Kerala Local Body Election: തദ്ദേശ തെരഞ്ഞെടുപ്പ്; തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ ഇന്ന്

Kerala Local Body Election 2025 Oath: ഏറ്റവും മുതിർന്ന അംഗമായിരിക്കും ആദ്യം സത്യപ്രതിജ്ഞ ചെയ്യും. കോർപ്പറേഷനുകളിലും ജില്ലാ പഞ്ചായത്തുകളിലും കളക്ടർമാരും മറ്റിടങ്ങളിൽ അതത് വരണാധികാരികൾക്കുമാണ് ചടങ്ങിൻ്റെ ചുമതല. ആദ്യ ഭരണസമിതി യോഗവും ഇന്ന് തന്നെയുണ്ടാകും.

Kerala Local Body Election: തദ്ദേശ തെരഞ്ഞെടുപ്പ്; തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ ഇന്ന്

Kerala Local Body Election

Published: 

21 Dec 2025 06:15 AM

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥികളുടെ സത്യപ്രതിജ്ഞ ഇന്ന് (Kerala Local Body Election 2025 Oath). ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും രാവിലെ പത്തിനും കോർപ്പറേഷനുകളിൽ രാവിലെ പതിനൊന്നരയ്ക്കുമാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക.

ഏറ്റവും മുതിർന്ന അംഗമായിരിക്കും ആദ്യം സത്യപ്രതിജ്ഞ ചെയ്യും. കോർപ്പറേഷനുകളിലും ജില്ലാ പഞ്ചായത്തുകളിലും കളക്ടർമാരും മറ്റിടങ്ങളിൽ അതത് വരണാധികാരികൾക്കുമാണ് ചടങ്ങിൻ്റെ ചുമതല. ആദ്യ ഭരണസമിതി യോഗവും ഇന്ന് തന്നെയുണ്ടാകും. നിലവിലുള്ള ഭരണസമിതിയുടെ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു.

ALSO READ: കേരളം ലക്ഷ്യം വെച്ച് ഉത്തരേന്ത്യയില്‍ നിന്നൊരു പാര്‍ട്ടി! ഒപ്പം കൂടി ജെഎസ്എസ് താമരാക്ഷന്‍ വിഭാഗം

അതിനാലാണ് അവധി ദിവസമായിട്ടും ഇന്ന് തന്നെ സത്യപ്രതിജ്ഞ നടത്താൻ നിശ്ചയിച്ചത്. മലപ്പുറത്തെ എട്ട് തദ്ദേശസ്ഥാപനങ്ങളിൽ കാലാവധി അവസാനിക്കാത്തതിനാൽ ഡിസംബർ 22നും അതിന് ശേഷവുമായിരിക്കും സത്യപ്രതിജ്ഞ. മേയർ, ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് ഈ മാസം ഇരുപത്തിയാറിനും പഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പ് ഇരുപത്തിയേഴിനുമാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ തിരുവനന്തപുരത്തും കൊച്ചിയിലും മേയർ ആരെന്നതിൽ ഇതുവരെ തീരുമാനമായിട്ടില്ല.

മേയർ, മുനിസിപ്പൽ ചെയർമാൻ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 26ന് രാവിലെ 10.30നും ഡെപ്യൂട്ടി മേയർ, വൈസ് ചെയർമാൻ തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് 2.30നും നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് 2.30നും നടക്കും. വോട്ടവകാശമുള്ള അംഗങ്ങളുടെ എണ്ണത്തിന്റെ പകുതി ക്വാറമാണ് വേണ്ടത്. ക്വാറമില്ലെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം യോഗം ചേർന്ന ക്വാറം ഇല്ലാതെ തെരഞ്ഞെടുപ്പ് നടത്തേണ്ടതാണ്.

മുട്ട കേടായോ? പൊട്ടിക്കാതെ തന്നെ തിരിച്ചറിയാം
വീട്ടിലുണ്ടോ തടിയുടെ തവി! ഒന്ന് ശ്രദ്ധിച്ചേക്കണേ, അല്ലെങ്കിൽ...
ജങ്ക് ഫുഡ് കൊതി മാറ്റണോ? വഴിയുണ്ട്
ഐപിഎല്‍ പരിശീലകരുടെ ശമ്പളമെത്ര?
അയ്യോ, കടുവ! പ്രേമാ ഓടിക്കോ, എനിക്ക് ഈ ദേശത്തെ വഴിയറിയില്ല
ശ്രീനിയെ അവസാനം ഒരു നോക്ക് കാണാൻ മമ്മൂട്ടിയും മോഹൻലാലും എത്തിയപ്പോൾ
ശ്രീനിവാസന് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി
തലശ്ശേരിയിൽ പ്ലാസ്റ്റിക് ഫാക്ടറിക്ക് തീപിടിച്ചപ്പോൾ