Onam Bumper 2026: ഓണം ബമ്പറടിച്ചാല്‍ ലോട്ടറി ഏജന്റിന് ഭാഗ്യശാലി പണം നല്‍കണോ? കമ്മീഷന്‍ എത്ര പോകും?

Who Pays the Agent Commission After a Winning Onam Bumper 2026: ലോട്ടറികളില്‍ നിന്ന് സമ്മാനം നേടുമ്പോള്‍ തീര്‍ച്ചയായും അതിന് നികുതി നല്‍കേണ്ടതായിട്ടുണ്ട്. വിവിധ നികുതികള്‍ക്കും സെസിനും സര്‍ചാര്‍ജിനുമെല്ലാം ശേഷമുള്ള തുകയാണ് നിങ്ങളുടെ അക്കൗണ്ടിലേക്ക് എത്തുക. എന്നാല്‍ നികുതി മാത്രമാണോ സമ്മാനത്തുകയില്‍ നിന്ന് പോകുന്നത്? അല്ല, നിങ്ങള്‍ക്ക് സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് വിറ്റ ഏജന്റിന് കമ്മീഷനും നല്‍കേണ്ടതുണ്ട്.

Onam Bumper 2026: ഓണം ബമ്പറടിച്ചാല്‍ ലോട്ടറി ഏജന്റിന് ഭാഗ്യശാലി പണം നല്‍കണോ? കമ്മീഷന്‍ എത്ര പോകും?

ഓണം ബമ്പര്‍

Published: 

18 Aug 2026 | 01:26 PM

ലോട്ടറി ടിക്കറ്റെടുക്കുന്നത് അത്ര നിസാര കാര്യമല്ല, പണം മുടക്കി വര്‍ഷങ്ങളോളം കാത്തിരിക്കുന്നവരാണ് മലയാളികള്‍. ഏതെങ്കിലും ഒരു ലോട്ടറി ടിക്കറ്റ് വഴി ഭാഗ്യം തങ്ങളെ തേടി എത്തുമെന്ന പ്രതീക്ഷയിലാണവര്‍. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക വാഗ്ദാനം ചെയ്യുന്ന ഓണം ബമ്പറിന്റെ വില്‍പനയും ആരംഭിച്ചിരിക്കുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ നറുക്കെടുപ്പ് നടക്കും. നിങ്ങള്‍ ഇനിയും ലോട്ടറി ടിക്കറ്റ് എടുത്തില്ലേ?

ലോട്ടറികളില്‍ നിന്ന് സമ്മാനം നേടുമ്പോള്‍ തീര്‍ച്ചയായും അതിന് നികുതി നല്‍കേണ്ടതായിട്ടുണ്ട്. വിവിധ നികുതികള്‍ക്കും സെസിനും സര്‍ചാര്‍ജിനുമെല്ലാം ശേഷമുള്ള തുകയാണ് നിങ്ങളുടെ അക്കൗണ്ടിലേക്ക് എത്തുക. എന്നാല്‍ നികുതി മാത്രമാണോ സമ്മാനത്തുകയില്‍ നിന്ന് പോകുന്നത്? അല്ല, നിങ്ങള്‍ക്ക് സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് വിറ്റ ഏജന്റിന് കമ്മീഷനും നല്‍കേണ്ടതുണ്ട്.

ഓണം ബമ്പര്‍ ഏജന്റ് കമ്മീഷന്‍

ഒന്നാം സമ്മാനം-30 കോടി ഒന്നാം സമ്മാനത്തിന് 3 കോടി രൂപ ഏജന്റ് കമ്മീഷന്‍ നല്‍കുന്നു.

രണ്ടാം സമ്മാനം- 2,00,00,000 രൂപ ഏജന്റ് കമ്മീഷന്‍ നല്‍കും.

മൂന്നാം സമ്മാനം- ആകെ 50,00,000 രൂപയാണ് ഏജന്റ് കമ്മീഷന്‍.

നാലാം സമ്മാനം- 5,00,000 രൂപയാണ് നാലാം സമ്മാനത്തിന്റെ ഏജന്റ് കമ്മീഷന്‍.

അഞ്ചാം സമ്മാനം- അഞ്ചാം സമ്മാനത്തിന് ഏജന്റ് കമ്മീഷനായി 2,00,000 രൂപ നല്‍കും.

ആറാം സമ്മാനം- 2,70,00,000 രൂപ ഏജന്റ് കമ്മീഷന്‍ നല്‍കുന്നു.

ഏഴാം സമ്മാനം- 1,62,00,000 രൂപയാണ് ഓണം ബമ്പര്‍ ഏഴാം സമ്മാനത്തിന്റെ ഏജന്റ് കമ്മീഷന്‍.

എട്ടാം സമ്മാനം- ഓണം ബമ്പര്‍ 2026 എട്ടാം സമ്മാനത്തിന്റെ ഏജന്റ് കമ്മീഷന്‍ 1,37,70,000 രൂപയാണ്.

ലോട്ടറി ഏജന്റ് കമ്മീഷന്‍ ആര് നല്‍കണം?

എന്നാല്‍ സമ്മാനം നേടുന്നയാള്‍ നേരിട്ടല്ല ഏജന്റിന് ഈ കമ്മീഷന്‍ നല്‍കുന്നത്. നിങ്ങള്‍ക്ക് ലഭിക്കുന്ന സമ്മാനത്തുകയില്‍ നിന്ന് 10 ശതമാനം ഏജന്റ് കമ്മീഷനും മറ്റ് നികുതികളും പോയതിന് ശേഷമുള്ള തുക മാത്രമേ അക്കൗണ്ടിലേക്ക് എത്തൂ. 30 കോടിയില്‍ നിന്ന് ഇത്രയേറെ തുക കുറയുമ്പോള്‍ നിങ്ങള്‍ക്ക് ഏകദേശം 15 കോടിയോളം രൂപയേ ലഭിക്കുകയുള്ളൂ.

Also Read: Onam Bumper 2026: ഓണം ബമ്പര്‍ എടുക്കേണ്ടേ നമുക്ക്? ആദ്യം സമ്മാനങ്ങളൊന്ന് അറിഞ്ഞുവെക്കാം

ഓണം ബമ്പര്‍ കമ്മീഷന്‍ ഒന്നാം സമ്മാനമായ 30 കോടി രൂപയില്‍ നിന്ന് 10 ശതമാനം തുകയാണ് ലോട്ടറി ഏജന്റ് കമ്മീഷന്‍ നല്‍കേണ്ടത്. അതായത്, 30 കോടിയുടെ 10 ശതമാനം എന്നത് 3 കോടി രൂപയാണ്. 30 കോടിയില്‍ നിന്ന് 3 കോടി പോയാല്‍ ബാക്കിയുള്ളത് 27 കോടി രൂപ.

സമ്മാനനികുതി ശേഷിക്കുന്ന തുകയില്‍ നിന്ന് വേണം സമ്മാനനികുതി നല്‍കാന്‍. 30 ശതമാനമാണ് സമ്മാനനികുതി. 27 കോടിയുടെ 30 ശതമാനം എന്നത് 81000000 രൂപയാണ്. 27 കോടിയില്‍ നിന്ന് 81000000 പോയാല്‍ ബാക്കിയുള്ള വെറും 18.9 കോടി.

സര്‍ചാര്‍ജും സെസും ആരോഗ്യ-വിദ്യാഭ്യാസ സെസായി 4 ശതമാനം തുകയാണ് നല്‍കേണ്ടത്. 7560000 രൂപയാണിത്. 15 ശതമാനമാണ് സര്‍ചാര്‍ജ്. ഏകദേശം 2 കോടി രൂപ സര്‍ചാര്‍ജായും നല്‍കണം. ഇതിനെല്ലാം ശേഷം വെറും 15,42,24,000 രൂപയാണ് ഭാഗ്യശാലിക്ക് ലഭിക്കുക.

(നിരാകരണം: ലോട്ടറിയെ കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താല്‍പ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാര്‍ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക.)

English Summary

What happens to the lottery agent’s commission when someone wins the Kerala Lottery Onam Thiruvonam Bumper BR 111? Does the winner have to pay the agent separately? Here’s what lottery winners should know about agent commission and prize claims.

Loading...
Unable to load recommendations.
Follow Us
Related Stories
ഓഹരി വിപണിയിലെ നഷ്ടം ഒഴിവാക്കാം, നിക്ഷേപകന് വേണം ഈ ശീലങ്ങൾ
മുല്ലപ്പൂ വാടില്ല! അല്പം അരിയും വാഴയിലയും മാത്രം മതി
വിശാഖം നാളിലെ പൂക്കളത്തിൽ ഈ പൂവ് പ്രധാനി!
ഒരു ഗ്രാം സ്വര്‍ണം 5,000 രൂപയ്ക്ക് വാങ്ങാം; ഈ തന്ത്രം മതി
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു