Kerala Weather alert: ഉരുകി ഉരുകി എരിഞ്ഞ് കേരളം, വിവിധ ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്, ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

Kerala Heatwave Alert: ഉയർന്ന താപനിലയും വായുവിലെ ഈർപ്പവും കാരണം മലയോര മേഖലകളൊഴികെ മിക്കയിടങ്ങളിലും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം എന്നിവ ഒഴിവാക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കർശന നിർദേശങ്ങൾ പുറപ്പെടുവിച്ചു.

Kerala Weather alert: ഉരുകി ഉരുകി എരിഞ്ഞ് കേരളം, വിവിധ ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്, ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

Heat Wave

Updated On: 

18 Apr 2026 | 06:33 AM

തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ ചൂട് കടുക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച വരെ സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഉയർന്ന താപനില സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് കേരളത്തിലെ ഒട്ടുമിക്ക എല്ലാ ജില്ലകളിലും താപനില ഉയരും.

  • പാലക്കാട്: 40°C വരെ
  • കൊല്ലം: 39°C വരെ
  • കോട്ടയം: 38°C വരെ
  • ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്: 37°C വരെ
  • തിരുവനന്തപുരം: 36°C വരെ

ഉയർന്ന താപനിലയും വായുവിലെ ഈർപ്പവും കാരണം മലയോര മേഖലകളൊഴികെ മിക്കയിടങ്ങളിലും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം എന്നിവ ഒഴിവാക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കർശന നിർദേശങ്ങൾ പുറപ്പെടുവിച്ചു.

Read more – പെയ്യാന്‍ വെമ്പുന്ന മഴയെ പിന്നോട്ടുവലിച്ച് ‘ആന്റി സൈക്ലോണ്‍’; കേരളം തണുക്കാന്‍ എത്രനാള്‍ കാത്തിരിക്കണം?

നിർദേശങ്ങൾ

  • പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.
  • ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവ പകൽ സമയത്ത് ഒഴിവാക്കണം.
  • അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുക.
  • പരീക്ഷാക്കാലമായതിനാൽ സ്കൂളുകളിൽ കുടിവെള്ളവും വായുസഞ്ചാരവും ഉറപ്പാക്കണം. 11 am മുതൽ 3 pm വരെ കുട്ടികളെ വെയിൽ ഏൽക്കുന്ന പരിപാടികളിൽ പങ്കെടുപ്പിക്കരുത്.
  • കിടപ്പുരോഗികൾ, ഗർഭിണികൾ, പ്രായമായവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം.
  • നിർമ്മാണ തൊഴിലാളികൾ, കർഷകർ, ഓൺലൈൻ ഭക്ഷണ വിതരണക്കാർ എന്നിവർ ജോലി സമയം ക്രമീകരിക്കുകയും വിശ്രമം ഉറപ്പാക്കുകയും വേണം.
  • മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ, വനമേഖലകൾ എന്നിവിടങ്ങളിൽ തീപിടുത്ത സാധ്യത കൂടുതലായതിനാൽ പ്രത്യേക ജാഗ്രത പാലിക്കണം.
  • കന്നുകാലികളെ ഉച്ചവെയിലിൽ മേയാൻ വിടരുതെന്നും വളർത്തുമൃഗങ്ങളെ വാഹനങ്ങളിൽ പൂട്ടിയിട്ടു പോകരുതെന്നും നിർദേശമുണ്ട്. അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടണമെന്ന് ആരോഗ്യവകുപ്പും അറിയിച്ചു.
Follow Us
Related Stories
വീടിന് മുന്നിലാണോ പപ്പായ മരം? വാസ്തു ശാസ്ത്രഫലം അറിയാം
ഹോട്ടലുകളില്‍ ക്ലോക്ക് വെക്കാത്തതിന് കാരണമെന്ത്? അറിയണോ...
ഗ്യാസ് ഉപയോഗം കുറയ്ക്കാൻ വീടുപണിയുമ്പോൾ ഇത് ശ്രദ്ധിച്ചാൽ മതി
വെള്ളരിക്ക ദിവസവും കഴിക്കാൻ മടിക്കല്ലേ... ​ഗുണങ്ങൾ ഏറെ
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി