Onam Bumper 2026: ഓണം ബമ്പറില്‍ നിന്ന് നികുതിപോയാല്‍ എത്ര രൂപ ഭാഗ്യശാലിയുടെ അക്കൗണ്ടിലെത്തും?

Rs 30 Crore Onam Bumper 2026 Prize Money After Tax, How Much Will You Get: തിരുവോണം ബമ്പര്‍ ലോട്ടറിയാണ് ഇനി കേരളത്തില്‍ നറുക്കെടുക്കാനുള്ളത്. ജൂലൈ മാസത്തിന്റെ അവസാനത്തോടെ വിപണിയിലെത്തിയ ഓണം ബമ്പറിന്റെ നറുക്കെടുപ്പ് സെപ്റ്റംബറില്‍ നടക്കും. സെപ്റ്റംബര്‍ 26നാണ് ഓണം ബമ്പറിന്റെ നടക്കുക. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ്.

Onam Bumper 2026: ഓണം ബമ്പറില്‍ നിന്ന് നികുതിപോയാല്‍ എത്ര രൂപ ഭാഗ്യശാലിയുടെ അക്കൗണ്ടിലെത്തും?

തിരുവോണം ബമ്പര്‍ ലോട്ടറി

Published: 

20 Aug 2026 | 01:23 PM

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഓരോ വര്‍ഷവും ഒട്ടനവധി ലോട്ടറികള്‍ വിപണിയിലെത്തിക്കുന്നുണ്ട്. കാരുണ്യ, കാരുണ്യ പ്ലാസ്, സ്ത്രീശക്തി, സമൃദ്ധി, ഭാഗ്യതാര, ധനലക്ഷ്മി, സുവര്‍ണ കേരളം എന്നിവയാണ് കേരളത്തില്‍ പ്രതിദിനം നറുക്കെടുക്കുന്ന ലോട്ടറികള്‍. ഇവയ്ക്ക് പുറമെ നിശ്ചിത ഇടവേളകളില്‍ ബമ്പര്‍ ലോട്ടറികളും ഉപഭോക്താക്കളിലേക്ക് എത്തുന്നുണ്ട്. തിരുവോണം ബമ്പര്‍, ക്രിസ്മസ്-ന്യൂയര്‍ ബമ്പര്‍, വിഷു ബമ്പര്‍, മണ്‍സൂണ്‍ ബമ്പര്‍, പൂജ ബമ്പര്‍, സമ്മര്‍ ബമ്പര്‍ എന്നിവയാണ് കേരളത്തിന്റെ ബമ്പര്‍ ലോട്ടറികള്‍.

തിരുവോണം ബമ്പര്‍ ലോട്ടറിയാണ് ഇനി കേരളത്തില്‍ നറുക്കെടുക്കാനുള്ളത്. ജൂലൈ മാസത്തിന്റെ അവസാനത്തോടെ വിപണിയിലെത്തിയ ഓണം ബമ്പറിന്റെ നറുക്കെടുപ്പ് സെപ്റ്റംബറില്‍ നടക്കും. സെപ്റ്റംബര്‍ 26നാണ് ഓണം ബമ്പറിന്റെ നടക്കുക. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ്.

ഈ വര്‍ഷത്തെ ഓണം ബമ്പറിന്റെ ഏറ്റവും വലിയ പ്രത്യേകത സമ്മാനത്തുകയില്‍ വലിയ വര്‍ധനവുണ്ടെന്നതാണ്. കഴിഞ്ഞ വര്‍ഷം വരെ 25 കോടി രൂപ ഒന്നാം സമ്മാനമായി നല്‍കിയ ബമ്പര്‍ ഈ വര്‍ഷം 30 കോടി നല്‍കും. സമ്മാനത്തുകയില്‍ വര്‍ധനവുണ്ടെങ്കിലും ഓണം ബമ്പറിന്റെ ടിക്കറ്റ് വിലയില്‍ മാറ്റമൊന്നുമില്ല. 500 രൂപയാണ് ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റിന്റെ വില.

ഓണം ബമ്പര്‍ സമ്മാനഘടന

  • ഒന്നാം സമ്മാനം- 30 കോടി രൂപ
  • രണ്ടാം സമ്മാനം- 1 കോടി രൂപ വീതം 20 പേര്‍ക്ക്
  • മൂന്നാം സമ്മാനം- 25 ലക്ഷം രൂപ വീതം 20 പേര്‍ക്ക്
  • നാലാം സമ്മാനം- 5 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്
  • അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്
  • ആറാം സമ്മാനം- 5,000 രൂപ വീതം 54,000 പേര്‍ക്ക്
  • ഏഴാം സമ്മാനം- 2,000 രൂപ വീതം 81,000 പേര്‍ക്ക്
  • എട്ടാം സമ്മാനം- 1,000 രൂപ വീതം 1,24,200 പേര്‍ക്ക്
  • ഒന്‍പതാം സമ്മാനം- 500 രൂപ വീതം 2,75,400 പേര്‍ക്ക്
  • സമാശ്വാസ സമ്മാനം- 5 ലക്ഷം രൂപ വീതം 9 പേര്‍ക്ക്

Also Read: Onam Bumper 2026: ഓണം ബമ്പര്‍ എടുക്കേണ്ടേ നമുക്ക്? ആദ്യം സമ്മാനങ്ങളൊന്ന് അറിഞ്ഞുവെക്കാം

നികുതിക്ക് ശേഷം കിട്ടുന്നത്

ലോട്ടറി സമ്മാനത്തുകയില്‍ നിന്ന് 10 ശതമാനം തുക ഏജന്റ് കമ്മീഷനായി നല്‍കണം. 30 കോടിയുടെ 10 ശതമാനം എന്ന് പറയുമ്പോള്‍ അത് 3 കോടി രൂപയാണ്. 30 കോടിയില്‍ നിന്ന് 3 കോടി രൂപ പോയാല്‍ ബാക്കിയാകുന്നത് 27 കോടി. ഈ തുകയില്‍ നിന്ന് നിങ്ങള്‍ സമ്മാനനികുതി നല്‍കണം. 30 ശതമാനമാണ് സമ്മാനനികുതി. 27 കോടിയുടെ 30 ശതമാനം എന്നത് 81000000 രൂപയാണ്. ഇതിന് ശേഷം ബാക്കിയാകുന്നത് 18.9 കോടി.

ഇനി ഈ തുകയില്‍ നിന്ന് സര്‍ചാര്‍ജ്, സെസ് എന്നിവയും നിങ്ങള്‍ നല്‍കേണ്ടതുണ്ട്. ആരോഗ്യ-വിദ്യഭ്യാസ സെസ് 4 ശതമാനമാണ്. അതായത് ഏകദേശം 7560000 രൂപയുണ്ടാകുമിത്. 15 ശതമാനമാണ് സര്‍ചാര്‍ജ്. ഏകദേശം 2 കോടി രൂപ ഇങ്ങനെയും പോകും. ഇതിനെല്ലാം ശേഷം ബാക്കിയാകുന്നത് 15,42,24,000 രൂപയാണ്. എന്നാല്‍ ഈ തുകയ്ക്ക് നിങ്ങള്‍ എല്ലാ വര്‍ഷവും നികുതിയും നല്‍കണം.

(നിരാകരണം: ലോട്ടറിയെ കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താല്‍പ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാര്‍ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക.)

English Summary

The Kerala Onam Thiruvonam Bumper BR 111 carries a Rs 30 crore first prize. Find out how lottery tax is calculated and how much of the prize money may remain after deductions.

Loading...
Unable to load recommendations.
Follow Us
പഴയ സ്വര്‍ണം വില്‍ക്കുമ്പോള്‍ ഉയര്‍ന്ന വില കിട്ടാന്‍ എന്ത് ചെയ്യണം?
പുത്തൻ ഫാസിനോയും റേയും അവതരിപ്പിച്ച് യമ​ഹ
എത്ര കഴിച്ചിട്ടും വണ്ണം വെക്കുന്നില്ലേ? കാരണമറിയാം
അനിഴം നാളിൽ ഈ പൂക്കളില്ലെങ്കിൽ പൂക്കളം അപൂർണം
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്