Pooja Bumper 2025: കഴിഞ്ഞത് കഴിഞ്ഞു; പൂജയുടെ കാര്യമൊന്ന് പരിഗണിച്ച് കൂടെ
Pooja Bumper 2025 Ticket Price: ഒക്ടോബര്‍ നാലിന് ശനിയാഴ്ച തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് വേളയിലാണ് പൂജ ബമ്പറിന്റെ പ്രകാശം ധനവകുപ്പ് മന്ത്രി കെഎന്‍ ബാലഗോപാല്‍ നിര്‍വഹിച്ചത്.
അങ്ങനെ ഓണം ബമ്പറിന് ഇറക്കിയ 500 വെള്ളത്തിലായി, സാരമില്ല ഇതൊക്കെ നിസ്സാരം, 300 എറിഞ്ഞ് പൂജ ബമ്പറില്‍ 12 കോടി വാരാം. 25 കോടിയുടെ അത്ര വലുതല്ലെങ്കിലും പൂജ ബമ്പര്‍ നല്‍കുന്ന 12 കോടി അത്ര ചെറുതല്ല. ഇനി എന്തായാലും കേരളത്തില്‍ പൂജ ബമ്പറിന്റെ നാളുകളാണ്. പുത്തന്‍ സമ്മാനഘടനയുമായി പൂജ ബമ്പര്‍ വിപണിയിലെത്തിക്കഴിഞ്ഞു.
ഒക്ടോബര്‍ നാലിന് ശനിയാഴ്ച തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് വേളയിലാണ് പൂജ ബമ്പറിന്റെ പ്രകാശം ധനവകുപ്പ് മന്ത്രി കെഎന്‍ ബാലഗോപാല്‍ നിര്‍വഹിച്ചത്. ആന്റണി രാജു എംഎല്‍എ, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ ഡോ. മിഥുന്‍ പ്രേംരാജ്, ജോയിന്റ് ഡയറക്ടര്‍ മായ എന്‍ പിള്ള, രാജ്കപൂര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
സമ്മാനഘടന
പൂജ ബമ്പര്‍ ബിആര്‍106 ലോട്ടറിയുടെ ഒന്നാം സമ്മാനം കോടികള്‍ തന്നെയാണ്. അതിനാല്‍ ഓണം ബമ്പറില്‍ ഭാഗ്യം പരീക്ഷിക്കാന്‍ സാധിക്കാതെ പോയവര്‍ക്ക് ധൈര്യമായി പൂജ ബമ്പറെടുക്കാം.




ഒന്നാം സമ്മാനം- 12 കോടി
രണ്ടാം സമ്മാനം- 1 കോടി
മൂന്നാം സമ്മാനം- 5 ലക്ഷം
നാലാം സമ്മാനം- 3 ലക്ഷം
അഞ്ചാം സമ്മാനം- 2 ലക്ഷം
ആറാം സമ്മാനം- 5,000 രൂപ
ഏഴാം സമ്മാനം- 1,000 രൂപ
എട്ടാം സമ്മാനം- 500 രൂപ
ഒന്‍പതാം സമ്മാനം- 300 രൂപ
Also Read: Pooja Bumper 2025: ഓണം പോയാല്‍ പൂജ വരും; ബമ്പര്‍ സമ്മാനഘടനയില്‍ ചെറിയ മാറ്റം
ടിക്കറ്റ് വിലയും നറുക്കെടുപ്പും
300 രൂപയാണ് പൂജ ബമ്പര്‍ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില. നവംബര്‍ 22 ഉച്ചയ്ക്ക് രണ്ട് മണിക്കായിരിക്കും നറുക്കെടുപ്പ് എന്നാണ് നിലവില്‍ അറിയിച്ചിരിക്കുന്നത്. തീയതിയില്‍ മാറ്റമുണ്ടാകുമോ എന്ന കാര്യം വ്യക്തമല്ല.
(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ് ഇത്. ഭാഗ്യക്കുറി പോലെയുള്ളവയെ ടിവി 9 ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധി മാറ്റാന്‍ ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)