Kerala UV index warning: പകൽ 10 മണി മുതൽ 3 മണി വരെ സൂക്ഷിക്കണം…കേരളത്തിൽ ചൂടും വെയിലും മാത്രമല്ല പ്രശ്നക്കാരൻ, ജാ​ഗ്രതാ മുന്നറിയിപ്പെത്തി

Kerala High UV Index Alert : ആകാശം മേഘാവൃതമല്ലെങ്കിലും അൾട്രാവയലറ്റ് രശ്മികളുടെ സാന്നിധ്യം ശക്തമായിരിക്കുമെന്നും മലമ്പ്രദേശങ്ങളിലും ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഇതിന്റെ തീവ്രത കൂടുതലായിരിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു

Kerala UV index warning: പകൽ 10 മണി മുതൽ 3 മണി വരെ സൂക്ഷിക്കണം...കേരളത്തിൽ ചൂടും വെയിലും മാത്രമല്ല പ്രശ്നക്കാരൻ, ജാ​ഗ്രതാ മുന്നറിയിപ്പെത്തി

Kerala UV index warning

Published: 

04 Mar 2026 | 02:53 PM

തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അതീവ ജാഗ്രത വേണ്ട വിധത്തിൽ ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഔദ്യോഗികമായി അറിയിച്ചു. സൂര്യപ്രകാശത്തിലെ ഹാനികരമായ അൾട്രാവയലറ്റ് രശ്മികൾ നിശ്ചിത അളവിൽ കൂടുതൽ ശരീരത്തിൽ ഏൽക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ പൊതുജനങ്ങൾ കർശനമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.

പ്രധാനമായും പകൽ 10 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെയുള്ള സമയത്താണ് അൾട്രാവയലറ്റ് രശ്മികളുടെ സാന്നിധ്യം ഏറ്റവും ശക്തമായി അനുഭവപ്പെടുന്നത്. ഈ സമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് സൂര്യാതപം, വിവിധതരം ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്ക് വഴിതെളിച്ചേക്കാം.

പുറംജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ ജലാശയങ്ങളിലും പോകുന്ന മത്സ്യത്തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ എന്നിവർ ഈ സാഹചര്യത്തിൽ പ്രത്യേക ജാഗ്രത പാലിക്കേണ്ടതുണ്ട്. കൂടാതെ ചർമരോഗങ്ങളോ നേത്രരോഗങ്ങളോ ഉള്ളവർ, കാൻസർ രോഗികൾ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവർ വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം.

പകൽ സമയത്ത് പുറത്തിറങ്ങുന്നവർ ശരീരം പൂർണ്ണമായും മറയുന്ന വിധത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണം. ഒപ്പം കുട, തൊപ്പി, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുന്നത് സൂര്യരശ്മികളിൽ നിന്നുള്ള സംരക്ഷണം വർദ്ധിപ്പിക്കും. യാത്രകൾക്കിടയിൽ കൃത്യമായ ഇടവേളകളിൽ തണലിൽ വിശ്രമിക്കുന്നത് ശരീരതാപം ക്രമീകരിക്കാൻ സഹായിക്കും. മലമ്പ്രദേശങ്ങളിലും ഉഷ്ണമേഖലാ പ്രദേശങ്ങളിലും അൾട്രാവയലറ്റ് സൂചിക പൊതുവെ ഉയർന്ന നിലയിലായിരിക്കും. ആകാശം തെളിഞ്ഞുനിൽക്കുന്ന സാഹചര്യത്തിലും ജലാശയങ്ങൾ, മണൽ തുടങ്ങിയ പ്രതലങ്ങൾ സൂര്യരശ്മികളെ പ്രതിഫലിപ്പിക്കുന്ന ഇടങ്ങളിലും അൾട്രാവയലറ്റ് സാന്നിധ്യം കൂടുതലായിരിക്കുമെന്നും അതിനാൽ ഇത്തരം മേഖലകളിൽ ഉള്ളവർ അതീവ ശ്രദ്ധ പുലർത്തണമെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

Follow Us
ദിവസവും അച്ചാർ കഴിക്കുന്നത് ​ഗുണമോ?
കോടികളാണ്, കോടികള്‍! സഞ്ജുവിന്റെ ആസ്തി അറിയണോ?
കാടമുട്ട ലോലിപോപ്പ് കഴിച്ചിട്ടുണ്ടോ ? സിംപിളാണ്
മാങ്ങ തൊലി കളയല്ലേ, അച്ചാർ ഉണ്ടാക്കാം
കോളേജിലേക്ക് ഥാർ ഇടിച്ചു കയറി, ഒടുവിൽ
സിമൻ്റ് മികസ്റിൽ പലഹാരമുണ്ടാക്കുന്നു, ഇവിടെ ഫുഡ് സേഫ്റ്റിയൊന്നുമില്ലേ?
വാൻ ഡിവൈഡറിൽ ഇടിച്ച് കയറി, യാത്രക്കാർ തെറിച്ച് പോയി
നിയന്ത്രണം വിട്ട കാർ നേരെ ജെസിബിയിലേക്ക്, ചെങ്ങന്നൂരിൽ ഉണ്ടായ അപകടം