Kerala Local Body Election Result 2025: ‘കുടുംബ വിജയം’, പാലയിൽ നിന്ന് പുളിക്കക്കണ്ടം കുടുംബം നഗരസഭയിലേക്ക്
Pulickakandam family wins in Pala Municipality: കോൺഗ്രസ് നേതാവായാണ് ബിനു പുളിക്കക്കണ്ടം ആദ്യം നഗരസഭാംഗമായത്. തുടർന്ന് സ്വതന്ത്രനായി മത്സരിച്ചു. 2015ൽ ബിജെപി സ്ഥാനാർത്ഥിയായും 2020-ൽ സിപിഎം പ്രതിനിധിയായും മത്സരിച്ചു.
പാല: തദ്ദേശസ്വയംഭരണ തെരെഞ്ഞെടുപ്പിൽ തരംഗമായി പുളിക്കക്കണ്ടം കുടുംബം. പാലാ നഗരസഭയിൽ സ്വതന്ത്രരായി മത്സരിച്ച ബിനും പുളിക്കക്കണ്ടവും മകൾ ദിയയും ബിനുവിന്റെ സഹോദരൻ ബിജുവിനും മിന്നുന്ന വിജയം. പാലാ നഗരസഭയിലെ 13, 14 15 വാർഡുകളിലാണ് ഇവർ ജനവിധി തേടിയത്.
കോൺഗ്രസ് നേതാവായാണ് ബിനു പുളിക്കക്കണ്ടം ആദ്യം നഗരസഭാംഗമായത്. തുടർന്ന് സ്വതന്ത്രനായി മത്സരിച്ചു. 2015ൽ ബിജെപി സ്ഥാനാർത്ഥിയായും 2020-ൽ സിപിഎം പ്രതിനിധിയായി പാർട്ടി ചിഹ്നത്തിലും മത്സരിച്ച് വിജയിച്ചിരുന്നു. കേരള കോൺഗ്രസ് (എം)മായുള്ള തർക്കത്തിനൊടുവിൽ സിപിഎം-ൽ പുറത്താക്കുകയായിരുന്നു.\
ALSO READ: ഇടത് കോട്ട തകർത്ത് യുഡിഎഫ്; തൃശൂർ കോർപ്പറേഷനിൽ അട്ടിമറി ജയം
കേരള കോൺഗ്രസിന്റെ യുവജന വിഭാഗമായ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡന്റായി ദീർഘനാൾ പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് ബിജു പുളിക്കക്കണ്ടം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സന്തതസഹചാരിയുമാണ് അദ്ദേഹം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ വോട്ട് രേഖപ്പെടുത്തി.
ഇരുപത്തിയൊന്നുകാരിയായ ദിയ മദ്രാസ് ക്രിസ്ത്യൻ കോളജിൽനിന്ന് ബിഎ ഇക്കണോമിക്സിൽ ബിരുദമെടുത്ത ശേഷം എംബിഎ പഠനത്തിനുള്ള ഒരുക്കത്തിലാണ്. ഇക്കുറി തരംഗസൃഷ്ടിച്ച ബിനുവും ബിജുവും, 40 വർഷം കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന പി.വി.സുകുമാരൻ നായർ പുളിക്കക്കണ്ടത്തിന്റെ മക്കളാണ്.