Kerala Local Body Election Result 2025: കാവിപുതച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍; വമ്പിച്ച ഭൂരിപക്ഷം
Thiruvananthapuram Corporation Election Result 2025: 2015ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരുവനന്തപുരത്ത് മേയര്‍ സ്ഥാനം ലഭിച്ചിരുന്നു. ആദ്യമായാണ് ബിജെപി കോര്‍പ്പറേഷന്‍ ഭരണത്തിലേക്ക് എത്തുന്നത്. ബിജെപി തിരുവനന്തപുരത്ത് വിജയിക്കുകയാണെങ്കില്‍ ഒളിമ്പിക്‌സ് ഉള്‍പ്പെടെ ജില്ലയിലേക്ക് എത്തുമെന്നാണ് പാര്‍ട്ടി വാഗ്ദാനം ചെയ്തത്.
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അട്ടിമറി വിജയം. 30 വര്‍ഷമായി എല്‍ഡിഎഫ് ഭരിക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ എന്‍ഡിഎയ്ക്ക് വഴിമാറി കൊടുത്തിരിക്കുന്നു. കഴിഞ്ഞ രണ്ട് തവണയും പ്രതിപക്ഷ കക്ഷിയായി മാറിയ ബിജെപി, 2025ല്‍ ഭരണത്തേരിലേറി. യുഡിഎഫ് മൂന്നാം സ്ഥാനത്ത് തന്നെ തുടരുന്നു.
കോര്‍പ്പറേഷനില്‍ 50 സീറ്റുകളാണ് ബിജെപി നേടിയത്. വോട്ടെണ്ണിയ 100 വാര്‍ഡുകളില്‍ 50 ഉം ബിജെപി സ്വന്തമാക്കി. 51 സീറ്റാണ് ഭൂരിപക്ഷം നേടുന്നതിന് വേണ്ടത്. സ്വതന്ത്രന്റെ പിന്തുണ ലഭിക്കുകയാണെങ്കില്‍ ബിജെപിക്ക് ഭരണം ഉറപ്പിക്കാം.
എന്‍ഡിഎ മേയര്‍ സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയ മുന്‍ ഡിജിപി ആര്‍ ശ്രീലേഖ വമ്പിച്ച ഭൂരിപക്ഷത്തില്‍ ശാസ്തമംഗലത്തില്‍ നിന്നും വിജയിച്ചു. ആരാകും കോര്‍പ്പറേഷന്‍ നയിക്കാന്‍ പോകുന്നതെന്ന് വരും മണിക്കൂറുകളില്‍ അറിയാം.
2015ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരുവനന്തപുരത്ത് മേയര്‍ സ്ഥാനം ലഭിച്ചിരുന്നു. ആദ്യമായാണ് ബിജെപി കോര്‍പ്പറേഷന്‍ ഭരണത്തിലേക്ക് എത്തുന്നത്. ബിജെപി തിരുവനന്തപുരത്ത് വിജയിക്കുകയാണെങ്കില്‍ ഒളിമ്പിക്‌സ് ഉള്‍പ്പെടെ ജില്ലയിലേക്ക് എത്തുമെന്നാണ് പാര്‍ട്ടി വാഗ്ദാനം ചെയ്തത്.