Railway Update: മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസ് വൈകും; ഇന്റർസിറ്റി തൃശ്ശൂർ വരെ, ട്രെയിൻ സർവീസുകളിൽ നിയന്ത്രണം
Kerala Train Services Restrictions Update: തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ ട്രാക്ക് അറ്റകുറ്റപ്പണി കാരണം വിവിധ ട്രെയിൻ സർവീസുകളിൽ നിയന്ത്രണവും ചിലത് വൈകി ഓടുകയും ചെയ്യുന്നതായി റെയിൽവേ അറിയിച്ചു. ഇതിൻ്റെ ഭാഗമായി കണ്ണൂർ എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് (16306) ചില ദിവസങ്ങളിൽ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. കൂടാതെ മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് (16348) ചില ദിവസങ്ങളിൽ ഒരുമണിക്കൂറോളം വൈകുമെന്നും റെയിൽവേ വ്യക്തമാക്കി.
തിരുവനന്തപുരം: റെയിൽവേ പാളങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനെ തുടർന്ന് സംസ്ഥാനത്തെ പ്രധാന ട്രെയിൻ സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തി ദക്ഷിണ റെയിൽവേ. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ ട്രാക്ക് അറ്റകുറ്റപ്പണി കാരണം വിവിധ ട്രെയിൻ സർവീസുകളിൽ നിയന്ത്രണവും ചിലത് വൈകി ഓടുകയും ചെയ്യുന്നതായി റെയിൽവേ അറിയിച്ചു. ഇതിൻ്റെ ഭാഗമായി കണ്ണൂർ എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് (16306) ചില ദിവസങ്ങളിൽ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. കൂടാതെ മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് (16348) ചില ദിവസങ്ങളിൽ ഒരുമണിക്കൂറോളം വൈകുമെന്നും റെയിൽവേ വ്യക്തമാക്കി.
ALSO READ: നിയന്ത്രണം ഒഴിഞ്ഞു! കേരളത്തിലേക്ക് ഹിമാചലിൽ നിന്നും വൈദ്യുതി എത്തി
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ
ട്രെയിൻ നമ്പർ: 16306 കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് ഒക്ടോബർ 16, 17, 18, 23, 24, 25, 27, 30, 31, നവംബർ ഒന്ന് തീയതികളിൽ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ ട്രെയിൻ തൃശ്ശൂർ സ്റ്റേഷനിൽ സർവീസ് അവസാനിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
സേലം ഡിവിഷനിലെ അറ്റകുറ്റപ്പണി കാരണം ചില ട്രെയിനുകളും ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.
ട്രെയിൻ നമ്പർ: 16844 പാലക്കാട് ടൗൺ-തിരുച്ചിറപ്പള്ളി ജങ്ഷൻ എക്സ്പ്രസ് ഒക്ടോബർ 24, 27, 29, 31, നവംബർ 03 തീയതികളിൽ ഭാഗികമായി റദ്ദാക്കി. ഈ ദിവസങ്ങളിൽ കൊടുമുടിയിൽ ട്രെയിൻ സർവീസ് അവസാനിപ്പിക്കും.
ട്രെയിൻ നമ്പർ: 56604 ഷൊർണൂർ-കോയമ്പത്തൂർ ജങ്ഷൻ പാസഞ്ചർ ഒക്ടോബർ 05, 06, 10, 11, 13, 17 തീയതികളിൽ ഭാഗികമായി റദ്ദാക്കി. ഈ ദിവസങ്ങളിൽ ട്രെയിൻ പോത്തന്നൂരിൽ യാത്ര അവസാനിപ്പിക്കും.
വൈകിയോടുന്ന ട്രെയിനുകൾ
ട്രെയിൻ നമ്പർ: 16348 മംഗളൂരു സെൻട്രൽ- തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് ഒക്ടോബർ 16, 17, 18, 23, 24, 25, 27, 30, 31, നവംബർ ഒന്ന് തീയതികളിൽ ഒരുമണിക്കൂറോളം വൈകിയോടുന്നതാണ്.
ട്രെയിൻ നമ്പർ: 16307 ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് നവംബർ നാലിന് അരമണിക്കൂറോളം വൈകിയോടുന്നതായിരിക്കും.
ട്രെയിൻ നമ്പർ: 22633 തിരുവനന്തപുരം സെൻട്രൽ-ഹസ്രത് നിസാമുദ്ദീൻ പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഒക്ടോബർ 21ന് അരമണിക്കൂർ വൈകിയോടും.
കോട്ടയം വഴി പ്രത്യേക ട്രെയിൻ
പൂജ, ദീപാവലി ഉത്സവാഘോഷങ്ങളുടെ ഭാഗമായി ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരാനിരിക്കുന്ന മലയാളി യാത്രക്കാർക്ക് ആശ്വാസവാർത്ത. ഉത്സവസീസണുകളിൽ ട്രെയിനിലെ ടിക്കറ്റ് ക്ഷാമവും സ്വകാര്യ ബസുകളുടെ അമിത ചാർജ് ഈടാക്കലും പരിഹരിക്കുന്നതിനായി ദക്ഷിണ റെയിൽവേ കോട്ടയം വഴി പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു.
മുംബൈയിലേക്കും തിരിച്ചും കോട്ടയം വഴി പ്രതിവാര പ്രത്യേക ട്രെയിൻ സർവീസാണ് റെയിൽവേ പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം നോർത്തിൽനിന്ന് (പഴയ കൊച്ചുവേളി) കുർള എൽടിടിയിലേക്കാണ് സർവീസ്. ഒക്ടോബർ 15 മുതൽ നവംബർ 21വരെ കൊങ്കൺ പാതയിലൂടെ കോട്ടയം വഴിയാണ് സർവീസ് നടത്തുന്നത്.
English Summary:
Mangaluru – Thiruvananthapuram Express delayed and Guruvayur – Punalur Intercity short terminated at Thrissur due to track maintenance work by Southern Railway. Get revised timings and details here.