AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Monsoon 2026: ഇത്തവണ കാലവർഷം കുറയുമോ? എൽ നിനോയിൽ പെട്ട് മൺസൂൺ മഴ, ആദ്യ ഘട്ട പ്രവചനമെത്തി

Kerala Monsoon 2026 predictions by IMD: മധ്യ, കിഴക്കൻ പസഫിക് സമുദ്രത്തിലെ ഉപരിതല ജലം പതിവിലും കൂടുതൽ ചൂടാകുന്നതാണ് എൽ നിനോ. നിലവിൽ കിഴക്കൻ പസഫിക്കിലെ സമുദ്രോപരിതലത്തിന് താഴെ ചൂട് വർധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മൺസൂണിനെ സ്വാധീനിക്കുന്ന സമുദ്രതാപ വ്യതിയാനങ്ങൾ കാലാവസ്ഥാ വകുപ്പ് നിരീക്ഷിച്ചു വരികയാണ്. ഐ.ഒ.ഡി രൂപപ്പെടുന്നത് എൽ നിനോയുടെ ആഘാതം കുറയ്ക്കാൻ സഹായിച്ചേക്കും.

Kerala Monsoon 2026: ഇത്തവണ കാലവർഷം കുറയുമോ? എൽ നിനോയിൽ പെട്ട് മൺസൂൺ മഴ,  ആദ്യ ഘട്ട പ്രവചനമെത്തി
Rain Alert (3)Image Credit source: PTI
Aswathy Balachandran
Aswathy Balachandran | Updated On: 13 Apr 2026 | 07:57 PM

തിരുവനന്തപുരം: ഇന്ത്യയിൽ ഇത്തവണത്തെ കാലവർഷം സാധാരണ ലഭിക്കേണ്ടതിനേക്കാൾ കുറയാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രാഥമിക പ്രവചനം. പസഫിക് സമുദ്രത്തിലെ എൽ നിനോ പ്രതിഭാസമാണ് മൺസൂൺ ദുർബലമാകാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാൽ കേരളത്തിൽ ഇത്തവണയും കാലവർഷം സാധാരണ തോതിൽ തന്നെ ലഭിക്കുമെന്നാണ് റിപ്പോർട്ട്.

ഏപ്രിൽ മുതൽ ജൂൺ വരെ സാധാരണ നില തുടരുമെങ്കിലും അതിനുശേഷം മൺസൂൺ കാലയളവിൽ എൽ നിനോ സാഹചര്യം ഉണ്ടാകാൻ സാധ്യതയുണ്ട്. മൺസൂണിന്റെ അവസാന ഘട്ടത്തിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ ഐ.ഒ.ഡി രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് കാലവർഷത്തിന് അനുകൂലമായ ഘടകമാണ്.

Also read – ഇന്ന് വൈകീട്ട് മഴ പെയ്യും ഉറപ്പ്… മധ്യ-തെക്കൻ ജില്ലക്കാർ ശ്രദ്ധിക്കുക

രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ മഴ കുറയാൻ സാധ്യതയുണ്ടെങ്കിലും കേരളത്തിൽ കാലവർഷം സാധാരണ നിലയിലായിരിക്കും. സ്വകാര്യ കാലാവസ്ഥാ ഏജൻസിയായ സ്കൈമെറ്റും എൽ നിനോ പ്രതിഭാസം മൺസൂണിനെ ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകുന്നു. കാലവർഷത്തിന്റെ രണ്ടാം പകുതിയിൽ എൽ നിനോ ശക്തമാകുന്നതോടെ മഴ ദുർബലമാകാൻ സാധ്യതയുണ്ട്.

മധ്യ, കിഴക്കൻ പസഫിക് സമുദ്രത്തിലെ ഉപരിതല ജലം പതിവിലും കൂടുതൽ ചൂടാകുന്നതാണ് എൽ നിനോ. നിലവിൽ കിഴക്കൻ പസഫിക്കിലെ സമുദ്രോപരിതലത്തിന് താഴെ ചൂട് വർധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മൺസൂണിനെ സ്വാധീനിക്കുന്ന സമുദ്രതാപ വ്യതിയാനങ്ങൾ കാലാവസ്ഥാ വകുപ്പ് നിരീക്ഷിച്ചു വരികയാണ്. ഐ.ഒ.ഡി രൂപപ്പെടുന്നത് എൽ നിനോയുടെ ആഘാതം കുറയ്ക്കാൻ സഹായിച്ചേക്കും.

എൽ നിനോ പ്രതിഭാസം കാർഷിക മേഖലയെയും ജലലഭ്യതയെയും ബാധിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ടെങ്കിലും, കേരളത്തെ സംബന്ധിച്ചിടത്തോളം നിലവിലെ പ്രവചനം ആശ്വാസകരമാണ്. വരും മാസങ്ങളിലെ കാലാവസ്ഥാ മാറ്റങ്ങൾക്കനുസരിച്ച് പ്രവചനത്തിൽ കൂടുതൽ വ്യക്തത വരുമെന്ന് അധികൃതർ അറിയിച്ചു.

Follow Us