AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Local Body Election Result 2025: 45 വർഷത്തെ ഇടതുചായ്വിന് അവസാനം; കൊല്ലം കോർപ്പറേഷൻ പിടിച്ച് യുഡിഎഫിൻ്റെ ചരിത്രവിജയം

UDF Wins Kollam Corporation: കൊല്ലം കോർപ്പറേഷൻ പിടിച്ച് യുഡിഎഫ്. 45 വർഷം നീണ്ട എൽഡിഎഫ് ഭരണത്തിനാണ് ഇതോടെ അവസാനമായിരിക്കുന്നത്.

Kerala Local Body Election Result 2025: 45 വർഷത്തെ ഇടതുചായ്വിന് അവസാനം; കൊല്ലം കോർപ്പറേഷൻ പിടിച്ച് യുഡിഎഫിൻ്റെ ചരിത്രവിജയം
യുഡിഎഫ്Image Credit source: Social Media
abdul-basith
Abdul Basith | Published: 13 Dec 2025 13:27 PM

45 വർഷത്തെ ഇടവേളയ്ക്ക് ശേഷം കൊല്ലം കോർപ്പറേഷനിൽ യുഡിഎഫിൻ്റെ ചരിത്ര വിജയം. നാലരപ്പതിറ്റാണ്ട് എൽഡിഎഫിൻ്റെ കോട്ടയായിരുന്ന കൊല്ലം കോർപ്പറേഷനിൽ മേയറടക്കം തോറ്റ് നാണംകെട്ടാണ് ഇടതുപക്ഷത്തിൻ്റെ പടിയിറക്കം. ആദ്യ ഘട്ടത്തിൽ മൂന്നാം സ്ഥാനത്തായിരുന്ന എൽഡിഎഫ് പിന്നീട് രണ്ടാം സ്ഥാനത്തെത്തി.

കൊല്ലം കോർപ്പറേഷനിൽ യുഡിഎഫ് 19 സീറ്റുകളിൽ വിജയിച്ചപ്പോൾ എൻഡിഎ 10 സീറ്റുകളിലും എൽഡിഎഫ് 11 സീറ്റുകളിലുമാണ് വിജയിച്ചത്. വടക്കുംഭാഗം ഡിവിഷനില്‍ നിലവിലെ മേയര്‍ ഹണി ബെഞ്ചമിന്‍ പരാജയപ്പെട്ടു. യുഡിഎഫിന്റെ കുരുവിള ജോസഫിനോടാണ് ഹണി ബെഞ്ചമിൻ പരാജയം സമ്മതിച്ചത്. ഉളിയക്കോവ് ഈസ്റ്റ് ഡിവിഷനില്‍ മുൻ മേയർ രാജേന്ദ്രബാബുവിനെ മറികടന്ന് ബിജെപി സ്ഥാനാർത്ഥി അഭിലാഷ് വിജയിച്ചു. കഴിഞ്ഞ തവണ 38 സീറ്റുകളിലാണ് എൽഡിഎഫ് വിജയിച്ചത്.

 

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിൻ്റെ മുന്നേറ്റമാണ്. കോഴിക്കോട് കോർപ്പറേഷൻ മാത്രമാണ് എൽഡിഎഫിന് ലഭിച്ചത്. കൊച്ചി, തൃശൂർ, കണ്ണൂർ കോർപ്പറേഷനുകളൊക്കെ യുഡിഎഫ് സ്വന്തമാക്കി. തിരുവനന്തപുരം കോർപ്പറേഷൻ എൻഡിഎ നേടി. 30 വർഷത്തെ എൽഡിഎഫ് ഭരണമാണ് എൻഡിഎ തിരുത്തിയത്. തൃശൂരിൽ യുഡിഎഫ് 33 സീറ്റുകളിൽ വിജയിച്ചപ്പോൾ എൽഡിഎഫ് 11 സീറ്റിലും എൻഡിഎ 8 സീറ്റിലും വിജയിച്ചു. കണ്ണൂരിൽ 36 സീറ്റുകളാണ് യുഡിഎഫ് നേടിയത്. എൽഡിഎഫിന് 15 സീറ്റുകളും എൻഡിഎയ്ക്ക് നാല് സീറ്റുകളും.

കോഴിക്കോട് കോർപ്പറേഷനിൽ

മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലും യുഡിഎഫ് തന്നെയാണ് മുന്നിട്ടുനിൽക്കുന്നത്.