Alcohol: മദ്യത്തിന്റെ ഉത്പാദനം കൂട്ടണമെന്ന മന്ത്രി എം ബി രാജേഷിന്റെ തീരുമാനം അപക്വം; കെസിബിസി മദ്യവിരുദ്ധ സമിതി
MB Rajesh Liquor Policy: . കേരളത്തിലേക്ക് ടൂറിസ്റ്റുകൾ വരുന്നത് ഇവിടുത്തെ മദ്യം കഴിക്കാനല്ല പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും ആചാര അനുഷ്ഠാനങ്ങൾ പഠിക്കാനും ആണ്. പാലക്കാട് ജില്ലയിലെ ബ്രൂവറി സർക്കാരിന്റെ വ്യാമോഹം മാത്രമാണെന്നും കെസിബിസി
തിരുവനന്തപുരം: മദ്യത്തിന്റെ ഉത്പാദനം കൂട്ടണമെന്ന മന്ത്രി എം ബി രാജേഷിന്റെ തീരുമാനം അപക്വമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി. മദ്യത്തിന്റെയും മാരക ലഹരി വസ്തുക്കളുടേയും ഹബ്ബായി മാറിയിരിക്കുകയാണ് കേരളം. ഈ സാഹചര്യത്തിൽ മദ്യത്തിന്റെ ഉത്പാദനം ഇനിയും വർദ്ധിപ്പിക്കണമെന്ന മന്ത്രിയുടെ തീരുമാനം അപക്വവും ധാർഷ്ട്യം നിറഞ്ഞതും ആണെന്നാണ് കെസിബിസി വിമർശിച്ചത്.ദുരന്തവും ദുരിതവും അനുഭവിക്കുന്നവരുടെ അഭിപ്രായം കൂടി സ്വരൂപിക്കണം. കേരളത്തിലേക്ക് ടൂറിസ്റ്റുകൾ വരുന്നത് ഇവിടുത്തെ മദ്യം കഴിക്കാനല്ല പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും ആചാര അനുഷ്ഠാനങ്ങൾ പഠിക്കാനും ആണ്. പാലക്കാട് ജില്ലയിലെ ബ്രൂവറി സർക്കാരിന്റെ വ്യാമോഹം മാത്രമാണെന്നും കെസിബിസി.
പഞ്ചായത്തിന്റെ അധികാരത്തെയും പൊതുജനത്തിന്റെ താൽപര്യത്തെയും മറികടന്ന് ഈ സർക്കാരിന് ഒന്നും ചെയ്യാൻ സാധിക്കില്ല. ഒരു ഘട്ടത്തിലും മദ്യനയത്തിൽ പൊതുജനത്തോട് നീതി പുലർത്താത്ത സർക്കാർ ആണ് ഇടതു സർക്കാർ. ആസന്നമായ തിരഞ്ഞെടുപ്പുകളെ ഭയമില്ല ഈ സർക്കാരിന്. തിരഞ്ഞെടുപ്പിന് മുമ്പ് മദ്യനിരോധനം പറയുകയും കഴിഞ്ഞാൽ വർജനം പറയുകയും ചെയ്യുന്ന കടകവിരുദ്ധമായ സമീപനമാണ് സർക്കാരിന്റെതെന്നും കെഎസിബിസി മദ്യവിരുദ്ധ സമിതി കുറ്റപ്പെടുത്തി. മദ്യനയം സംബന്ധിച്ച പ്രകടനപത്രിക ഇനി ഇടതുമുന്നണി പ്രസിദ്ധീകരിക്കാൻ പാടില്ലെന്നും വിമർശിച്ചു. മുൻ തിരഞ്ഞെടുപ്പുകളിൽ നൽകിയതൊക്കെ വ്യാജമായിരുന്നെന്ന് മന്ത്രി എംബി രാജേഷ് പുതിയ നയങ്ങളിലൂടെ വിളിച്ചു പറയുകയാണെന്നും ആരോപണം.