Hijab Row: ‘സർക്കാരിനെ വെല്ലുവിളിക്കാൻ നോക്കണ്ട’; ഹിജാബ് വിവാദത്തിൽ മാനേജ്മെൻ്റിനെ വിമർശിച്ച് മന്ത്രി
Hijab Row Controversy: സ്കൂൾ മാനേജ്മെന്റ് സംഭവത്തെ രാഷ്ട്രീയവത്ക്കരിക്കാൻ ആസൂത്രിത ശ്രമം നടത്തിയെന്നും മന്ത്രി രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി. ഹിജാബ് വിവാദത്തിൽ മന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കത്തോലിക്കാ കോൺഗ്രസും, സിറോ മലബാർ സഭയും രംഗത്തെത്തി.
തിരുവനന്തപുരം: ഹിജാബ് വിവാദത്തിൽ (Kerala Hijab Row) പള്ളുരുത്തി സ്കൂൾ മാനേജ്മെന്റിനെ രൂക്ഷമായി വിമർശിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി (Minister V Sivankutty). വിഷയത്തിൽ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്താൻ ശ്രമം നടക്കുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി. സ്കൂൾ മാനേജ്മെന്റ് സംഭവത്തെ രാഷ്ട്രീയവത്ക്കരിക്കാൻ ആസൂത്രിത ശ്രമം നടത്തിയെന്നും മന്ത്രി രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി.
സർക്കാരിനെ വെല്ലുവിളിക്കാൻ ആരും ശ്രമിക്കണ്ടെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. അഭിഭാഷകയുടെ പരാമർശങ്ങൾ പ്രശ്നം വഷളാക്കുന്ന വിധത്തിലുള്ളതാണെന്നും, പ്രകോപനപരമായ പ്രതികരണങ്ങളിൽ നിന്ന് പിൻമാറണമെന്നും മന്ത്രി നിർദേശം നൽകി. അതേസമയം, ഹിജാബ് ഇല്ലാതെ വരാമെന്ന സമ്മതപത്രം നൽകിയാൽ കുട്ടിക്ക് സ്കൂളിൽ തുടരാം എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സ്കൂൾ മാനേജ്മെൻ്റ്.
Also Read: ഹിജാബ് ധരിക്കാതെ വരുമെന്ന് സമ്മതപത്രം വേണം; വിദ്യാർത്ഥിനി ഇന്നും സ്കൂളിലെത്തിയ്ക്കില്ല
സമ്മതപത്രം നൽകുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നാണ് വിദ്യാർത്ഥിനിയുടെ പിതാവ് അനസ് പറയുന്നത്. പനി മൂലം കുട്ടി ഇന്നും സ്കൂളിലെത്തില്ലെന്ന് പിതാവ് നേരത്തെ അറിയിച്ചിരുന്നു. സമവായമുണ്ടെങ്കിൽ അത് അവിടെ തീരട്ടെ, മാനേജ്മെൻറിനോട് വിശദീകരണം ചോദിക്കുമെന്നും, പഠനം നിഷേധിക്കാൻ ആർക്കും അവകാശമില്ലെന്നും മന്ത്രി ഇന്നലെ പറഞ്ഞിരുന്നു.
കുട്ടിയുടെ രക്ഷിതാവിന് പ്രശ്നമില്ല. ഒരു കുട്ടിക്കും വിദ്യാഭ്യാസം നിഷേധിക്കാൻ പാടില്ലെന്നുമാണ് മന്ത്രി പറഞ്ഞത്. അതേസമയം ഹിജാബ് വിവാദത്തിൽ മന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കത്തോലിക്കാ കോൺഗ്രസും, സിറോ മലബാർ സഭയും രംഗത്തെത്തി.