കണമെന്നും ആവശ്യമായ ഇടപെടൽ ഉണ്ടാവണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.

Also Read:ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിൽ പെട്ട് കേരളത്തിൽ നിന്നുള്ള 28 വിനോദസഞ്ചാരികൾ, എല്ലാവരും സുരക്ഷിതർ

അതേസമയം ദുരന്തത്തിൽ കുടുങ്ങികിടക്കുന്ന മലയാളികളെ രക്ഷപ്പെടുത്താൻ വേണ്ട നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പ് നൽകി. കേന്ദ്ര മന്ത്രി ജോർജ് കുര്യന്റെ ഓഫീസിലേക്കാണ് സന്ദേശം ലഭിച്ചത്. ചാർധാം തീർത്ഥാടനത്തിന് പോയ 28 മലയാളികളാണ് ഉത്തരാഖണ്ഡില്‍ ഗംഗോത്രിക്കു സമീപം കുടുങ്ങിയത്. ഇതിൽ 20 പേർ മുംബയിൽ നിന്നും ബാക്കിയുള്ളവർ കേരളത്തിൽ നിന്നുള്ളവരുമാണ്.

ഉത്തരാഖണ്ഡിലുണ്ടായ ദുരന്തത്തിൽ അഞ്ച് മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്യതിരിക്കുന്നത്. പ്രദേശത്ത് രക്ഷപ്രവർത്തനം നടക്കുന്നുണ്ട്. കാണാതായത് എത്ര പേരെന്ന് കൃതൃമായ കണക്ക് ലഭിച്ചിട്ടില്ല. അതേസമയം പ്രദേശത്ത് ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. മൂന്ന് ജില്ലകളിൽ റെഡ് അലർട്ടാണ്.