AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala High court; കേരളാ ഹൈക്കോടതിയിൽ മരപ്പട്ടി ശല്യം, ദുർ​ഗന്ധവും ശല്യവും സഹിക്കാനാകാതെ നടപടികള്‍ തടസപ്പെട്ടു

Kerala High Court Proceedings Disrupted : മരപ്പട്ടിയുടെ ശല്യം ഒഴിവാക്കി, കോടതി മുറി പൂര്‍ണ്ണമായും അണുവിമുക്തമാക്കിയ ശേഷം മാത്രമേ സിറ്റിംഗ് പുനരാരംഭിക്കാന്‍ കഴിയൂ.

Kerala High court; കേരളാ ഹൈക്കോടതിയിൽ മരപ്പട്ടി ശല്യം, ദുർ​ഗന്ധവും ശല്യവും സഹിക്കാനാകാതെ നടപടികള്‍ തടസപ്പെട്ടു
കേരള ഹൈക്കോടതി Image Credit source: TV9 Network
aswathy-balachandran
Aswathy Balachandran | Published: 19 Aug 2025 18:02 PM


കൊച്ചി: ഹൈക്കോടതിയിലെ മരപ്പട്ടിയുടെ ശല്യം കാരണം ചീഫ് ജസ്റ്റിസിന്റെ ഒന്നാം നമ്പര്‍ കോടതി മുറിയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു.
കനത്ത ദുര്‍ഗന്ധം കാരണം കേസുകള്‍ പരിഗണിക്കാന്‍ കഴിയാതെ വന്നതോടെയാണ് നടപടികള്‍ നിര്‍ത്തിവെച്ചത്. അടിയന്തരമായി പരിഗണിക്കേണ്ട കേസുകള്‍ മാത്രം പരിഗണിച്ച് ബാക്കിയുള്ളവ മാറ്റിവെച്ചു.

ഹൈക്കോടതിയിലെ അഭിഭാഷകരും ജീവനക്കാരും കടുത്ത ദുര്‍ഗന്ധം കാരണം ബുദ്ധിമുട്ടിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഫോള്‍സ് സീലിങ്ങിനുള്ളില്‍ മരപ്പട്ടി കയറിയതായി സംശയം ഉയര്‍ന്നത്. ഉടന്‍ തന്നെ കോടതി മുറിയിലെ ജീവനക്കാരെത്തി മുറി ശുചീകരിക്കാന്‍ തുടങ്ങി.

Also Read:മിമിക്രി ആർട്ടിസ്റ്റ്, നടി; ബിബി ഹൗസിൽ സജീവമാകുന്ന കലാഭവൻ സരിഗ

മരപ്പട്ടിയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇത്തരം ഒരു സാഹചര്യം മുമ്പ് ഹൈക്കോടതിയില്‍ ഉണ്ടായിട്ടില്ല. ഇത് കോടതിയുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചത് വലിയ വാര്‍ത്തയായി.

മരപ്പട്ടിയുടെ ശല്യം ഒഴിവാക്കി, കോടതി മുറി പൂര്‍ണ്ണമായും അണുവിമുക്തമാക്കിയ ശേഷം മാത്രമേ സിറ്റിംഗ് പുനരാരംഭിക്കാന്‍ കഴിയൂ. സംഭവത്തെ തുടര്‍ന്ന് മറ്റ് കോടതി മുറികളില്‍ സാധാരണ നിലയില്‍ കേസുകള്‍ പരിഗണിക്കുന്നുണ്ട്.