AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Rain Analysis: പെയ്യാന്‍ വെമ്പുന്ന മഴയെ പിന്നോട്ടുവലിച്ച് ‘ആന്റി സൈക്ലോണ്‍’; കേരളം തണുക്കാന്‍ എത്രനാള്‍ കാത്തിരിക്കണം?

Kerala climate analysis: വേനല്‍മഴ കാര്യമായി തകര്‍ത്തുപെയ്യാന്‍ ഇനിയും കാത്തിരിക്കണം. ചുരുങ്ങിയത് ഏപ്രില്‍ അവസാന വാരം വരെയെങ്കിലും കാത്തിരിക്കണം. ഒറ്റപ്പെട്ട വേനല്‍ മഴ ലഭിക്കുന്നുണ്ടെങ്കിലും അത് ചൂടിനെ കുറയ്ക്കാന്‍ ഉതകുന്നതല്ല. ഏപ്രില്‍ അവസാനത്തോടെ സജീവമായ മഴ പെയ്യാനാണ് സാധ്യത. കേരളത്തില്‍ ഇനി കാര്യമായ മഴ ലഭിക്കാന്‍ എന്ന് മുതലാണ് സാധ്യതയുള്ളതെന്ന് നോക്കാം.

Kerala Rain Analysis: പെയ്യാന്‍ വെമ്പുന്ന മഴയെ പിന്നോട്ടുവലിച്ച് ‘ആന്റി സൈക്ലോണ്‍’; കേരളം തണുക്കാന്‍ എത്രനാള്‍ കാത്തിരിക്കണം?
പ്രതീകാത്മക ചിത്രം Image Credit source: PTI
Jayadevan AM
Jayadevan AM | Updated On: 17 Apr 2026 | 03:16 PM

Kerala Rain: ഇതുപോലൊരു വേനല്‍ അടുത്തകാലത്തെങ്ങും കണ്ടിട്ടില്ലെന്നാണ് മലയാളി ഒന്നടങ്കം പറയുന്നത്‌. തിരുവനന്തപുരമെന്നോ, കാസര്‍കോടെന്നോ വ്യത്യാസമില്ലാതെ തെക്കു മുതല്‍ വടക്ക് വരെ സംസ്ഥാനം ഉരുകിയൊലിക്കുകയാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ മാത്രം നേരിയ മഴ പെയ്യുന്നുണ്ടെന്ന് മാത്രം. എന്നാല്‍ നേരിയ തോതില്‍ പോലും മഴ ലഭിക്കാത്ത പ്രദേശങ്ങളുമുണ്ട്. പൊള്ളുന്ന ചൂടില്‍ നിന്നു രക്ഷപ്പെടാന്‍ മഴ മാത്രമേ രക്ഷയുള്ളൂ. പക്ഷേ, അത് എന്ന് പെയ്യും?

വേനല്‍മഴ കാര്യമായി തകര്‍ത്തുപെയ്യാന്‍ ഇനിയും കാത്തിരിക്കണമെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ നല്‍കുന്ന സൂചന. ചുരുങ്ങിയത് ഏപ്രില്‍ അവസാന വാരം വരെയെങ്കിലും കാത്തിരിക്കണം. ഒറ്റപ്പെട്ട വേനല്‍ മഴ ലഭിക്കുന്നുണ്ടെങ്കിലും അത് ചൂടിനെ കുറയ്ക്കാന്‍ ഉതകുന്നതല്ല. ഏപ്രില്‍ അവസാനത്തോടെ സജീവമായ മഴ പെയ്യാനാണ് നിലവിലെ സാധ്യത.

ആന്റി സൈക്ലോണ്‍

കര്‍ണാടകയ്ക്കും മഹാരാഷ്ട്രയ്ക്കും മുകളിലായി സ്ഥിതി ചെയ്യുന്ന ആന്റി സൈക്ലോണ്‍ (എതിര്‍ചുഴലി) ആണ് നിലവില്‍ ലഭിക്കേണ്ട സ്വഭാവിക മഴയ്ക്ക് തടസം സൃഷ്ടിക്കുന്നത്. ചൂടുള്ള കാലാവസ്ഥ കേരളത്തില്‍ ശക്തമാകുന്നതിനും ഇതൊരു കാരണമാണ്.

മഴയ്ക്ക് അനുകൂലമായ അന്തരീക്ഷമൊരുക്കുന്ന ചക്രവാത ചുഴലികള്‍ക്കും, ന്യൂനമര്‍ദ്ദ പാത്തിക്കും നിലവില്‍ സാധ്യതകളുണ്ടെങ്കിലും എതിര്‍ചുഴലിയുടെ സ്വാധീനമാണ് വെല്ലുവിളി ഉയര്‍ത്തുന്നത്.

Also Read: Mumbai Weather: മുംബൈ-ബെംഗളൂരു യാത്രകള്‍ വേണ്ട; വെന്തുരുകും, യെല്ലോ അലര്‍ട്ടുമുണ്ട്‌

സാധ്യതകള്‍

സ്വകാര്യ കാലാവസ്ഥ ഏജന്‍സിയായ അക്യുവെതര്‍ പ്രകാരം കേരളത്തില്‍ ഇനി കാര്യമായ മഴ ലഭിക്കാന്‍ എന്ന് മുതലാണ് സാധ്യതയുള്ളതെന്ന് നോക്കാം. തിരുവനന്തപുരം, കൊച്ചി, കാസര്‍കോട് പ്രദേശങ്ങളിലെ മഴ സാധ്യത ഇങ്ങനെ. കൊച്ചിയില്‍ ഏപ്രില്‍ 25-നാണ് 50 ശതമാനത്തിലേറെ മഴ സാധ്യത നിലവില്‍ കാണിക്കുന്നത്. ഏപ്രില്‍ 25-ന് 55 ശതമാനം മഴ സാധ്യതയുണ്ടെന്ന് അക്യുവെതര്‍ കാണിക്കുന്നു. മറ്റ് ദിവസങ്ങളിലും നേരിയ സാധ്യതയുണ്ട്. ഏപ്രില്‍ 30-ന് 63 ശതമാനമാണ് മഴ സാധ്യത.

ഏപ്രില്‍ 17 മുതല്‍ മെയ് ഒന്ന് വരെയുള്ള ഡാറ്റ പരിശോധിച്ചപ്പോള്‍ തിരുവനന്തപുരത്ത് എല്ലാ ദിവസങ്ങളിലും 50 ശതമാനത്തിന് മുകളില്‍ മഴ സാധ്യത കാണിക്കുന്നു. കാസര്‍കോടും ഏപ്രില്‍ അവസാന വാരം 50 ശതമാനത്തിലേറെ മഴ സാധ്യത കാണിക്കുന്നുണ്ട്.

കാലാവസ്ഥ വകുപ്പ്‌

കാലാവസ്ഥ വകുപ്പ് ഏപ്രില്‍ 21 വരെയുള്ള സാധ്യതാ പ്രവചനങ്ങളാണ് നിലവില്‍ പുറത്തുവിട്ടിരിക്കുന്നത്. തെക്കന്‍, മധ്യ ജില്ലകളില്‍ 17 മുതല്‍ 20 വരെ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. 21-ന് എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.

Follow Us