5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Amoebic Meningoencephalitis: ഗുരുതര അനാസ്ഥ; ജലാശയവുമായി ബന്ധമില്ലാത്തവ‍ർക്കും അമീബിക് മസ്‌തിഷ്‌ക ജ്വരം

Amoebic Meningoencephalitis In Kerala: ഐസിഎംആർ പ്രതിനിധി കേരളത്തിൽ എത്തി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതല്ലാതെ വേണ്ട കാര്യങ്ങൾ ഇതുവരെ സ്വീകരിച്ചിട്ടില്ല. 97 ശതമാനം മരണ നിരക്കുള്ള രോഗത്തിൻ്റെ കാര്യത്തിലാണ് ഈ അനാസ്ഥ തുടരുന്നത്.

Amoebic Meningoencephalitis: ഗുരുതര അനാസ്ഥ; ജലാശയവുമായി ബന്ധമില്ലാത്തവ‍ർക്കും അമീബിക് മസ്‌തിഷ്‌ക ജ്വരം
അമീബിക് മസ്തിഷ്‌ക ജ്വരം (Image credits: social media)
Follow Us
sarika-kp
Sarika KP | Updated On: 30 Sep 2024 08:43 AM

തിരുവനന്തപുരം: ജലാശയവുമായി ബന്ധമില്ലാത്തവ‍ർക്കും അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിട്ടും ഗുരുതരമായ അനാസ്ഥ തുടരുന്നു. കടലാസിൽ മാത്രം ഒതുങ്ങുകയാണ് കേരളത്തിൽ പ്രഖ്യാപിച്ച ഐസിഎംആർ പഠനം. ഐസിഎംആർ പ്രതിനിധി കേരളത്തിൽ എത്തി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതല്ലാതെ വേണ്ട കാര്യങ്ങൾ ഇതുവരെ സ്വീകരിച്ചിട്ടില്ല. 97 ശതമാനം മരണ നിരക്കുള്ള രോഗത്തിൻ്റെ കാര്യത്തിലാണ് ഈ അനാസ്ഥ തുടരുന്നത്.

അമീബിക്ക് മസ്തിഷ്ക ജ്വര കേസുകൾ കേരളത്തിൽ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. തിരുവനന്തപുരത്ത് കൂട്ടത്തോടെ അമീബിക്ക് മസ്തിഷ്കജ്വരം റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് കേരളത്തിൽ ഐസിഎംആർ പഠനം നടത്തുമെന്ന് ആരോഗ്യമന്ത്രി പ്രഖ്യാപിച്ചത്. ഐസിഎംആർ പ്രതിനിധിയും ആരോഗ്യവകുപ്പ് ഡയറക്ട്രേറ്റിൽ ഉദ്യോഗസ്ഥരും മറ്റ് ചില സ്ഥാപനങ്ങളിലെ വിദഗ്ദ്ധരും തമ്മിൽ കൂടിക്കാഴ്ച നടത്തിയതല്ലാതെ പഠനം നടന്നില്ല. രോഗം തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്നത് എന്തുകൊണ്ടെന്ന് അറിയാൻ ഇനിയും സാധിച്ചിട്ടില്ല. ഇതിന് ഫീൽഡ് വിസിറ്റ് അടക്കം കാര്യക്ഷമമായ പഠനം നടക്കണം. വിവിധ വകുപ്പുകളുടെ ഏകോപനം ഇതിന് ആവശ്യം ഉണ്ട്.

Also read-Amoebic meningoencephalitis Case: ആശങ്കയിൽ തലസ്ഥാനം; രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം, 2 മാസത്തിനിടെ രോ​ഗം സ്ഥിരീകരിച്ചത് 14 പേർക്ക്

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് രണ്ട് പേർക്കാണ് രോ​ഗം സ്ഥീരികരിച്ചത്. ഇതോടെ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം മൂന്നായി. വിദ്യാർത്ഥി ഉൾപ്പെടെ രോഗം സ്ഥിരീകരിച്ചവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസമാണ് നാവായിക്കുളത്തെ പ്ലസ്ടു വി​ദ്യാർത്ഥിക്ക് രോ​ഗം സ്ഥിരീകരിച്ചത്. രണ്ട് മാസത്തിനിടെ രോ​ഗം സ്ഥിരീകരിച്ചത് 14 പേർക്കാണ്. എന്നാൽ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച യുവതികൾക്ക് ജലാശയങ്ങളായുമായി ബന്ധം ഒന്നുമില്ല. പുഴയിലോ തോട്ടിലോ കുളിച്ചിട്ടില്ല. തലയ്ക്ക് പരിക്കേറ്റതിന്റെയോ , തലയിലോ മൂക്കിലോ ശസ്ത്രക്രിയ നടത്തിയതിന്റെയോ മെഡിക്കൽ ഹിസ്റ്ററിയുമില്ല. അതായത് സാധാരണ ഗതിയിൽ രോഗം പിടിപെടാൻ സാഹചര്യമില്ലാത്തവർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇതോടെ എങ്ങനെ രോഗം പടരുന്നത് എന്നതിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. പനിക്കൊപ്പം അപസ്മാരം പോലെയുള്ള ലക്ഷണങ്ങൾ കാണിച്ചാൽ അമീബിക് മസ്തിഷ്ക ജ്വരം കൂടി നിർബന്ധമായും പരിശോധിക്കണം എന്ന് ജില്ലാതലങ്ങളിൽ ആരോഗ്യവകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടിയുണ്ട്. മിക്ക രോഗികളെയും രക്ഷിക്കാനായതാണ് ആരോഗ്യവകുപ്പ് നേട്ടമായി ഉയർത്തിക്കാട്ടുന്നത്.

ഇതോടെ രോഗബാധയുടെ ഉറവിടം അറിയാത്തത് ആശങ്ക കൂട്ടുന്നു. രണ്ട് മാസം മുൻപ് അതിയന്നൂര്‍ പഞ്ചായത്തില്‍ രോ​ഗം ബാധിച്ച് യുവാവ് മരിക്കുകയും 7 പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്തതിന്‍റെ ഉറവിടം കാവിന്‍കുളമെന്നാണ് പ്രാഥമിക നി​ഗമനം. എന്നാൽ‌ ഇതിനു പിന്നാലെ രോ​ഗം സ്ഥിരീകരിച്ച 27 കാരിക്ക് എങ്ങനെ രോ​ഗം ബാധിച്ചുവെന്ന് വ്യക്തമല്ല. വെളളത്തിലിറങ്ങുകയോ മുങ്ങിക്കുളിക്കുകയോ ചെയ്തിട്ടില്ല. പനിയും അസ്വസ്ഥതകളും കാരണം ഓഗസ്റ്റ് 25 മുതല്‍ വിവിധ ആശുപത്രികളില്‍ ചികില്‍സ തേടിയതല്ലാതെ വീടിനു വെളിയില്‍പോയിട്ടില്ല. വീട്ടില്‍ ഉപയോഗിക്കുന്നത് സര്‍ക്കാരിന്‍റെ പൈപ്പ് വെളളം. വീടിനു പരിസരത്തൊന്നും ജലാശയങ്ങളുമില്ലെന്നാണ് ആരോഗ്യവകുപ്പിന്‍റെ തന്നെ റിപ്പോര്‍ട്ട്. പിന്നെങ്ങനെ കെട്ടിക്കിടക്കുന്ന വെളളത്തില്‍ നിന്ന് മൂക്കിലൂടെ തലച്ചോറിലെത്തുന്നതെന്ന് ആരോഗ്യവിദഗ്ധര്‍ വിശദീകരിക്കുന്ന അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു എന്നാണ് സംശയം.

Latest News