Kerala Local Body Election 2025: തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു, കാരണമിത്….

Vizhinjam Ward Election Postponed: രാത്രി സബ്കളക്ടറുടെ അറിയിപ്പ് ലഭിച്ചതിന് പിന്നാലെ വാർഡിലെ 10 ബൂത്തുകളും രാത്രിയോടെ പൂട്ടി ഉദ്യോഗസ്ഥർ മടങ്ങി. രാത്രി എട്ട് മണിയോടെയാണ് ബൂത്തുകളുടെ ചുമതലയുളള സെക്ടറൽ ഓഫീസർ ടി.ബി.ബിജുവിന് സബ്കളക്ടറുടെ അറിയിപ്പ് ലഭിക്കുന്നത്.

Kerala Local Body Election 2025: തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു, കാരണമിത്....

Kerala Election

Updated On: 

09 Dec 2025 | 06:41 AM

വിഴിഞ്ഞം: തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം 66-ാം വാർഡിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. വാർഡിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ചിരുന്ന വിഴിഞ്ഞം കോട്ടപ്പുറം അഞ്ചു നിവാസിൽ ജസ്റ്റിൻ ഫ്രാൻസിസ് അപകടത്തിൽ മരിച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് മാറ്റി വച്ചത്. സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ(എസ്എംടിഎഫ്) പ്രതിനിധിയായിട്ടായിരുന്നു ജസ്റ്റിസ് ഫ്രാൻസിസ് മത്സരത്തിനിറങ്ങിയത്.

സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജസ്റ്റിൻ ഫ്രാൻസിസി തിങ്കളാഴ്ച വൈകിട്ട് 6.50 ഓടെയായിരുന്നു മരിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജസ്റ്റിനെ ഓട്ടോയിടിക്കുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച വൈകിട്ടോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

സ്ഥാനാർത്ഥിയുടെ മരണത്തെതുടർന്ന് വാർഡ് 66- ലെ തിരഞ്ഞെടുപ്പ് കേരള മുനിസിപ്പൽ ആക്ട് 124 വകുപ്പ് പ്രകാരം മാറ്റിവെച്ചതായി വരണാധികാരി സബ്കളക്ടർ ഒ.വി. ആൽഫ്രഡ് അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: ആവേശത്തോടെ ആദ്യ ഘട്ടം, പോളിങ് ബൂത്തിലേക്ക് ഏഴു ജില്ലകള്‍; വോട്ട് ചെയ്യേണ്ടത് എങ്ങനെ?

വാർഡ് 66 -ൽ 10 ബൂത്തുകളാണ് ഉളളത്. ഉച്ചയോടെ ഉദ്യോഗസ്ഥരെത്തി ബൂത്തുകൾ തിരഞ്ഞെടുപ്പിന് വേണ്ടി സജ്ജമാക്കിയിരുന്നു. എന്നാൽ രാത്രി സബ്കളക്ടറുടെ അറിയിപ്പ് ലഭിച്ചതിന് പിന്നാലെ വാർഡിലെ 10 ബൂത്തുകളും രാത്രിയോടെ പൂട്ടി ഉദ്യോഗസ്ഥർ മടങ്ങി.

രാത്രി എട്ട് മണിയോടെയാണ് ബൂത്തുകളുടെ ചുമതലയുളള സെക്ടറൽ ഓഫീസർ ടി.ബി.ബിജുവിന് സബ്കളക്ടറുടെ അറിയിപ്പ് ലഭിക്കുന്നത്. മരിച്ച ജസ്റ്റിൻ ഫ്രാൻസിസ് ഉൾപ്പെട്ട സ്വതന്ത്ര സ്ഥാനാർഥികളടക്കം 10 പേരായിരുന്നു വിഴിഞ്ഞത് ജനവിധി തേടിയിരുന്നത്.

Loading...
Unable to load recommendations.
Follow Us
Related Stories
Nehru Trophy : നെഹ്‌റു ട്രോഫി വള്ളംകളി; ആലപ്പുഴയിൽ 22 ന് പ്രാദേശിക അവധി
Vadakara MDMA Case : ഞാനൊരു തെറ്റും ചെയ്തിട്ടില്ല, റിയാലിറ്റി ഇതല്ല, പെട്ട് പോയതാണ്… വടകര എം‍‍ഡിഎംഎ കേസിലെ അധ്യാപിക
Kochi Metro: ഇനി കൊച്ചി മെട്രോ അല്ല, ‘കേരളം മെട്രോ’ റെയിൽ ലിമിറ്റഡ്! പേര് മാറ്റം വൈകാതെ
VD Satheesan – Joseph Vijay: സ്ഥലം തമിഴ്നാടിന് തീരുമാനിക്കാം! വിജയിയോട് മുല്ലപ്പെരിയാർ വിഷയം ഉന്നയിച്ച് വി ഡി സതീശൻ
Scottish MP marriage: അതിർത്തി കടന്ന പ്രണയം; സ്കോട്ടിഷ് എംപിയും മലയാളി യുവതിയും ഗുരുവായൂരിൽ വച്ച് വിവാഹിതരായി
Kerala Rain Alert: മഴ വീണ്ടും കരുത്ത് പ്രാപിക്കുന്നു; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌; തീരപ്രദേശങ്ങളില്‍ റെഡ് അലര്‍ട്ട്‌
കാറിലെ എ.സി ഓഫ് ചെയ്താൽ മൈലേജ് കൂടുമോ ?
തൃക്കേട്ടയില്‍ കാലുള്ള പൂക്കളം! ഇങ്ങനെ ഒരുക്കൂ
ഈഗോ പ്രശ്നമുള്ളവരെ എങ്ങനെ നേരിടാം?
ഇന്ത്യയിൽ ഒരാൾക്ക് എത്ര സിം കാർഡ് വാങ്ങാം? നിയമം ഇങ്ങനെ!
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്