Kerala Train Service Delay: യാത്രക്കാരേ ശ്രദ്ധിക്കുക…! വന്ദേഭാരത് മുതൽ പാസഞ്ചറുകൾ വരെ വൈകി ഓടുന്നു
Kerala Major Train Services Delayed: വന്ദേഭാരത് ട്രെയിൻ മുതൽ പാസഞ്ചർ ട്രെയിനുകൾ വരെയുള്ളവയാണ് വൈകിയോടുന്നത്. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് സർവീസ് നടത്തുന്ന ട്രെയിനുകൾ മൂന്ന് മണിക്കൂർ വരെയാണ് വൈകി ഓടുന്നത്. ഇത്തരത്തിൽ വൈകി ഓടുന്ന ട്രെയിനുകളുടെ വിശദമായ വിവരം പരിശോധിക്കാം.

Kerala Train Service
തിരുവനന്തപുരം: കേരളത്തിലൂടെ സർവീസ് നടത്തുന്ന വിവിധ ട്രെയിനുകൾ (Train Services Are Delayed) പല കാരണങ്ങളാൽ ഇന്ന് വൈകി ഓടുന്നതായി റെയിൽവേ അറിയിച്ചു. വന്ദേഭാരത് ട്രെയിൻ മുതൽ പാസഞ്ചർ ട്രെയിനുകൾ വരെയുള്ളവയാണ് വൈകിയോടുന്നത്. വൈകി ഓടുന്ന ട്രെയിനുകളുടെ വിശദമായ വിവരം പരിശോധിക്കാം.
ആലപ്പുഴ വഴി എറണാകുളം ഭാഗത്തേക്കുള്ളവ
കായംകുളം – എറണാകുളം ജംക്‌ഷൻ പാസഞ്ചർ (56320); 17 മിനിറ്റ് വൈകി ഓടുന്നു
തിരുവനന്തപുരം – മുംബൈ എൽടിടി നേത്രാവതി എക്സ്പ്രസ് (16345); 20 മിനിറ്റ് വൈകി ഓടുന്നു
കോട്ടയം വഴി എറണാകുളം ഭാഗത്തേക്കുള്ളവ
തിരുവനന്തപുരം നോർത്ത് – കോർബ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (22648): ഒരു മണിക്കൂർ വൈകി ഓടുന്നു
കന്യാകുമാരി – മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ് (16649): 40 മിനിറ്റ് വൈകി ഓടുന്നു
തിരുവനന്തപുരം സെൻട്രൽ – സെക്കന്തരാബാദ് ജംക്‌ഷൻ ശബരി എക്സ്പ്രസ് (17229): 32 മിനിറ്റ് വൈകി ഓടുന്നു
വേളാങ്കണ്ണി – എറണാകുളം ജംക്‌ഷൻ എക്സ്പ്രസ് (16362): 33 മിനിറ്റ് വൈകി ഓടുന്നു
എറണാകുളം നോർത്ത്/സൗത്ത് തെക്കോട്ട് സർവീസ് നടത്തുന്നവ
(ആലപ്പുഴ വഴി)
മംഗളൂരു – തിരുവനന്തപുരം സെൻട്രൽ വന്ദേഭാരത് എക്സ്പ്രസ് (20633): 32 മിനിറ്റ് വൈകി ഓടുന്നു
ധൻബാദ് – ആലപ്പുഴ എക്സ്പ്രസ് (13351): രണ്ട് മണിക്കൂർ 21 മിനിറ്റ് വൈകി ഓടുന്നു
മുംബൈ എൽടിടി – തിരുവനന്തപുരം സെൻട്രൽ നേത്രാവതി എക്സ്പ്രസ് (16345): ഒരു മണിക്കൂർ 20 മിനിറ്റ് വൈകി ഓടുന്നു
ദിബ്രുഗഡ് – കന്യാകുമാരി വിവേക് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (22504): മൂന്ന് മണിക്കൂർ 38 മിനിറ്റ് വൈകി ഓടുന്നു
മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ ഏറനാട് എക്സ്പ്രസ്: 14 മിനിറ്റ് വൈകി ഓടുന്നു
(കോട്ടയം വഴി)
ന്യൂഡൽഹി – തിരുവനന്തപുരം സെൻട്രൽ കേരള എക്സ്പ്രസ് (12626): 10 മിനിറ്റ് വൈകി ഓടുന്നു
ഷൊർണൂർ വഴി സർവീസ് നടത്തുന്നവ
എറണാകുളം ഭാഗത്തേക്കുള്ള മഡ്ഗോൺ – എറണാകുളം ജംക്‌ഷൻ വീക്ക്‌ലി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (10215) മൂന്ന് മണിക്കൂർ വൈകി ഓടുന്നു.
പാലക്കാട് ഭാഗത്തേക്ക് മംഗളൂരു സെൻട്രൽ – കോയമ്പത്തൂർ ജംക്‌ഷൻ എക്സ്പ്രസ് (16324) 14 മിനിറ്റ് വൈകി ഓടുന്നു
കോഴിക്കോട് ഭാഗത്തേക്ക് താംബരം – മംഗളൂരു സെൻട്രൽ എക്സ്പ്രസ് (16857) 10 മിനിറ്റ് വൈകി ഓടുന്നു