Private University Bill: സ്വകാര്യ സര്‍വകലാശാല ബില്‍ നിയമസഭ പാസാക്കി; എതിര്‍ക്കുന്നില്ലെന്ന് പ്രതിപക്ഷം

Kerala Niyamasabha Pass Private University Bill: സ്വകാര്യ സര്‍വകലാശാല ബില്ലില്‍ ആശങ്കയുണ്ടെങ്കിലും ബില്ലിനെ തത്വത്തില്‍ എതിര്‍ക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. സ്വകാര്യ സര്‍വകലാശാലകള്‍ പൊതുമേഖലയിലെ സര്‍വകലാശാലകളെയും കോളേജുകളെയും എങ്ങനെയാണ് ബാധിക്കാന്‍ പോകുന്നതെന്നും കാര്യം പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Private University Bill: സ്വകാര്യ സര്‍വകലാശാല ബില്‍ നിയമസഭ പാസാക്കി; എതിര്‍ക്കുന്നില്ലെന്ന് പ്രതിപക്ഷം

കേരള നിയമസഭ

Updated On: 

25 Mar 2025 | 02:54 PM

തിരുവനന്തപുരം: സ്വകാര്യ സര്‍വകലാശാല ബില്‍ നിയമസഭയില്‍ പാസാക്കി. രണ്ട് ദിവസം നീണ്ടുനിന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് ബില്ല് പാസാക്കിയത്. കഴിഞ്ഞ ദിവസം ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവാണ് സഭയില്‍ ബില്ല് അവതരിപ്പിച്ചത്.

സ്വകാര്യ സര്‍വകലാശാല ബില്ലില്‍ ആശങ്കയുണ്ടെങ്കിലും ബില്ലിനെ തത്വത്തില്‍ എതിര്‍ക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. സ്വകാര്യ സര്‍വകലാശാലകള്‍ പൊതുമേഖലയിലെ സര്‍വകലാശാലകളെയും കോളേജുകളെയും എങ്ങനെയാണ് ബാധിക്കാന്‍ പോകുന്നതെന്നും കാര്യം പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊതുമേഖലയിലുള്ള സര്‍വകലാശാലകള്‍ക്ക് മുന്‍ഗണന നല്‍കണം. ആര്‍ക്കും സര്‍വകലാശാലകള്‍ ആരംഭിക്കാമെന്ന സ്ഥിതി ഒഴിവാക്കണം. കോര്‍പ്പറേറ്റ് ഏജന്‍സികള്‍ക്ക് സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കാന്‍ അവസരം നല്‍കണം. ഇത്തരത്തിലുള്ള ഏജന്‍സികള്‍ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ നിര്‍ണായകമായ പങ്കുവഹിച്ചവരാണെന്നും വിഡി സതീശന്‍ പറഞ്ഞു.

ബില്ല് നടപ്പാക്കുന്നതിന് മുമ്പായി ഗൗരവമായ പരിശോധന നടത്തേണ്ടത് ആവശ്യമാണ്. ഇതൊരിക്കലും പ്രതിപക്ഷത്തിന്റെ വിമര്‍ശനമായി എടുക്കരുത്. നിര്‍ദേശമായി കാണണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Also Read: ADGP MR Ajith Kumar: ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല; എംആർ അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകി വിജിലൻസ്

പുതുതായി കൊണ്ടുവരുന്ന നിയമം സ്റ്റുഡന്റ് മൈഗ്രേഷന്‍ തടയാന്‍ ഉതകുമോയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. സംസ്ഥാനത്ത് സ്റ്റുഡന്റ് മൈഗ്രേഷന്‍ വ്യാപകമാണെന്നും അദ്ദേഹം പ്രതികരിച്ചു. വിശദമായ പഠനം നടത്തിയതിന് ശേഷം മാത്രമേ ഈ ബില്ല് നടപ്പാക്കാന്‍ സാധിക്കൂ. നിലവിലുള്ള സ്വകാര്യ കോളേജുകളും സ്ഥാപനങ്ങളും സര്‍വകലാശാലയായി മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലോകത്തെ തന്നെ പ്രശസ്തരായ സര്‍വകലാശാലകളെ കേരളത്തിലേക്ക് കൊണ്ടുവരാന്ഡ സാധിക്കുമോ എന്ന കാര്യം പരിശോധിക്കണം. പത്തേക്കര്‍ സ്ഥലവും 25 കോടിയും എന്നത് ഉയര്‍ന്ന മാനദണ്ഡമാണ്. ഇത് പുനപരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Follow Us
Related Stories
Nemom Constituency Election 2026: ആത്മവിശ്വാസത്തോടെ മന്ത്രി അപ്പൂപ്പനും ടീം യുഡിഎഫും, രണ്ടാം ഊഴത്തിനായി ബിജെപി; നേമത്ത് ത്രികോണപ്പോര്!
Kerala Assembly Election 2026 : 24 മണിക്കൂർ കഴിഞ്ഞു, എവിടെ സ്ഥാനാർഥി പട്ടിക? ‘വേറെ പണി ഇല്ലേ’ എന്ന് വിഡി സതീശൻ
Kerala Congress M: പാലായില്‍ ജോസോ, നിഷയോ? സസ്‌പെന്‍സുകള്‍ അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് എം; സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത്‌
Kerala Assembly Election 2026: നേമത്ത് രാജീവ് ചന്ദ്രശേഖര്‍, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്; 47 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
Kerala Lottery Result: ഭാ​ഗ്യം കനിഞ്ഞോ? ഭാ​ഗ്യതാരയിലൂടെ കിട്ടും ഒരു കോടി, ഇന്നത്തെ ലോട്ടറി ഫലം
CC Mukundan: യുഡിഎഫ് ‘കൈ’ കൊടുത്തില്ല; നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍