AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala police: കരയിൽ മാത്രമല്ല കായലിൽ സ്ട്രോങ്ങാ പോലീസ്… കൈത്തരിപ്പ് തീരും വരെ കൈ വെക്കണേ എന്ന് കമന്റ്, വൈറൽ വീഡിയോ ഇതാ

Kerala Police Video Goes Viral: പോലീസിൻ്റെ ഈ മിന്നൽ നീക്കത്തെയും കൃത്യനിർവഹണത്തെയും അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമൻ്റുകളുമായി എത്തിയത്.

Kerala police:  കരയിൽ മാത്രമല്ല കായലിൽ സ്ട്രോങ്ങാ പോലീസ്… കൈത്തരിപ്പ് തീരും വരെ കൈ വെക്കണേ എന്ന് കമന്റ്, വൈറൽ വീഡിയോ ഇതാ
Kerala PoliceImage Credit source: social media
aswathy-balachandran
Aswathy Balachandran | Updated On: 06 Oct 2025 17:37 PM

തിരുവനന്തപുരം: കഴിവുകേടിന്റെ പേരിൽ വിമർശനങ്ങൾ ഏറ്റുവാങ്ങാറുണ്ടെങ്കിലും, കൃത്യനിർവഹണത്തിലെ മികവുകൊണ്ട് കേരളാ പോലീസ് പലപ്പോഴും കയ്യടി നേടാറുണ്ട്. അത്തരത്തിൽ പോലീസിൻ്റെ മിടുക്ക് വെളിവാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ പൂവാർ ഐലൻഡിനോട് ചേർന്ന കായലിൽ ബോട്ടിൽ എത്തി സഞ്ചാരികൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയ സാമൂഹ്യ വിരുദ്ധരെ പോലീസ് സാഹസികമായി പിടികൂടുന്ന ദൃശ്യങ്ങളാണ് sanfix എന്ന ഫേസ്ബുക്ക് പേജിലൂടെ പുറത്തുവന്നത്.

 

സംഭവം ഇങ്ങനെ

 

ബോട്ടിങ്ങിനായി എത്തിയ സഞ്ചാരികളെ ലക്ഷ്യമിട്ട് ഒരുകൂട്ടം സാമൂഹ്യ വിരുദ്ധർ മോശമായ പെരുമാറ്റങ്ങൾ നടത്തുകയും, നഗ്നതാപ്രദർശനം നടത്തുകയും, അപകണകരമായ രീതിയിൽ ബോട്ട് ഓടിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ വിവരം ലഭിച്ച ഉടൻ തന്നെ പോലീസ് മറ്റൊരു ബോട്ടിൽ സ്ഥലത്തെത്തി.

പോലീസ് എത്തുന്നത് കണ്ടതോടെ പ്രതികൾ ബോട്ട് കരയിലേക്ക് അടുപ്പിച്ച് കടൽത്തീരം വഴി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, പോലീസ് പിന്നാലെ ഓടി ഇവരെ വളഞ്ഞതോടെ രക്ഷപ്പെടാനുള്ള ഇവരുടെ ശ്രമം വിഫലമായി. ഉടൻ തന്നെ പ്രതികളെ കസ്റ്റഡിയിലെടുക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.

പോലീസിൻ്റെ ഈ മിന്നൽ നീക്കത്തെയും കൃത്യനിർവഹണത്തെയും അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമൻ്റുകളുമായി എത്തിയത്. “ഇതാണ് പോലീസ്, ഇതാണ് വേണ്ടത്” എന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് ഏറെയും. അതേസമയം, കൃത്യമായി ജോലി ചെയ്യുന്നവരെ രാഷ്ട്രീയ ഇടപെടലുകൾ വഴി ബുദ്ധിമുട്ടിക്കുന്നതിനെതിരെ ചിലർ പരാതിപ്പെടുകയും ചെയ്തു. എന്തായാലും പോലീസിന്റെ ഉത്തരവാദിത്തബോധത്തെ അഭിനന്ദിക്കുന്നതിലാണ് സോഷ്യൽ മീഡിയ ഒന്നടങ്കം ശ്രദ്ധ കേന്ദ്രീകരിച്ചത്.