AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Power cut: നിയന്ത്രണം ഒഴിഞ്ഞു! കേരളത്തിലേക്ക് ഹിമാചലിൽ നിന്നും വൈദ്യുതി എത്തി

Kerala Power cut Issue:സെപ്റ്റംബർ തുടക്കത്തിൽ തന്നെ ഹിമാചൽ പ്രദേശിൽ നിന്നും വൈദ്യുതി വാങ്ങിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നെങ്കിലും വില കൂടിയത് കാരണം വാങ്ങേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. വൈദ്യുതി നിയന്ത്രണത്തിനെതിരെ ജനരോഷം രൂക്ഷമായതും സർക്കാരിനടക്കം വിമർശനങ്ങൾ നേരിടേണ്ടിവരുന്ന സാഹചര്യം ഉണ്ടായതോടെയാണ് തീരുമാനം മാറ്റി വാങ്ങിക്കാം എന്ന് എത്തിയത്.....

Kerala Power cut: നിയന്ത്രണം ഒഴിഞ്ഞു! കേരളത്തിലേക്ക് ഹിമാചലിൽ നിന്നും വൈദ്യുതി എത്തി
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Ashli C
Ashli C | Published: 04 Oct 2026 | 07:31 AM

തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് താൽക്കാലിക ശമനം. ഹിമാചൽപ്രദേശിൽ നിന്നും ഉയർന്ന വിലയ്ക്ക് വൈദ്യുത വാങ്ങി തുടങ്ങിയതോടെ സംസ്ഥാനത്ത് നിയന്ത്രണം ഒഴിവായി. പ്രസരണ ലൈനിൽ തടസ്സങ്ങൾ ഇല്ലാതിരിക്കുകയും ഉപഭോഗം അസാധാരണമായി കൂടാതിരിക്കുകയും ചെയ്യുകയാണെങ്കിൽ ഒക്ടോബറിൽ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല എന്നാണ് സൂചന.

ഒക്ടോബറിൽ പകലും രാത്രിയിലുമായി 800 മേഘാവാട്ട് വൈദ്യുതി വാങ്ങിക്കാനാണ് ഹിമാചൽ പവർ കോർപ്പറേഷനുമായി കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. യൂണിറ്റിന് 14.5 രൂപയാണ് വില. ഇത് 12.5 രൂപയാക്കി കുറക്കുകയാണെങ്കിൽ കൂടുതൽ കാലത്തേക്ക് വൈദ്യുതി വാങ്ങാം എന്നും കെഎസ്ഇബി വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ചും ചർച്ചകൾ പുരോഗമിക്കും എന്നതായാണ് റിപ്പോർട്ട്.

ALSO READ:ഗൾഫ് മലയാളിക്ക് സന്തോഷവാർത്ത; തിരുവനന്തപുരത്ത് നിന്ന് പുതിയ അന്താരാഷ്ട്ര സർവീസുകൾ

തുല്യ അളവിൽ വൈദ്യുതി…

അതേസമയം സെപ്റ്റംബർ തുടക്കത്തിൽ തന്നെ ഹിമാചൽ പ്രദേശിൽ നിന്നും വൈദ്യുതി വാങ്ങിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നെങ്കിലും വില കൂടിയത് കാരണം വാങ്ങേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. വൈദ്യുതി നിയന്ത്രണത്തിനെതിരെ ജനരോഷം രൂക്ഷമായതും സർക്കാരിനടക്കം വിമർശനങ്ങൾ നേരിടേണ്ടിവരുന്ന സാഹചര്യം ഉണ്ടായതോടെയാണ് തീരുമാനം മാറ്റി വാങ്ങിക്കാം എന്ന് എത്തിയത്. ആദ്യം പകലും രാത്രിയിലും ഏകദേശം തുല്യ അളവിൽ വൈദ്യുതി നൽകാമെന്ന് ആയിരുന്നു ഹിമാചൽ ഉറപ്പു നൽകിയത്.

ശരാശരി 30 രൂപയാകും എന്നാണ് സർക്കാർ കണക്കാക്കിയത്. ഇപ്പോൾ അവിടെ നിന്നുള്ള 95 ശതമാനം വൈദ്യുതിയും രാത്രിയിലാണ് ലഭ്യമാകുന്നത്. ഈ മാസം 28 കോടി യൂണിറ്റ് ആണ് ഹിമാചൽ പവർ കോർപ്പറേഷനിൽ നിന്നും വാങ്ങിക്കുന്നത്. കേരളത്തിൽ വൈദ്യുതി ആവശ്യകത ഉയർന്ന രാത്രിയിൽ 800 മേഘാവാട്ട് ലഭിക്കും 14.5 രൂപ കണക്കാക്കിയാൽ ഈ മാസം കെഎസ്ഇബിയുടെ അധിക ചെലവ് 410 കോടി രൂപയാകും. ഡോക്ടർമാർ ഹിമാചലിൽ എത്തിച്ചേർത്ത് നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കരാർ.

അതേസമയം ഹിമാചലിൽ നിന്നും ഈ വൈദ്യുതി വാങ്ങിക്കുന്നതിൽ റെ​ഗുലേറ്ററി കമ്മീഷന്റെ മുൻകൂർ അനുമതി ലഭിച്ചിട്ടില്ല. കാരണം പരമാവധി പത്ത് രൂപ വിലയ്ക്ക് വൈദ്യുതി വാങ്ങിക്കാൻ ആയിരുന്നു. കെഎസ്ഇബി റെഗുലേറ്ററി കമ്മീഷൻ നേരത്തെ അനുവാദം നൽകിയിരുന്നത്. അതിൽ കൂടുതൽ വിലയ്ക്ക് വാങ്ങാൻ കമ്മീഷന്റെ അനുവാദം വേണം. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് വൈദ്യുതി വാങ്ങി തുടങ്ങിയത് 10 ദിവസത്തിനകം കമ്മീഷനെ സമീപിച്ചാൽ മതിയെന്നാണ് കെഎസ്ഇബി സ്വീകരിച്ചിരിക്കുന്ന നിലപാട്.

ENGLISH SUMMARY

There is a temporary respite from power restrictions in the state. The curbs were lifted after the state began purchasing electricity from Himachal Pradesh at a higher rate. Indications suggest that there will be no power restrictions in October, provided there are no disruptions to transmission lines and consumption does not see an abnormal spike.

Follow Us