Kerala Rain Alert: വെയിലേറ്റ് വാടേണ്ട! നല്ല മഴ വരുന്നുണ്ട്, കൂടെ തണുപ്പും

Kerala rain alert IMD latest: കേരളത്തില്‍ ഫെബ്രുവരി 20-ന് വിവിധ ജില്ലകളില്‍ മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്. മധ്യ, തെക്കന്‍ ജില്ലകളിലാണ് മഴ പ്രതീക്ഷിക്കുന്നത്. കാലാവസ്ഥ മുന്നറിയിപ്പ് വിശദമായി പരിശോധിക്കാം.

Kerala Rain Alert: വെയിലേറ്റ് വാടേണ്ട! നല്ല മഴ വരുന്നുണ്ട്, കൂടെ തണുപ്പും

Rain

Updated On: 

16 Feb 2026 | 06:38 PM

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ മഴ ശക്തമാകാന്‍ സാധ്യത. മധ്യ, തെക്കന്‍ ജില്ലകളിലാണ് മഴ പ്രതീക്ഷിക്കുന്നത്. ഫെബ്രുവരി 20-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നേരിയത് മുതല്‍ മിതമായ തോതില്‍ വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ഫെബ്രുവരി 19-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.

ഫെബ്രുവരി 20-ന് ശേഷം മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വിദഗ്ധരും ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ മഹാസമുദ്രത്തിനും ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി കാലാവസ്ഥ വിദഗ്ധന്‍ രാജീവന്‍ എരിക്കുളം ഫേസ്ബുക്കില്‍ കുറിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ ഇത് കൂടുതല്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കിഴക്കന്‍ കാറ്റ് അനുകൂലമാകുന്നതിന് അനുസരിച്ച് മധ്യ, തെക്കന്‍ ജില്ലകളില്‍ ഫെബ്രുവരി 20-ന് ശേഷം 1-2 ദിവസം മേഘാവൃതമായ അന്തരീക്ഷത്തിനോ, മഴയ്‌ക്കോ സാധ്യതയുണ്ടെന്നാണ് പ്രാഥമിക സൂചനയെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിച്ചു.

ന്യൂനമര്‍ദ്ദം തമിഴ്‌നാടിനൊപ്പം കേരളത്തിനും മഴ നല്‍കിയേക്കുമെന്ന് ‘വെതര്‍മാന്‍ കേരള’ എന്ന ഫേസ്ബുക്ക് പേജില്‍ പറയുന്നുണ്ട്. ഫെബ്രുവരി 17-ഓടെ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിയതിന് ശേഷം ശ്രീലങ്ക ലക്ഷ്യമാക്കി നീങ്ങുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിച്ചു.

ന്യൂനമര്‍ദ്ദം കന്യാകുമാരി കടല്‍ വഴി അറബിക്കടലില്‍ എത്താന്‍ സാധ്യതയുണ്ടെന്നും, അങ്ങനെ സംഭവിച്ചാല്‍ അവസാന വാരത്തില്‍ കേരളത്തിന്റെ മധ്യ മേഖല മുതല്‍ തെക്കോട്ട് മഴ സാധ്യതയുണ്ടെന്നും വെതര്‍മാന്‍ കേരള ചൂണ്ടിക്കാട്ടി. വ്യക്തമായ ചിത്രത്തിന് ഇനിയും കാത്തിരിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി 18 മുതല്‍ 22 വരെ കേരളത്തില്‍ തണുത്ത അന്തരീക്ഷത്തിനും ഈ സിസ്റ്റം കാരണമായേക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Also Read: Kerala Weather Update: വെയിലിനൊപ്പം മഴയും… ഈ ജില്ലകളിൽ മഴയ്ക്ക് സാധ്യത?; കാലാവസ്ഥ ഇങ്ങനെ

അതേസമയം, സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത ചൂട് അനുഭവപ്പെടുന്നുണ്ടെങ്കിലും ഒറ്റപ്പെട്ടയിടങ്ങളില്‍ കഴിഞ്ഞ ദിവസം മഴ പെയ്തിരുന്നു. തെക്കൻ ശ്രീലങ്ക തീരത്തിന് വളരെ അകലയായി നിലനിൽക്കുന്ന വെതർ സിസ്റ്റമാണ് ഇതിന് കാരണമെന്ന് ‘കേരള വെതര്‍ അപ്‌ഡേറ്റ്‌സ്-അണ്‍ഒഫീഷ്യല്‍’ എന്ന ഫേസ്ബുക്ക് പേജില്‍ വിശദീകരിക്കുന്നുണ്ട്. അടുത്ത രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ വെതര്‍ സിസ്റ്റത്തിന്റെ ശക്തി, സഞ്ചാര പാത, കേരളത്തിലെ മഴ സാധ്യത തുടങ്ങിയവയെക്കുറിച്ച് കൂടുതല്‍ വ്യക്തത ലഭിച്ചേക്കാമെന്നും ഈ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

വിവരങ്ങള്‍ക്ക് കടപ്പാട്: കാലാവസ്ഥ വകുപ്പ്, രാജീവന്‍ എരിക്കുളം (ഫേസ്ബുക്ക് പേജ്), വെതര്‍മാന്‍ കേരള (ഫേസ്ബുക്ക് പേജ്), കേരള വെതര്‍ അപ്‌ഡേറ്റ്‌സ്-അണ്‍ഒഫീഷ്യല്‍ (ഫേസ്ബുക്ക് പേജ്).

Follow Us
Related Stories
PM Modi: എൽഡിഎഫിന് വിട നൽകാൻ കേരളം ഒരുങ്ങിക്കഴിഞ്ഞു; അയ്യപ്പനെ പ്രണമിച്ചുകൊണ്ട് തിരുവല്ലയെ ആവേശത്തിലാക്കി മോദി
KSRTC Special service: ഈസ്റ്ററും വിഷുവും മാത്രമല്ല തിരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ട് അധിക സർവ്വീസുമായി കെഎസ്ആർടിസി, അറിയേണ്ടതെല്ലാം
Kerala Lottery Result Today: ഒരു കോടി ആരു നേടും? ഇന്നത്തെ കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു
Kerala Voters List: ഇത്തവണ നിങ്ങൾക്ക് വോട്ടുണ്ടോ? വോട്ടർപട്ടികയിൽ പേരുണ്ടോ? ഓൺലൈനായി പരിശോധിക്കാൻ 3 വഴികൾ; അറിയേണ്ടതെല്ലാം
Kerala Weather Update: മഴയെ വെല്ലുന്ന കത്തുന്ന ചൂട്; സംസ്ഥാനത്ത് ഇന്ന് മഴ പെയ്യുമോ… വരാനിരിക്കുന്നത് എന്ത്?
Bengaluru Train: മലബാറുകാര്‍ക്ക് കനത്ത നിരാശ; ബെംഗളൂരു-കോഴിക്കോട് ട്രെയിനിന്റെ സമയത്തില്‍ മാറ്റം, വൈകിയോടും
നെന്മാറ വെല്ലങ്ങി വേലയ്ക്കിടെ ആന വിരണ്ടോടിയപ്പോൾ
മൂന്നാറിൽ നിന്നും പിടികൂടിയ കടുവ
Viral Video: ഉറക്കമെഴുന്നേറ്റ പയ്യൻ കണ്ടത്
വോട്ട് ചോദിച്ചത് ഇഷ്ടപ്പെട്ടില്ലായിരിക്കും! വോട്ട് ചോദിച്ചെത്തിയവർക്ക് നേരെ പാഞ്ഞടുത്ത് വളർത്തുനായ