Kerala LSGD Modernization: സേവനം എങ്ങനെയുണ്ട്? ജനങ്ങള്‍ക്കും പ്രതികരിക്കാം; തദ്ദേശ സ്ഥാപനങ്ങളില്‍ ഇനി പുതിയ സംവിധാനം
LSGD launches new websites and QR feedback system: കേരളത്തിലെ ദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി പ്രത്യേകം ഔദ്യോഗിക വെബ്‌സൈറ്റുകളും, ജനങ്ങള്‍ക്ക് സേവനങ്ങളുടെ ഗുണനിലവാരവും ഓഫീസിലെ സൗകര്യങ്ങളും സംബന്ധിച്ച് പ്രതികരണം രേഖപ്പെടുത്താനുള്ള ക്യുആര്‍ കോഡ് സംവിധാനവും നിലവില്‍ വന്നു. ക്യുആര്‍ കോഡ് സംവിധാനത്തിലൂടെ പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താം. ജീവനക്കാരുടെ പെരുമാറ്റം ഉള്‍പ്പെടെ വിവിധ കാര്യങ്ങളെക്കുറിച്ച് പൗരന്മാര്‍ക്ക് പ്രതികരിക്കാം.
തിരുവനന്തപുരം: സംസ്ഥാനത്തെ 1,200 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി പ്രത്യേകം ഔദ്യോഗിക വെബ്‌സൈറ്റുകളും, ജനങ്ങള്‍ക്ക് സേവനങ്ങളുടെ ഗുണനിലവാരവും ഓഫീസിലെ സൗകര്യങ്ങളും സംബന്ധിച്ച് പ്രതികരണം രേഖപ്പെടുത്താനുള്ള ക്യുആര്‍ കോഡ് സംവിധാനവും നിലവില്‍ വന്നു. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മുഖ്യമന്ത്രിയുടെ ചേമ്പറില്‍ നടന്ന പരിപാടിയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെഎം ഷാജി സന്നിഹിതനായി. വകുപ്പ് സെക്രട്ടറി ടി.വി. അനുപമ, സ്‌പെഷ്യല്‍ സെക്രട്ടറി എസ്. ഷാനവാസ്, പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ദിവ്യ എസ് അയ്യര്‍, റൂറല്‍ ഡയറക്ടര്‍ അപൂര്‍വ ത്രിപാഠി തുടങ്ങിയവര്‍ പങ്കെടുത്തു.
ഈ പുതിയ വെബ്‌സൈറ്റ് പൊതുജനങ്ങളെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും കൂടുതല്‍ അടുപ്പിക്കുന്ന സംവിധാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, 87 മുനിസിപ്പാലിറ്റികള്‍, ആറ് കോര്‍പ്പറേഷനുകള്‍ എന്നിവയ്‌ക്കെല്ലാം ഔദ്യോഗിക വെബ്‌സൈറ്റ് നിലവില്‍ വന്നു.
വെബ്‌സൈറ്റില്‍ ലഭ്യമാക്കുന്ന വിവരങ്ങള്‍
- സ്ഥാപനത്തിന്റെ പ്രൊഫൈല്‍
- ഭരണപരമായ വിവരങ്ങള്‍
- ജനപ്രതിനിധികള്‍
- ഉദ്യോഗസ്ഥര്‍
- പൗരസേവനങ്ങള്‍
- വികസന പദ്ധതികള്‍
- ബജറ്റ്
- തീരുമാനങ്ങള്‍, അറിയിപ്പുകള്‍
- റിപ്പോര്‍ട്ടുകള്‍
- ടെന്‍ഡറുകള്‍
കൂടാതെ, ഓരോ സ്ഥലത്തിന്റെയും പ്രാദേശിക ചരിത്രം, സംസ്‌കാരം, പൈതൃകം, ടൂറിസം, പ്രകൃതി വിഭവങ്ങള്‍ തുടങ്ങിയവയും വെബ്‌സൈറ്റുകളിലൂടെ ജനങ്ങളിലേക്ക് എത്തിക്കും. പൊതുജനങ്ങള്‍ക്ക് ഈ വെബ്‌സൈറ്റുകളിലൂടെ നേരിട്ട് ഡിജിറ്റല്‍ സേവന സംവിധാനങ്ങളിലേക്ക് പ്രവേശിക്കാം.
Also Read: MVD Challan: വണ്ടിക്ക് പെറ്റി ഉണ്ടോ, പകുതി തുക അടച്ച് ഫൈൻ തീർക്കാൻ അവസരം
പൊതുജനങ്ങള്‍ക്ക് ഈ സേവനങ്ങളിലേക്ക് പ്രവേശിക്കാം
- കെ-സ്മാര്‍ട്ട് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഡിജിറ്റല്‍ സംവിധാനങ്ങളുമായുള്ള സംയോജനത്തിലൂടെ സര്‍ട്ടിഫിക്കറ്റുകള്‍, വസ്തുനികുതി തുടങ്ങിയവ
- കെട്ടിടവുമായി ബന്ധപ്പെട്ട സര്‍വീസുകള്‍, ലൈസന്‍സുകള്‍, പണമടയ്ക്കല്‍, അപേക്ഷകള്‍, പരാതിപരിഹാര സേവനങ്ങള്‍ എന്നിവ
പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താം
ക്യുആര്‍ കോഡ് സംവിധാനത്തിലൂടെ പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താം. ഇതുവഴി തദ്ദേശഭരണത്തില്‍ ജനങ്ങള്‍ക്ക് ക്രിയാത്മകമായി ഇടപെടാനാകുമെന്നും, ഉദ്യോഗസ്ഥരുടെ പെരുമാറ്റം അടക്കമുള്ള കാര്യങ്ങള്‍ രേഖപ്പെടുത്താന്‍ സാധാരണക്കാരന് ഇത് ഉപയോഗപ്പെടുത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശസ്ഥാപനങ്ങളിലെ ഫ്രണ്ട് ഓഫീസില്‍ ക്യുആര്‍ കോഡ് പ്രദര്‍ശിപ്പിക്കും. ഈ കോഡ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്ത് അനുഭവവും അഭിപ്രായവും രേഖപ്പെടുത്താവുന്നതാണ്. ജീവനക്കാരുടെ പെരുമാറ്റം ഉള്‍പ്പെടെ വിവിധ കാര്യങ്ങളെക്കുറിച്ച് പൗരന്മാര്‍ക്ക് പ്രതികരിക്കാം. പൊതുജനങ്ങളുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിലുള്ള തദ്ദേശസ്ഥാപനങ്ങളുടെ ഗ്രേഡിങ് അതത് സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകളിലൂടെ ലഭ്യമാക്കും.
English Summary
Kerala has launched official websites for 1,200 local bodies under its 100-day program. A QR-code-based system was also introduced for citizens to rate office services and staff behavior. Chief Minister V. D. Satheesan inaugurated these digital initiatives alongside LSGD Minister K. M. Shaji. These portals integrate services like K-SMART, allowing easy access to certificates and tax payments.