AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Local Body Election 2025 Phase 2: തദ്ദേശതിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടവും അവസാനിച്ചു, ഇനി വിധിയറിയാനുള്ള കാത്തിരിപ്പ്

Kerala Local Body Election Second Phase Polling Concludes: വോട്ടെടുപ്പ് സമയം വൈകീട്ട് ആറ് മണിയോടെ അവസാനിച്ചെങ്കിലും, ക്യൂവിൽ ഉണ്ടായിരുന്നവർക്ക് വോട്ട് ചെയ്യാൻ അവസരം നൽകി. ഇവർക്ക് പ്രിസൈഡിങ് ഓഫീസർ ഒപ്പിട്ട സ്ലിപ്പ് കൈമാറി. ക്യൂവിലെ അവസാനത്തെയാൾ വോട്ട് രേഖപ്പെടുത്തിയശേഷം മാത്രമേ പോളിങ് പൂർത്തിയാക്കുകയുള്ളൂ.

Kerala Local Body Election 2025 Phase 2: തദ്ദേശതിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടവും അവസാനിച്ചു, ഇനി വിധിയറിയാനുള്ള കാത്തിരിപ്പ്
Kerala Local Body PollsImage Credit source: PTI
aswathy-balachandran
Aswathy Balachandran | Updated On: 11 Dec 2025 19:38 PM

കോഴിക്കോട്: സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൻ്റെ രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായി. വ്യാഴാഴ്ച ഏഴ് ജില്ലകളിലായി നടന്ന വോട്ടെടുപ്പിൽ വൈകീട്ട് ആറ് മണിവരെയുള്ള കണക്കുകൾപ്രകാരം 74.52 ശതമാനം പോളിങ് രേഖപ്പെടുത്തി. ഇത് അന്തിമ കണക്കല്ലെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലാണ് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്.

 

വൈകീട്ട് ആറ് മണിവരെയുള്ള ജില്ലാതല പോളിങ് ശതമാനം

 

  • മലപ്പുറം – 76.11%
  • വയനാട് – 76.26%
  • കോഴിക്കോട് – 75.73%
  • പാലക്കാട് – 74.89%
  • കണ്ണൂർ – 74.64%
  • കാസർകോട് – 73.02%
  • തൃശ്ശൂർ – 71.14%

Also read- വടക്കന്‍ കേരളത്തില്‍ കനത്ത പോരാട്ടം; വോട്ടിങ് പുരോഗമിക്കുന്നു

വോട്ടെടുപ്പ് സമയം വൈകീട്ട് ആറ് മണിയോടെ അവസാനിച്ചെങ്കിലും, ക്യൂവിൽ ഉണ്ടായിരുന്നവർക്ക് വോട്ട് ചെയ്യാൻ അവസരം നൽകി. ഇവർക്ക് പ്രിസൈഡിങ് ഓഫീസർ ഒപ്പിട്ട സ്ലിപ്പ് കൈമാറി. ക്യൂവിലെ അവസാനത്തെയാൾ വോട്ട് രേഖപ്പെടുത്തിയശേഷം മാത്രമേ പോളിങ് പൂർത്തിയാക്കുകയുള്ളൂ. പലയിടങ്ങളിലും ആറ് മണിക്ക് ശേഷവും ഒട്ടേറെപ്പേർ വോട്ട് ചെയ്യാനായി വരിയിൽ നിന്നിരുന്നതിനാൽ പോളിങ് പൂർത്തിയാകാൻ വൈകി.

 

രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. വോട്ട് രേഖപ്പെടുത്തി

 

പീഡനക്കേസുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. പാലക്കാട്ട് വോട്ട് ചെയ്യാനെത്തി. 15 ദിവസത്തെ ഒളിവുജീവിതം അവസാനിപ്പിച്ചാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.
പാലക്കാട് നഗരസഭയിലെ കുന്നത്തൂർമേട് സൗത്തിലെ സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂളിലെ ബൂത്ത് നമ്പർ രണ്ടിലാണ് രാഹുൽ വോട്ട് ചെയ്തത്.

കോൺഗ്രസിൻ്റെ സിറ്റിങ് സീറ്റായ ഈ വാർഡിലാണ് രാഹുൽ താമസിക്കുന്ന ഫ്‌ളാറ്റുള്ളത്. “സത്യം വിജയിക്കും” എന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. വോട്ട് ചെയ്യാനെത്തിയ രാഹുലിനെ സി.പി.എം. പ്രവർത്തകർ കൂക്കുവിളികളോടെയാണ് എതിരേറ്റത്.