AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

JioHotstar: ക്രൈം ഫയൽസ് സീസൺ 3, 1000 ബേബീസ് സീസൺ 2; ജിയോ ഹോട്ട്സ്റ്റാർ ഒരുക്കിവച്ചിരിക്കുന്നത് കലക്കൻ വിഭവങ്ങൾ

JioHotstar New Web Series: പുതിയ മലയാളം വെബ് സീരീസുകളും പഴയ സീരീസുകളുടെ പുതിയ സീസണുകളും പ്രഖ്യാപിച്ച് ജിയോഹോട്ട്സ്റ്റാർ. ഈ പട്ടിക പരിശോധിക്കാം.

abdul-basith
Abdul Basith | Published: 13 Dec 2025 08:42 AM
സൗത്ത് അൺബൗണ്ട് ചടങ്ങിൽ വച്ച് ജിയോഹോട്ട്സ്റ്റാർ പ്രഖ്യാപിച്ച വെബ്സീരീസുകളിൽ ശ്രദ്ദേയമായ പല പേരുകളും ഉൾപ്പെട്ടിരുന്നു. ജിയോഹോട്ട്സ്റ്റാർ മലയാളം ഒറിജിനൽ സീരീസുകളുടെ പുതിയ സീസണുകളും പുതിയ സീരീസുകളുമൊക്കെ ചടങ്ങിൽ വച്ച് പ്രഖ്യാപിച്ചു. ഇവയിൽ പ്രധാനപ്പെട്ട ചിലത്. (Image Courtesy- Social Media)

1 / 5
ജിയോഹോട്ട്സ്റ്റാർ പുറത്തിറങ്ങിയ മലയാളം സീരീസുകളിൽ ഏറ്റവും ശ്രദ്ധേയമായത് കേരള ക്രൈം ഫയൽസ് ആണ്. ആദ്യ സീസണെക്കാൾ ഗംഭീരമായ രണ്ടാം സീസൺ മൂന്നാം സീസണിലേക്ക് വഴിതെളിച്ചു. സൗത്ത് അൺബൗണ്ട് ചടങ്ങിൽ വച്ച് കേരള ക്രൈം ഫയൽസിൻ്റെ മൂന്നാം സീസൺ പ്രഖ്യാപിച്ചു.

2 / 5
ചടങ്ങിലെ പ്രഖ്യാപനങ്ങളിൽ വളരെ കൗതുകമുണർത്തിയത് 1000 ബേബീസ് രണ്ടാം സീസൺ ആയിരുന്നു. സീരീസിൻ്റെ പുതിയ സീസണുകളെപ്പറ്റി ഒരു വിവരവും ഉണ്ടായിരുന്നില്ല. എന്നാൽ, വളരെ അപ്രതീക്ഷിതമായി 1000 ബേബീസിൻ്റെ രണ്ടാം സീസൺ സൗത്ത് അൺബൗണ്ട് ചടങ്ങിൽ വച്ച് പ്രഖ്യാപിച്ചു.

3 / 5
മിഥുൻ മാനുവൽ തോമസ് അണിയിച്ചൊരുക്കുന്ന അണലി ആണ് ജിയോഹോട്ട്സ്റ്റാറിലെ അടുത്ത മലയാളം വെബ് സീരീസ്. നിഖില വിമൽ, ലിയോണ ലിഷോയ് തുടങ്ങിയവരാണ് സീരീസിലെ പ്രധാന താരങ്ങൾ. ത്രില്ലർ സീരീസാണെന്നതല്ലാതെ അണലിയെപ്പറ്റിയുള്ള മറ്റ് വിവരങ്ങളൊന്നും ലഭ്യമില്ല.

4 / 5
വിനീത്, മീന തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന റോസ്‌ലിൻ എന്ന സീരീസും ജിയോഹോട്ട്സ്റ്റാർ സൗത്ത് അൺബൗണ്ട് ചടങ്ങിൽ വച്ച് പ്രഖ്യാപിച്ചു. സംവിധായകൻ ജീത്തു ജോസഫിൻ്റെ പിന്തുണയോടെയാണ് സീരീസ് പുറത്തിറങ്ങുന്നത്. സീരീസിൻ്റെ മറ്റ് വിവരങ്ങൾ ലഭ്യമല്ല.

5 / 5