AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Answara Rajan: എക്സ് ലവറിനെ കാണാൻ താല്പര്യമില്ല, സമാധാനത്തോടെയാണ് ഇപ്പോൾ ജീവിക്കുന്നത്; അനശ്വര രാജൻ

Anaswara Rajan About Ex-Lover: മലയാള സിനിമ നൽകിയ വലിയ അവസരങ്ങളാണ് തന്നെ ഇന്ന് തമിഴ് സിനിമാ ലോകത്ത് എത്തിച്ചതെന്നും പറഞ്ഞു. ചിത്രത്തിൻ്റെ പ്രമോഷൻ പരിപാടിക്ക് സൗന്ദര്യ രജനികാന്തിനും മറ്റു അണിയറപ്രവർത്തകർക്കുമൊപ്പം പങ്കെടുത്ത താരം ഏറെ സന്തോഷത്തോടെയാണ് തൻ്റെ പുത്തൻ സിനിമാവിശേഷങ്ങളും പങ്കുവെച്ചത്.

Answara Rajan: എക്സ് ലവറിനെ കാണാൻ താല്പര്യമില്ല, സമാധാനത്തോടെയാണ് ഇപ്പോൾ ജീവിക്കുന്നത്; അനശ്വര രാജൻ
Answara RajanImage Credit source: Instagram (Answara Rajan)
Neethu Vijayan
Neethu Vijayan | Updated On: 05 Feb 2026 | 12:17 PM

മലയാള സിനിമയുടെ പ്രിയതാരം അനശ്വര രാജൻ ഇപ്പോൾ തമിഴകത്തെയും തൻ്റെ അഭിനയമികവ് കൊണ്ട് വിസ്മയിപ്പിക്കാൻ ഒരുങ്ങുകയാണ്. സൗന്ദര്യ രജനികാന്ത് നിർമ്മിച്ച് അഭിഷൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വിത്ത് ലവ്’. ഭാഷാഭേദമന്യേ മികച്ച സിനിമകളുടെ ഭാഗമാകണമെന്നാണ് തൻ്റെ ആഗ്രഹമെന്നും. മലയാള സിനിമ നൽകിയ വലിയ അവസരങ്ങളാണ് തന്നെ ഇന്ന് തമിഴ് സിനിമാ ലോകത്ത് എത്തിച്ചതെന്നും പറഞ്ഞു. ചിത്രത്തിൻ്റെ പ്രമോഷൻ പരിപാടിക്ക് സൗന്ദര്യ രജനികാന്തിനും മറ്റു അണിയറപ്രവർത്തകർക്കുമൊപ്പം പങ്കെടുത്ത താരം ഏറെ സന്തോഷത്തോടെയാണ് തൻ്റെ പുത്തൻ സിനിമാവിശേഷങ്ങളും പങ്കുവെച്ചത്.

“സിനിമയുടെ ചിത്രീകരണം കഴിഞ്ഞപ്പോൾ തന്നെ ഞാൻ ഇമോഷണലായിരുന്നു. മനസ്സിൽ ഒരു ഗുഡ് ഫീൽ നൽകുന്ന ചിത്രമാണിത്. പ്രിവ്യൂ കഴിഞ്ഞ് ഇറങ്ങുന്നവരുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ വലിയ സമാധാനം തോന്നി…” – അനശ്വര പറഞ്ഞു. എന്നാൽ ചിത്രത്തിൻ്റെ പ്രമോഷൻ പരിപാടികൾക്കിടയിൽ താരം പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.

ALSO READ: ‘ഇടയ്ക്ക് മണി സംസാരിക്കുന്നതുപോലെ ഫീല്‍ ചെയ്യും, അന്ന്‌ ഒറ്റയ്ക്ക് കരഞ്ഞുതീര്‍ക്കണമെന്നുണ്ടായിരുന്നു; പക്ഷേ…

പ്രണയത്തെക്കുറിച്ചും പഴയ ബന്ധങ്ങളെക്കുറിച്ചുമുള്ള ചോദ്യത്തിന് തകർപ്പൻ മറുപടിയാണ് അനശ്വര രാജൻ നൽകിയിരിക്കുന്നത്. പഴയ പ്രണയത്തെക്കുറിച്ചോ എക്സ് ലവറിനെ (Ex-Lover) വീണ്ടും കാണുന്നതിനെക്കുറിച്ചോ ചിന്തിക്കാറുണ്ടോ എന്ന ചോദ്യത്തിന് അനശ്വരയുടെ മറുപടി ഇങ്ങനെയായിരുന്നു. “ഇല്ല, എനിക്ക് ഒട്ടും താല്പര്യമില്ല. ഇപ്പോൾ ഞാൻ വളരെ സന്തോഷവതിയാണ്, ആ സന്തോഷവുമായി മുന്നോട്ട് പോകാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ” എന്നാണ് അനശ്വര മറുപടി നൽകിയത്.

അനശ്വര രാജൻ തമിഴ് സിനിമകളിലേക്ക് ചേക്കേറുന്നതോടെ താരം മലയാളം വിടുകയാണോ എന്ന ചർച്ചകൾക്കും വിരാമമിട്ട് അനശ്വര മറുപടി നൽകിയിട്ടുണ്ട്. താൻ മലയാള സിനിമയിൽ നിന്ന് ബോധപൂർവ്വം ബ്രേക്ക് എടുത്തിട്ടില്ലെന്നും നല്ല തിരക്കഥകൾക്കായി കാത്തിരിക്കുകയാണെന്നും അനശ്വര പറഞ്ഞു. “മലയാളത്തിൽ നിന്ന് ഞാൻ ബ്രേക്കെടുത്തിട്ടില്ല. ബ്രേക്കെടുത്തിട്ട് എങ്ങോട്ട് പോകാനാണ്? നല്ല സിനിമകളുടെ ഭാഗമാവണം എന്നതാണ് എൻ്റെ ആഗ്രഹം. ഇപ്പോൾ മറ്റു ഭാഷകളിൽ നിന്നുള്ള അവസരങ്ങൾ വരുന്നത് മലയാളം സിനിമകൾ കണ്ടിട്ടാണ്. ബോധപൂർവ്വമായി ഞാൻ മാറി നിൽക്കുന്നതല്ല, നല്ല പ്രോജക്റ്റുകൾ വരുമ്പോൾ തീർച്ചയായും ചെയ്യും” അനശ്വര വ്യക്തമാക്കി.

 

Follow Us