AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Lottery Result: 50 പോയാലെന്താ, കിട്ടുന്നത് ഒരു കോടിയല്ലേ? ഇന്നത്തെ സമൃദ്ധി ലോട്ടറി ഫലം

Kerala Lottery Samrudhi Result 12-07-2026 : ഇന്നത്തെ സമൃദ്ധി ലോട്ടറി ഫലം. ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിക്ക് ഒരു കോടി രൂപ ലഭിക്കും. രണ്ടാം സമ്മാനം ലഭിക്കുന്നയാള്‍ക്ക് 25 ലക്ഷം രൂപയാണ് ലഭിക്കുന്നത്. അഞ്ച് ലക്ഷം രൂപയാണ് മൂന്നാം സമ്മാനം.

Kerala Lottery Result: 50 പോയാലെന്താ, കിട്ടുന്നത് ഒരു കോടിയല്ലേ? ഇന്നത്തെ സമൃദ്ധി ലോട്ടറി ഫലം
Kerala Lottery Result
Jayadevan AM
Jayadevan AM | Published: 12 Jul 2026 | 02:20 PM

ഇന്നത്തെ സമൃദ്ധി ലോട്ടറി ഫലം ഉടന്‍ പുറത്തുവരും. ഉച്ചയ്ക്ക് മൂന്നിന് തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ നടക്കുന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിക്ക് ഒരു കോടി രൂപ ലഭിക്കും. രണ്ടാം സമ്മാനം ലഭിക്കുന്നയാള്‍ക്ക് 25 ലക്ഷം രൂപയാണ് ലഭിക്കുന്നത്. അഞ്ച് ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. ആദ്യത്തെ മൂന്ന് സമ്മാനങ്ങളും ഓരോ സീരീസിലും ഒരൊറ്റ വ്യക്തിക്ക് മാത്രമായിരിക്കും സ്വന്തമാക്കാൻ സാധിക്കുക. ലോട്ടറി അടിച്ച വിജയികൾ സമ്മാനത്തിന് അർഹമായ അസ്സൽ ടിക്കറ്റും, അതോടൊപ്പം മറ്റ് പ്രധാനപ്പെട്ട അനുബന്ധ രേഖകളും ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക ഓഫീസുകളിലോ അല്ലെങ്കിൽ ബാങ്കുകളിലോ ഹാജരാക്കേണ്ടതാണ്. നറുക്കെടുപ്പ് പ്രഖ്യാപിച്ച അന്നു മുതൽ കൃത്യം 30 ദിവസത്തെ സമയപരിധിക്കുള്ളിൽ തന്നെ ലോട്ടറി ടിക്കറ്റുകള്‍ സമര്‍പ്പിക്കണം.

ആദ്യത്തെ മൂന്ന് സമ്മാനത്തുകകളുടെ 10 ശതമാനം തുക, ലോട്ടറി ഏജന്റിന് കമ്മീഷൻ ഇനത്തിൽ നല്‍കും. 5,000 രൂപ മുതൽ താഴോട്ട് 100 രൂപ വരെയുള്ള ചെറുസമ്മാനങ്ങളും സമൃദ്ധി ലോട്ടറിയിലൂടെ പൊതുജനങ്ങൾക്ക് സമ്മാനമായി ലഭിക്കുന്നുണ്ട്. ഇത്തരം ചെറിയ തുകകളുടെ സമ്മാനങ്ങൾ കൈപ്പറ്റുന്നതിനായി ഭാഗ്യശാലികൾ ഏതെങ്കിലും ലോട്ടറി ഏജൻസിയിൽ സമ്മാനാർഹമായ ടിക്കറ്റ് ഏൽപ്പിച്ചാൽ മതിയാകും.

ഇന്നത്തെ സമൃദ്ധി ലോട്ടറി ഫലം:

ഒന്നാം സമ്മാനം: ഒരു കോടി രൂപ

സമാശ്വാസ സമ്മാനം: 5,000 രൂപ

രണ്ടാം സമ്മാനം: 25 ലക്ഷം രൂപ

മൂന്നാം സമ്മാനം: അഞ്ച്‌ ലക്ഷം രൂപ

നാലാം സമ്മാനം: 5,000 രൂപ

Also Read: Kerala Lottery Result Today: നിങ്ങളുടെ പോക്കറ്റിലുണ്ടോ ആ ഭാഗ്യ നമ്പർ? കാരുണ്യ ലോട്ടറി ഫലം പുറത്ത്!

അഞ്ചാം സമ്മാനം: 2,000 രൂപ

ആറാം സമ്മാനം: 1,000 രൂപ

ഏഴാം സമ്മാനം: 500 രൂപ

എട്ടാം സമ്മാനം: 200 രൂപ

ഒമ്പതാം സമ്മാനം: 100 രൂപ

12 വ്യത്യസ്ത സീരീസുകളിലായാണ് സമൃദ്ധി ലോട്ടറി ടിക്കറ്റുകൾ നിലവിൽ വിപണിയിൽ ലഭ്യമാക്കിയിട്ടുള്ളത്. ടിക്കറ്റിന്റെ വില 50 രൂപ മാത്രമാണ്. എല്ലാ ആഴ്ചയിലെയും ഞായറാഴ്ചകളിലാണ് സമൃദ്ധി ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുന്നത്. ഇതനുസരിച്ച് അടുത്ത സമൃദ്ധി ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ജൂലൈ 19-ന് നടക്കും. ലോട്ടറി വാങ്ങിയാലുടന്‍ അത് ഭദ്രമായി സൂക്ഷിക്കുക. ലോട്ടറിയില്‍ കേടുപാടുകള്‍ സംഭവിച്ചാല്‍ അത് സമ്മാനത്തുകയ്ക്ക് അവകാശവാദം ഉന്നയിക്കാന്‍ തടസമായേക്കാം.

നിരാകരണം

സമൃദ്ധി ലോട്ടറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക.

Follow Us