Suresh Gopi vs V Sivankutty : ‘വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടയെന്ന് സുരേഷ് ഗോപി, ഒരു ഉപകാരമില്ലാത്ത കലുങ്ക് തമ്പ്രാനെന്ന് വി ശിവൻകുട്ടി
Kerala Minister Sivankutty Slams Suresh Gopi : വട്ടവടയിലെ നാട്ടുകാർ ഇംഗ്ലീഷ് മീഡിയം സ്കൂൾ വേണമെന്ന ആവശ്യം ഉന്നയിച്ചപ്പോഴാണ് സുരേഷ് ഗോപി പരോക്ഷമായി മന്ത്രി ശിവൻകുട്ടിയെ വിമർശിച്ചത്.

V Sivankutty And Suresh Gopi
ഇടുക്കി: ഒരു മൊട്ടുസൂചിയുടെ ഉപകാരം പോലും കലുങ്ക് തമ്പ്രാനിൽ നിന്ന് കേരളത്തിനില്ല. കലുങ്കിസമാണ് പുള്ളിയുടെ പ്രത്യയശാസ്ത്രം, എന്ന വിമർശനമുയർത്തിക്കൊണ്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇടുക്കിയിലെ വട്ടവടയിൽ ഒരു കലുങ്ക് സംവാദ പരിപാടിയിൽ വെച്ച് സുരേഷ് ഗോപി നടത്തിയ പരിഹാസമാണ് ഈ പ്രതികരണത്തിനു പിന്നിൽ.
സുരേഷ് ഗോപിയുടെ പരാമർശം
വട്ടവടയിലെ നാട്ടുകാർ ഇംഗ്ലീഷ് മീഡിയം സ്കൂൾ വേണമെന്ന ആവശ്യം ഉന്നയിച്ചപ്പോഴാണ് സുരേഷ് ഗോപി പരോക്ഷമായി മന്ത്രി ശിവൻകുട്ടിയെ വിമർശിച്ചത്. “നല്ല വിദ്യാഭ്യാസമുള്ള ഒരു വിദ്യാഭ്യാസമന്ത്രി വരട്ടെ. എന്നെ എപ്പോഴും കളിയാക്കുന്ന മന്ത്രിയാണ് ഇപ്പോൾ കേരളത്തിൽ ഉള്ളത്. അവരൊക്കെ തെറിച്ചുമാറട്ടെ. എന്നിട്ട് നല്ല വിദ്യാഭ്യാസമന്ത്രി വന്നാൽ തീർച്ചയായും ഇതിനെക്കുറിച്ച് ആലോചിക്കാം,” എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
‘കലുങ്ക്’ നിർമ്മാണവുമായി ബന്ധപ്പെട്ട് മുൻപും സുരേഷ് ഗോപിയെ മന്ത്രി ശിവൻകുട്ടി കളിയാക്കിയിരുന്നു. സുരേഷ് ഗോപിയുടെ ഈ പരാമർശത്തിനെതിരെ രൂക്ഷമായ മറുപടിയാണ് മന്ത്രി വി. ശിവൻകുട്ടി നൽകിയത്.
പാർലമെന്റ് അംഗം എന്ന നിലയിൽ സുരേഷ് ഗോപിയുടെ പ്രവർത്തനങ്ങൾ കലുങ്ക് നിർമ്മാണത്തിൽ ഒതുങ്ങിപ്പോയി എന്ന മുൻ വിമർശനം മന്ത്രി ഈ പ്രസ്താവനയിലൂടെ വീണ്ടും ഓർമ്മിപ്പിച്ചു.