AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Monsoon Bumper Lottery: 10 കോടി വിട്ടുകളയല്ലേ മക്കളേ…മണ്‍സൂണ്‍ ബമ്പര്‍ നറുക്കെടുക്കാറായി

Just 7 Days Left for Kerala Monsoon Bumper BR 110 2026, Don't Miss the Rs 10 Crore Prize: ഇതില്‍ ഏറ്റവും കൂടുതല്‍ സമ്മാനം നല്‍കുന്നത് ഓണം ബമ്പര്‍ വഴിയാണ്. 2026 ല്‍ ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം 25 കോടിയില്‍ നിന്ന് 30 കോടിയാക്കി ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ മറ്റ് ബമ്പര്‍ ലോട്ടറികളുടെ സമ്മാനത്തില്‍ മാറ്റം വരുത്തിയിട്ടില്ല. മണ്‍സൂണ്‍ ബമ്പര്‍ വഴി എത്ര രൂപ വരെ സമ്മാനം ലഭിക്കുമെന്ന് നോക്കിയാലോ?

Monsoon Bumper Lottery: 10 കോടി വിട്ടുകളയല്ലേ മക്കളേ…മണ്‍സൂണ്‍ ബമ്പര്‍ നറുക്കെടുക്കാറായി
മണ്‍സൂണ്‍ ബമ്പര്‍ 2026Image Credit source: Social Media
Shiji M K
Shiji M K | Published: 11 Jul 2026 | 01:37 PM

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി നറുക്കെടുക്കാന്‍ ഇനി വെറും ദിവസങ്ങള്‍ മാത്രം. മണ്‍സൂണ്‍ ബമ്പറിനായുള്ള കാത്തിരിപ്പുകളും അങ്ങനെ അവസാനിച്ചിരിക്കുകയാണ്. ജൂലൈ 18നാണ് മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറിയുടെ നറുക്കെടുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചായിരിക്കും നറുക്കെടുപ്പ് നടക്കുക.

ബമ്പര്‍ ലോട്ടറികള്‍

ഒട്ടനവധി ബമ്പര്‍ ലോട്ടറികളാണ് കേരള സംസ്ഥാന ലോട്ടറി വകുപ്പ് വിപണിയിലെത്തിക്കുന്നത്. ഓണം ബമ്പര്‍, ക്രിസ്മസ് ന്യൂയര്‍ ബമ്പര്‍, വിഷു ബമ്പര്‍, സമ്മര്‍ ബമ്പര്‍, മണ്‍സൂണ്‍ ബമ്പര്‍ എന്നിവയാണവ. 12 മാസത്തിനിടെ ഇത്രയേറെ ലോട്ടറികള്‍ വിപണിയിലെത്തുന്നത് കേരളത്തിനകത്തും പുറത്തുമുള്ള നിരവധിയാളുകളെ സാമ്പത്തിക സമ്മര്‍ദ്ദത്തില്‍ നിന്ന് പുറത്തുകടക്കാന്‍ സഹായിക്കുന്നുവെന്ന് പറയാം. ലോട്ടറി ടിക്കറ്റ് വില മുതല്‍ പത്തും പതിനഞ്ചും മുപ്പതും കോടികള്‍ വരെ ബമ്പര്‍ ലോട്ടറികള്‍ വഴി വിതരണം ചെയ്യുന്നു.

ഇതില്‍ ഏറ്റവും കൂടുതല്‍ സമ്മാനം നല്‍കുന്നത് ഓണം ബമ്പര്‍ വഴിയാണ്. 2026 ല്‍ ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം 25 കോടിയില്‍ നിന്ന് 30 കോടിയാക്കി ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ മറ്റ് ബമ്പര്‍ ലോട്ടറികളുടെ സമ്മാനത്തില്‍ മാറ്റം വരുത്തിയിട്ടില്ല. മണ്‍സൂണ്‍ ബമ്പര്‍ വഴി എത്ര രൂപ വരെ സമ്മാനം ലഭിക്കുമെന്ന് നോക്കിയാലോ?

മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി സമ്മാനഘടന

  • ഒന്നാം സമ്മാനം 10 കോടി രൂപ
  • രണ്ടാം സമ്മാനം 10 ലക്ഷം രൂപ വീതം അഞ്ച് പേര്‍ക്ക്
  • മൂന്നാം സമ്മാനം 5 ലക്ഷം രൂപ വീതം അഞ്ച് പേര്‍ക്ക്
  • നാലാം സമ്മാനം 3 ലക്ഷം രൂപ വീതം അഞ്ച് പേര്‍ക്ക്
  • അഞ്ചാം സമ്മാനം 5,000 രൂപ വീതം പരമാവധി 13,500 പേര്‍ക്ക്
  • ആറാം സമ്മാനം 1,000 രൂപ വീതം പരമാവധി 40,500 പേര്‍ക്ക്
  • ഏഴാം സമ്മാനം 500 രൂപ വീതം 1,13,400 പേര്‍ക്ക്
  • എട്ടാം സമ്മാനം 250 രൂപ വീതം 1,37,700 പേര്‍ക്ക്
  • സമാശ്വാസ സമ്മാനം 1 ലക്ഷം രൂപ വീതം അഞ്ച് പേര്‍ക്ക്

Also Read: Monsoon Bumper Lottery 2026: ദേ മണ്‍സൂണ്‍ ബമ്പര്‍ നറുക്കെടുക്കാന്‍ ദിവസങ്ങള്‍ മാത്രം; വേഗം ടിക്കറ്റെടുക്കൂ

പത്ത് കോടിയില്‍ എത്ര രൂപ കിട്ടും?

മണ്‍സൂണ്‍ ബമ്പറിന്റെ ഒന്നാം സമ്മാനം പത്ത് കോടി രൂപയാണെങ്കിലും ഇതില്‍ നിന്നും ഏജന്റ് കമ്മീഷനും നികുതിയും സെസുമെല്ലാം നല്‍കണം, ഇതിനെല്ലാം ശേഷം ചെറിയ തുക മാത്രമേ ഭാഗ്യശാലിയുടെ അക്കൗണ്ടിലേക്ക് എത്തുകയുള്ളൂ. പത്ത് കോടി രൂപയില്‍ നിന്നും നികുതിക്കും സെസിനുമെല്ലാം ശേഷം എത്ര രൂപ അക്കൗണ്ടിലെത്തുമെന്ന് നോക്കാം.

ലോട്ടറി സമ്മാനത്തുകയില്‍ നിന്ന് പത്ത് ശതമാനം തുകയാണ് ലോട്ടറി ഏജന്റ് കമ്മീഷനായി നല്‍കുന്നത്. പത്ത് കോടിയുടെ പത്ത് ശതമാനം എന്ന് പറയുന്നത് 1 കോടി രൂപയാണ്. ഇതിന് ശേഷം 9 കോടി രൂപയുണ്ടാകും. 30 ശതമാനം തുകയാണ് സമ്മാന നികുതി, ഈ തുക കേന്ദ്ര സര്‍ക്കാരിന് നല്‍കുന്നതാണ്. 9 കോടിയുടെ 30 ശതമാനം എന്ന് പറയുമ്പോള്‍ 2,70,00,000 കോടി രൂപ. ആരോഗ്യ-വിദ്യാഭ്യാസ സെസും സര്‍ചാര്‍ജും ചേര്‍ത്ത് 10,80,000 രൂപയും നല്‍കണം. ഇങ്ങനെ എല്ലാ നികുതികളും ചേര്‍ത്ത് 2,80,80,000 രൂപയാണ് നല്‍കുന്നത്. ഇവയെല്ലാം പോയ ശേഷം 6,19,20,000 രൂപ അക്കൗണ്ടിലെത്തും.

നിരാകരണം

ലോട്ടറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താല്‍പ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാര്‍ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക.

English Summary

Only seven days remain for the Kerala Monsoon Bumper BR 110 Lottery 2026 draw. The bumper lottery offers a first prize of Rs 10 crore, giving ticket holders a chance to win the grand jackpot. Here’s everything you need to know before the draw.

Follow Us