Kerala Rain: മഴക്കെടുതിയിൽ കേരളം, ആറ് മരണം; നാല് പേരെ കാണാനില്ല

Kerala Heavy Rain Alert, 6 Dead Across State: ടി.കെ നഗറിലെ ചെറു വെള്ളച്ചാട്ടത്തിന് സമീപം എത്തിയവരാണ് പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ പെട്ടത്. ആറുപേരിൽ രണ്ടുപേരുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. കാണാതായ നാലുപേർക്കായി തിരച്ചിൽ തുടരുന്നു. പ്രദേശം ദുർഘടമായതിനാലും രാത്രിയായതിനാലും രക്ഷാപ്രവർത്തനം ഭാഗികമായി തടസ്സപ്പെട്ടിരുന്നു.

Kerala Rain: മഴക്കെടുതിയിൽ കേരളം, ആറ് മരണം; നാല് പേരെ കാണാനില്ല

പ്രതീകാത്മക ചിത്രം

Updated On: 

21 Sep 2026 | 09:11 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ കനത്തതോടെ വിവിധ ജില്ലകളിൽ വലിയ നാശനഷ്ടങ്ങളും ജീവഹാനിയും റിപ്പോർട്ട് ചെയ്തു. മഴക്കെടുതിയിൽ സംസ്ഥാനത്തൊട്ടാകെ ആറ് പേരാണ് മരണപ്പെട്ടത്. മലപ്പുറത്ത് പൂക്കോട്ടുംപാടം ടി.കെ നഗറിലുണ്ടായ മലവെള്ളപ്പാച്ചിലിൽ രണ്ടുപേർ മരിക്കുകയും നാലുപേരെ കാണാതാവുകയും ചെയ്തു. ഇടുക്കി, കോട്ടയം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ശക്തമായ മഴയും മണ്ണിടിച്ചിലും തുടരുകയാണ്.

ദുരന്തം വിതച്ച് മലവെള്ളപ്പാച്ചിൽ

ടി.കെ നഗറിലെ ചെറു വെള്ളച്ചാട്ടത്തിന് സമീപം എത്തിയവരാണ് പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ പെട്ടത്. ആറുപേരിൽ രണ്ടുപേരുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. തിരൂർ സ്വദേശികളായ പരന്നപറമ്പൻ മുഹമ്മദ്‌ കുട്ടി (65), എടരിക്കോട് മാങ്ങാടൻ അനസ് (27) എന്നിവരാണ് മരിച്ചത്. കരുവാരകുണ്ട് സ്വദേശി റഹീം(35), വണ്ടൂർ കോട്ടക്കുന്നു സ്വദേശി കുപ്പനത്ത് സജ്ജാദ്, ചേട്ടിയാറമ്മൽ കുറുപ്പത്ത് റഫീഖ് (41), ടികെ നഗർ സ്വദേശി സജിത എന്നിവരെയാണ് കാണാതായത്.

ALSO READ: കണ്ണീരോടെ ജന്മനാട്!; കലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. സംഭവസമയത്ത് പുഴയിലോ പരിസരത്തോ മഴയുണ്ടായിരുന്നില്ല. നിരവധി വിനോദസഞ്ചാരികൾ പുഴയിലുണ്ടായിരുന്ന സമയത്ത് അപ്രതീക്ഷിതമായി മലവെള്ളം കുത്തിയൊലിച്ചെത്തുകയായിരുന്നു. കാണാതായ നാലുപേർക്കായി തിരച്ചിൽ തുടരുകയാണ്. പ്രദേശം ദുർഘടമായതിനാലും രാത്രിയായതിനാലും രക്ഷാപ്രവർത്തനം ഭാഗികമായി തടസ്സപ്പെട്ടിരുന്നു. വെള്ളം ഉയർന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വനം ഉദ്യോഗസ്ഥരും നാട്ടുകാരും നടത്തിയ അടിയന്തര ഇടപെടലുണ്ടായി. അപകടമുണ്ടായ സമയത്ത് തന്നെ നാട്ടുകാർക്ക് കുറെ ആളുകളെ രക്ഷപ്പെടുത്താൻ സാധിച്ചിരുന്നു.

ഇടുക്കിയിൽ കനത്ത മഴ

ഇടുക്കിയിൽ കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയും ഉള്ളതിനാൽ രാത്രി യാത്ര നിരോധനം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ജില്ലയിലെ മലയോര മേഖലകളിൽ വൈകിട്ട് ഏഴ് മുതൽ രാവിലെ ആറു വരെയാണ് നിയന്ത്രണം. ഇടുക്കിയിൽ ഇടവിട്ട് മഴ തുടരുകയാണ്. മണ്ണിടിച്ചിൽ ഭീഷണി ഉള്ളതിനാൽ പഴയ മൂന്നാറിൽ നിന്നും വാഹനങ്ങൾ വഴിതിരിച്ചു വിടുകയാണ്.

മഴ അലർട്ട്

കഴിഞ്ഞ ദിവസം ഇടുക്കിയിലും കോട്ടയത്തും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലർട്ടാണ്. വടക്കൻ ആൻഡമാൻ കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലുള്ള ചക്രവാതചുഴി ന്യൂനമർദ്ദമായി മാറി മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപ വടക്കൻ ആൻഡമാൻ കടലിലുമായി സ്ഥിതി ചെയ്യുകയാണ്. തുടർന്ന് ഇത് പടിഞ്ഞാറ്- വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി ഇന്നത്തോടെ മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ തീവ്ര ന്യൂനമർദ്ദമാകും. അതുകൂടാതെ സെപ്റ്റംബർ 22-ന് മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ അതി തീവ്ര ന്യൂനമർദ്ദമായും ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്നാണ് നിലവിലെ കാലാവസ്ഥ പ്രവചനം.

English Summary:

Heavy rains have returned to Kerala after a brief break, causing widespread damage and loss of life across several districts. Six people have reportedly died in rain-related incidents across the state. In Malappuram, two people were killed and four others went missing after a flash flood at T.K. Nagar in Pookkottumpadam.

Loading...
Unable to load recommendations.
Follow Us
Related Stories
California Double Murder: കണ്ണീരോടെ ജന്മനാട്!; കലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
Sabarimala Aravana Shortage: ശബരിമലയിൽ അരവണ പ്രതിസന്ധി കടുക്കുന്നു; കൈയിലുള്ളത് 5000 ടിൻ, ഭക്തരുടെ ബുക്കിംഗ് ഇരട്ടി
Kerala Weather Update: ന്യൂനമർദ്ദം ശക്തമാകുന്നു! ഓറഞ്ച് അലർട്ട്; സംസ്ഥാനത്ത് ഇന്നും മഴ കനക്കും
“അന്ന് എതിർത്ത ചാനലിനെ ഇന്ന് പിന്തുണയ്ക്കുന്നേ”: റിപ്പോർട്ടർ ചാനൽ പിന്തുണയിൽ നിലപാട് വ്യക്തമാക്കി എം സ്വരാജ്
രാത്രിയിലും ജാഗ്രത വേണം! രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത
Kozhikode Traffic Restriction: കോഴിക്കോട് പോകുന്നുണ്ടോ… ഈ റൂട്ടിൽ സെപ്റ്റംബർ 26 വരെ ഗതാഗത നിയന്ത്രണം
ചായ അരിപ്പയിലെ ചായക്കറ എങ്ങനെ നീക്കം ചെയ്യാം
56 കിലോമീറ്റർ മൈലേജ്, വില 1 ലക്ഷത്തിന് താഴെ - ഹീറോ ഡെസ്റ്റിനി 110
6000mAh ബാറ്ററി, 50MP ക്യാമറ, 5G ഫോൺ; വില 13999 രൂപ മാത്രം
തക്കാളി മതി, മുഖത്തെ ടാൻ അകറ്റാം
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി
Landslide Vagamon | വാഗമൺ മേഖലയിൽ ശക്തമായ ഉരുൾപൊട്ടൽ
ഗണേഷ് കുമാറിൻ്റെ മകൻ്റെ വിവാഹത്തിന് പ്രതിപക്ഷ നേതാവെത്തിയപ്പോൾ
ബാഡ്മിൻ്റൺ കളിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു